പാട വീണു കറുപ്പു നിഴലിക്കും,
ചാരുപ്പൊള്ളി പഴുപ്പിച്ച ജീവിതം.
തൊണ്ടപൊട്ടി നുരയ്ക്കും പതപ്പിലും വടി-
വന്നു വീണു തടിയ്ക്കുന്ന ചന്തികൾ.
തണ്ടെടുത്തു കഴുത്തിൽ കുരുക്കിട്ടു
ചങ്കിടുപ്പു നിരസിച്ചു പോയവർ,
കണ്ടു ,കണ്ണീർ പൊഴിച്ചാശ്വസിപ്പിക്കും
വെന്തുപോയൊരാ പാതയോരങ്ങളെ.
ചിന്തപൊട്ടിത്തിളയ്ക്കുന്നടുപ്പിന്റെ
വേവു പറ്റിയോരാമാശയങ്ങളിൽ
ചെന്നു ,പമ്മിചെന്നുമ്മ വയ്ക്കാറുണ്ട്
ചന്ദനഗന്ധം മായാത്ത ചുണ്ടുകൾ.
ഇല്ല,തെല്ലൊട്ടും താനേ ചുരത്തുവാൻ
ഉപ്പുനീർകയം വറ്റിക്കുഴിഞ്ഞു പോയ്,
എങ്കിലും ചില രാവുകൾ,സ്വപ്നത്തിൽ
“ഇഞ്ഞ“യൂറിക്കടിച്ചു നോവിക്കുന്നൂ.
തന്റെ പൈതലിൻ പൊള്ളുന്ന ചൂടൊരു
ഉള്ളി നീറ്റലായ്,നിൻ കണ്ണെരിച്ചീടവേ
അമ്മ, നിൻ നര വീണ ചങ്കത്തൊരു
കന്നിമാരിയായ് പെയ്തിറങ്ങീടുന്നൂ.
ഇന്നലെ നീയെറിഞ്ഞുപൊട്ടിച്ചൊരെൻ
വക്കുപൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ -
ചെന്നെത്തി നോക്കൂ മകനേ ഒരു മാത്ര
കണ്ടത്തോർത്തു നിൻ നെഞ്ചു പിടയ്ക്കൊല്ലേ..
എന്റെ പൊന്നിന്റെ പാൽപ്പുഞ്ചിരി മായ്ച്ച
മുൻ വരി പാൽ പല്ലു കാണാമതിൽ-
പിന്നെയങ്ങിങ്ങു പറ്റിപ്പിടിച്ചുണ്ടാം ,നിൻ-
അമ്മയേപ്പോൽ, ചില പഴങ്കഞ്ഞിവറ്റുകൾ!
ചിത്രത്തിനു കടപ്പാട്:-
http://meghatheertham.blogspot.com/2011/05/blog-post_02.htmlതണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com4tag:blogger.com,1999:blog-6333471260261118665.post-71090681194112510732011-04-19T15:14:00.001+04:002011-04-19T15:14:28.040+04:00തടവ്കണ്ടിരിക്കാൻ നല്ല രസമുണ്ട്
കൃത്യമായ
അളവുകളിലൊതുക്കാതെ
വെയിലുപൊള്ളിയടർത്തുന്ന
അടയാളപ്പണികൾ..
ചിത്രങ്ങളാണെന്നു
ചിലരോട് മാത്രം പിറുപിറുക്കുന്നവ.
കണ്ണെടുക്കാതെ നിൽക്കേ
കാഴ്ച കലങ്ങുമാറ്
ഇരമ്പിയിരച്ച് വീഴും..
പ്രാചീനവും ഗഹനവുമാർന്ന
നിശബ്ദതകളുമുണ്ടാവും കൂട്ടത്തിൽ.
കലക്കവെള്ളത്തിൽ വീഴ്ത്താതെ
കൈപിടിച്ചു നടത്തിയ
ഇടവഴികളെ ഓർമ്മപ്പെടുത്തുന്നവ.
തീ തിന്നു കരിയിച്ച
വിടവിനുള്ളിൽ നിന്നും
“എന്റെ ശവമടക്കിനു
വരാഞ്ഞതെന്താ മഹാപാപീ“-
ന്നൊരച്ഛന്റെ
വാക്കിരുന്നു തിളക്കുന്നു.
ഓട്ട വീണൊരു
“പെഷറി”ന്റെ ഗുളികപ്പാട്ട
മടിക്കുത്തിലൊതുക്കി,
ഇടത്തേ ഭിത്തിക്കോണിൽ
കാലുനീട്ടിയിരുന്ന് നാമം ജപിക്കും
ദീർഘനിശ്വാസങ്ങളുടെ
മൊത്തവില്പ്പനക്കാരി.
മുഖം ചേർത്ത്
ഉരയ്ക്കാവുന്നൊരകലത്തിൽ
എല്ലാ രാവിലും
അടർത്തിപുതുക്കുന്നുണ്ട്
ഒഴിഞ്ഞ കലങ്ങളിൽ
ചുരണ്ടിയുണരുന്ന പ്രണയരാഗങ്ങളെ.
ഇരട്ടവരിയിൽ
പകർത്തിയെഴുതുമ്പോൾ
പെൻസിൽമുന
മുറിച്ച് നോവിച്ച
അക്ഷരങ്ങളെപ്പോലെ
പകപ്പോടെ നോട്ടമെറിയുന്ന
ചിത്രശലഭങ്ങളേ,
ഇവിടെ
ഈ നിസ്സഹായതയുടെ
തുരുത്തിലിരുന്ന്
ചിത്രങ്ങൾ കണ്ട് രസിക്കുകയാണ് ഞാൻ!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com2tag:blogger.com,1999:blog-6333471260261118665.post-5040372814561042222010-10-13T17:29:00.000+04:002010-10-13T17:30:07.732+04:00കവല/കവിതകാക്കത്തീട്ടത്തിന്റെ
“ധവളിമ“ പേറുന്ന
നിഴലുകൾക്ക് മീതെ
കൂട്ടിമുട്ടലുകളോ
വേർപിരിയലുകളോന്ന
സന്ദേഹമടക്കിപ്പിടിച്ച്
മടിമൂത്ത് ചുരുളുന്നൂ,
കവലകളിലൊന്ന്!
ഒപ്പം ചൂടന്റെ ചായക്കടയിലെ
പുട്ടും കടലയും
ഉറക്കച്ചടവാറാത്ത
മുഖങ്ങൾ നോക്കിയുണർന്ന്
പരിചിതമായി ചിരിയെറിയുന്നു.
തലേന്ന് കെടുത്തിവെച്ച
മുറിബീഡിമേൽ കനലെരിച്ച്
വഴികളേ മറന്നുപോയൊരു
നരച്ച നിഷേധം കണ്ണിലെ പീളനുള്ളി
പിന്നെയും പിന്നെയും നുള്ളി നുള്ളി
കളി തുടങ്ങിയിട്ടുമുണ്ട്.
ഒരു തെറിപകുത്ത്നുണഞ്ഞ്
വായ്നാറ്റമകറ്റി,
കള്ളുമണക്കുന്ന മറപ്പുരതേടി
ശങ്കരാടിയും വിജയനും
“ഇടയത്തിര“കളായ്
ഒലിച്ചകന്നു മാഞ്ഞുപോകവേ
തെക്കുനിന്നെത്തിയ
സെന്റ് ജോർജ്ജ് വണ്ടിക്കു മുമ്പിൽ
കെഴക്കു നിന്നെത്തിയ
പാൽക്കാരൻ അച്ചായന്റെ
പുറമ്പോക്ക് ജീവിതത്തെ
ആ “മൂന്നുപിള്ളേർക്കിനിയാരാ“ ന്ന
ഇത്തിരീമ്പോന്നോരു
ആനുകൂല്യത്തിൽ
പടിഞ്ഞാറുകടത്തി ചങ്കത്ത്
വിരൽ വെപ്പിക്കുന്നുണ്ട് ,
കവല!
ഒമ്പതരയുടെ ബസ്സിനുള്ളിൽ
പൂത്തുലയുന്ന
നാണത്തെ തേടുന്നൊരു
ഉണ്ടക്കണ്ണൻ നോട്ടം
തയ്യക്കാരൻ ശിവന്റെ
കട്ടിങ്ങ്ടേബിളിനു
മുകളിൽ നെഞ്ചിടിപ്പോടെ ,,
രാഗം സ്റ്റോഴ്സിൽ
കുപ്പിവളകൾ കിലുങ്ങുന്നൂ..
മൂപ്പെത്തിയ മൊലകൾ തേടി
തട്ടുകൾ ഇളക്കുന്നൂ
മൂപ്പിലാൻ പിള്ളേച്ചന്റെ
മുറുക്കാൻ കട;
നാറിത്തെറിക്കുന്ന
മുറുക്കാൻ തുപ്പലിൽ
മൂത്തതും മൂക്കാത്തതുമൊന്നായി
തെറിച്ചു പായുന്നൂ
“ഏന്ധ്യാനീച്ചികൾ”!!
പനിവന്നു പൊള്ളിച്ച കണ്ണുകൾ..,,
അടർന്നുപോയ
പുസ്തകത്താൽ മറച്ച്
കുനിഞ്ഞ് പോകുന്ന
ചന്തികീറിപ്പറിഞ്ഞ നിക്കറുകൾ!!
എങ്കിലും
മഴചാറുമ്പോഴെല്ലാം
അതിപ്രാചീനമെന്നു
തോന്നിയേക്കവുന്നാരായിരം
അലമുറകൾ ചുറ്റിയൊരു
യൗവനച്ചിതല്പ്പുറ്റിൽ
കെട്ടിപ്പുണരാറുണ്ട്..,
കവല.!
അറ്റുവീണൊരിടംകാലും നോക്കി
മൗനമാർന്നൊരു ദയനീയത
മഴവെള്ളത്തിൽ അലിഞ്ഞു പോയിടം..,
“ജീവിക്കുന്നൂ ഞങ്ങളിലൂടെ“ന്നൊരാരവം
“നിനക്ക് തണുക്കുന്നുണ്ടോ മോനേ“ന്നൊരു
വിതുമ്പലിൽ ചിതറിത്തെറിക്കുന്നിടം…!!
ഉറക്കം മുറിയുന്നിടം
അവിടെ മുതൽക്കാണത്രേ..
ഇനിയുമാരോ എത്തപ്പെടാനുണ്ടെന്ന്
എരിപൊരികൊള്ളുന്നതും
അപ്പോൾ മുതൽക്കാണത്രേ.,,!!
……..തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com10tag:blogger.com,1999:blog-6333471260261118665.post-60448801662343967902010-10-10T15:48:00.001+04:002010-10-10T15:48:20.446+04:00ചക്കിസത്യസന്ധമായേതോരു
വാക്കിനെയും
കവിതയാക്കാനറിയാത്തോരപൂർണനിതാ,
പൂർണത മുറ്റിയൊരു
പ്രണയകവിത
വെറും രണ്ടക്ഷരത്തിൽ
കുറിച്ച് പൂർണവിരാമമിടുന്നു
“ചക്കി”.
(ചക്കി..
ഞാൻ തൊട്ടറിഞ്ഞ ,
പ്രണയത്തീ തിന്നു തീർത്തൊരു
നിർഭാഗ്യവതി!.
ആറുവയസ്സിലെന്റെ
കാഴ്ചകളിൽ കത്തിപ്പിടിച്ച്
അവൾ കത്തിയമർന്ന പോലെ
ഇപ്പോഴും
ചങ്കിൽ കത്തിയെരിയുന്നവൾ,,
പ്രണയം ഇങ്ങനെയാകണമെന്നോരു
നാടിനെ പഠിപ്പിച്ചവൾ!!)തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com14tag:blogger.com,1999:blog-6333471260261118665.post-23509059116796231022010-07-13T16:38:00.002+04:002010-07-13T16:58:38.349+04:00വേലിപ്പത്തലുകള് പറയുന്നതെന്തെന്നാല്‍..നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും.
ഇടവേളകളില്‍
“സമയമായില്ലേ“ന്നൊരു കമ്പിസന്ദേശം
നെടുവീര്‍പ്പിലെ ഉപ്പുവെള്ളത്തില്‍ ചാലിച്ച്
മാനത്തേക്ക് കയറ്റി അയയ്ക്കും
മറ്റുചിലപ്പോള്‍
വാക്കുകള്‍ നടന്നുമറഞ്ഞ രസനത്തുമ്പിലെ
മാധുര്യം നിറഞ്ഞോരാ പഴയപാട്ടിന്‍ തുണ്ട്
കഫകയ്പിന്റെ കുറുകലിനൊപ്പം
വിഴുങ്ങിയൊതുക്കാനായി വിഫലശ്രമം.
പച്ചിലക്കൂട്ടങ്ങളോട്
പിണങ്ങിയെത്തിയ കുരുവികള്‍
മരവിപ്പ് പേറിയ ചുള്ളിപടര്‍പ്പുകളില്‍
കുഞ്ഞു ചിറകുകളൊതുക്കുമ്പോള്‍
നൂറ്പുഴയുടെ കുളിരിനോടെന്നപോലെ
“വിട്ടുപോകല്ലേ“ന്നൊരു പ്രാര്‍ത്ഥന
ഞരങ്ങിപിടഞ്ഞെഴുന്നേല്ക്കും ഞരമ്പുകളില്‍!!
കാറ്റത്തൂര്‍ന്ന് ,
ചിതറിത്തെറിച്ചത് രാത്രിയിലാവും.
കെട്ടുകളില്‍ പിണഞ്ഞ്
ആഴ്ന്നിറങ്ങിപ്പോയ
കരുതലുകളായിരുന്നുവത്രേ പറമ്പില്‍ നിറയെ!!
വൃത്തിയാക്കലിന്റെ പുത്തന്‍ ശാസ്ത്രീയത
മുറ്റത്ത് ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍
ഇടങ്കണ്ണ് ചുവപ്പിച്ചൊരു പഴഞ്ചന്‍ കാക്ക
തൂത്ത് കൂട്ടിയതിനിടയിലെന്തോ
തിരയാന്‍ തൂടങ്ങിയിട്ടുണ്ടിപ്പോള്‍..
നെടുകെയും കുറുകെയും വീണ
കുരുക്കുകളില്‍ മുറുകിയമര്‍ന്ന്,
തൊലിചുളിഞ്ഞടര്‍ന്നതിനുമപ്പുറം
എന്നോ കോരിത്തരിപ്പിച്ചൊരാ പച്ചപ്പ്
ബാക്കിയുണ്ടോയെന്ന് തിരഞ്ഞ് തിരഞ്ഞ്
നിശബ്ദത നക്കിക്കുടിച്ച കാഴ്ചപോലെ
പറമ്പിലുണ്ടാകും......,,,,,
പറമ്പിലാണോ
അതോ ഇരുട്ടിന് തീറെഴുതിക്കൊടുത്ത
വീട്ടിനുള്ളിലെ പുറമ്പോക്കതിരിലോ?
നേരം വെളുക്കുന്നതേയുണ്ടാവൂ അപ്പോള്‍..തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com9tag:blogger.com,1999:blog-6333471260261118665.post-3707708741961439352010-03-29T15:48:00.000+04:002010-03-29T15:48:38.497+04:00മാനിഷാദപുതു പുത്തനാണിത്..
നീയൊന്നു സഹകരിക്ക്,
മറ്റൊന്നിനുമല്ലാ,
കുളവാഴപോലെ വീര്‍ത്ത്
മൂന്നാം ഹുക്കു പൊട്ടിതൂങ്ങിയ
കുഞ്ഞിജാക്കറ്റിന്റെ വിടവുകളെ
ഈ തിളങ്ങുന്ന മോഡലിലൊന്ന്
സൂം ചെയ്തൊതുക്കട്ടെ…,
പ്ലീസ്.!
തുറിച്ചുന്തിയ കണ്ണുകള്‍
അതിശയോക്തി കലര്‍ത്താതെ
അവശേഷിപ്പിച്ചുപോയ
ജലഛായാചിത്രങ്ങളെ
നീ കണ്ടതിലും മികവോടെ ,
മിഴിവോടെ
ഈ മെഗാപിക്സലുകളില് കൊരുത്തുടക്കി
ഞാനൊന്നു വലിച്ചെടുക്കട്ടെ..
ഹാ..! നീയൊന്നു സഹകരിക്ക്,
ചുഴികളില്‍
പൂര്‍ണവൃത്തം തീര്‍ത്തിട്ടും
ചൂടാറാത്ത നിന്റെയീ
കരിമ്പന്‍ തല്ലി പതം വന്ന കൊഴുപ്പിനെ
ഒരായിരം ഉദ്ധാരണ കമ്പനികള്‍ക്ക്
കൂട്ടത്തോടെ ഭോഗിച്ചുഭോഗിച്ച്
കണ്ണുനീരൊഴുക്കുവാനുള്ളതല്ലേ..
മണ്ടപോയൊരാ തെങ്ങിഞ്ചോട്ടില്
കുമ്പിട്ടിരുന്ന് നിന്റെ പുഞ്ചിരി തിരയുന്ന
സൈലന്റ് മോഡുകളില്‍ കുരുങ്ങി
എന്റെ മെമ്മറികാര്‍ഡും ബാറ്ററിയും
ശൂന്യമാകും മുമ്പ്
നീയൊന്നു സഹകരിക്ക് ശവമേ..,
ഞാനീ ക്യാമറാക്കണ്ണിന്റെ വിശപ്പൊന്ന് ഒതുക്കട്ടേ.
പുതു പുത്തനാണിത്!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com11tag:blogger.com,1999:blog-6333471260261118665.post-3187579772776556662010-03-18T15:17:00.000+04:002010-03-18T15:17:49.951+04:00ഉത്സവമേളങ്ങള്..വീര്‍പ്പിച്ചു പിടിച്ച
നിറക്കൂട്ടുകളിലെ ഇളക്കങ്ങളില്‍
തലങ്ങനേം വിലങ്ങനേം
കാറ്റിനൊപ്പിച്ച്
സദാനേരവും ചുറ്റിപ്പിണഞ്ഞു കിടക്കും
ആറരവയസ്സുകാരന്റെ
കൊതി കൊത്തിയ നോട്ടങ്ങള്‍.
കുപ്പിവളക്കൂട്ടത്തില്‍
കരുതലോടെ പരതി കഴക്കുന്നുണ്ടാവും
കുഞ്ഞനുജത്തിയോടുള്ള
വാത്സല്യമത്രയും.
“തിരക്കില്‍ പെടാതെ
അച്ഛന്റെ കൈയില്‍ മുറുക്കെ പിടിച്ചോണേന്ന്“
കല്‍വിളക്കുകള്‍ക്കരികില്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ഉറപ്പുവരുത്തുന്നുണ്ട് അമ്മ.
എങ്കിലും ആഘോഷങ്ങളുടെ
കൊടിയേറ്റവും
കൊടിയിറക്കവും
ആനക്കൊട്ടിലിനരികിലെ
ഇരുളിനൊപ്പമാവും..
പരാതി ചൊല്ലി
ചുണ്ടു പിളര്‍ത്തിയേങ്ങുമ്പോള്‍
കൊലക്കൊമ്പില്‍ കോര്‍ത്തു പിടഞ്ഞ്
രണ്ടായി പിളര്‍ന്നൊടുങ്ങിയോരു അച്ഛന് വേഷം
തെച്ചിക്കാടിനപ്പുറം
വിറച്ചു തുള്ളുന്നുണ്ടാവും
അവനൊപ്പം!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com10tag:blogger.com,1999:blog-6333471260261118665.post-68581645159772136202010-02-23T15:46:00.006+04:002010-02-25T11:13:50.930+04:00ആത്മഹത്യാക്കുറിപ്പ്ആഴങ്ങളിലേക്കെന്ന്
കാഴ്ച തൊടുത്ത്
മധുരമെന്ന്
കളവുപറഞ്ഞ്
കാഞ്ഞിര വെള്ളം മോന്തിച്ച
വാക്കുകളേ,
നിശ്വാസങ്ങള്‍ക്കക്കരെയിക്കരെ
ചൂടുചുവപ്പന് പുഴ
ഒഴുകികൊണ്ടേയിരിക്കുന്നുവെന്ന്
പ്രാണനെ അവിശ്വസിപ്പിച്ച
വിരലടയാളങ്ങളേ,
ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന്‍ കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ
പ്രണയരാവുകളുടെ
ആദിമദ്ധ്യാന്തങ്ങളില്
പുറം മാന്തിപ്പൊളിച്ച
കിടക്കവിരികളേ..
ഞാനീ എലിവിഷത്തിന്റെ
നെല്ലിക്കാചവര്പ്പു കൊണ്ട്
കൊന്നു കുഴിച്ചുമൂടുകയാണ്..
എന്നെയല്ലാ…,
നിങ്ങളെ!!
ഹ..ഹ..ഹ!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com9tag:blogger.com,1999:blog-6333471260261118665.post-24655236475968425012010-02-07T14:48:00.003+04:002010-02-07T15:29:43.384+04:00റിയാലിറ്റി ഷോ
ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!
മോങ്ങിയതേയില്ല,
ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!
കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,
കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!
ഒടുവില്‍
എലിമിനേഷന് റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!
തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com11tag:blogger.com,1999:blog-6333471260261118665.post-81168685099442616412009-11-08T11:05:00.003+04:002009-11-08T11:47:59.975+04:0008-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.
പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.
എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com7tag:blogger.com,1999:blog-6333471260261118665.post-83101884836911941442009-11-07T16:54:00.002+04:002009-11-07T16:59:35.301+04:00അവനിവിടെത്തന്നെയുള്ളപ്പോള്‍..
ഇനി ദിവസവും അധികം ഇല്ല.
സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.
പക്ഷെ എന്നാലും എഴുതും. മരണം വരെ......
എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.
പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...
-ജ്യോനവന്
ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍
തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com3tag:blogger.com,1999:blog-6333471260261118665.post-85817721376052508512009-11-02T17:29:00.000+04:002016-09-01T19:55:04.987+04:00മഴയാണ്..
മഴയാണ്,
മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.
മഴയാണ്..,,
മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!
മഴയാണ്..,,
മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.
മഴയാണ്!
കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!
നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..
എന്റെ മഴേ...!!
തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com18tag:blogger.com,1999:blog-6333471260261118665.post-84024103827770716322009-10-27T10:36:00.006+04:002009-10-27T16:36:27.643+04:00ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
താരാട്ടാണത്..
ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..
ചാപിള്ളകള്‍ക്കായുള്ള താരാട്ട് പാട്ട് !
ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.
ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..
വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!
തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്,
അബ്ദുള്‍ലത്തീഫ്!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com13tag:blogger.com,1999:blog-6333471260261118665.post-42139369197176244792009-10-22T16:09:00.000+04:002009-10-22T16:09:41.015+04:00തെരുവ് കരിങ്കൊടി പൊക്കുമ്പോള്തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..
ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കളഞ്ഞ്
ആശ്വാസം കൊള്ളും.
വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും
പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന് ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും
രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും
നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com16tag:blogger.com,1999:blog-6333471260261118665.post-79241843887694546942009-04-13T11:59:00.000+04:002009-04-13T11:59:16.966+04:00വിഷുദിനാശംസകള്‍
തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com12tag:blogger.com,1999:blog-6333471260261118665.post-49142702647978583822009-04-02T15:56:00.000+04:002009-04-02T15:56:55.691+04:00മയക്കത്തിലാണവന്‍..കാറ്റ് തുപ്പിചോപ്പിച്ച
മണല്‍ത്തിട്ടയ്ക്കു താഴെ
ഒന്നും മിണ്ടാതെ കമിഴ്ന്നു
കിടക്കുന്നു അവന്..!
മെല്ലെ വിളിച്ചു നോക്കി..
കാതില്‍ “കുട്ടുകൂര്‍ “പറഞ്ഞ്
അസ്വസ്ഥനാക്കി..
ഉള്‍പാദങ്ങളില്‍
ചൊറിഞ്ഞ് ഇക്കിളികൂട്ടി..
എപ്പോഴും പോലെ പിണക്കം തന്നെ.
മടിയിലെടുത്ത് കിടത്തി..
ചങ്കില് നിന്നുമൊരു താരാട്ട്
തികട്ടിപുറത്തേക്കൊഴുകി.
കടലിരമ്പത്തിനിടയിലും
ഒരു ചെറുമീന്റെ തുടിച്ചുതുള്ളല്‍..
കണ്പോളകള്ക്കു മുകളില്‍
ഇളം ചെതുമ്പലിന്റെ കുത്തിയിറങ്ങുന്ന
തണുപ്പ് .
ഇനീപ്പോ
ഉമ്മവച്ചുണര്‍ത്തിയാലോ..
വേണ്ട ,മയങ്ങട്ടേ..
ഉറക്കം മുറിഞ്ഞാല്‍
ചുണ്ടുപിളര്‍ത്തി ഏങ്ങുന്നത് ..,വയ്യ!
ഉള്ളില്‍ അവശേഷിച്ചിരുന്ന
ഉറക്കം ചൂഴ്ന്നെടുത്ത്
കുഞ്ഞികണ്ണുകള്‍ക്ക് മീതെ
വിതറി തിരിച്ചു നടന്നു.
വെയിലത്തൊരു
കണ്ണാടിക്കഷണം തിളങ്ങുന്നു..,
മഴയത്തൊരു
കുഞ്ഞികാല്‍ത്തള കിലുങ്ങുന്നു..,
തോന്നലാണ്,,
അവന് നല്ല മയക്കത്തത്തിലല്ലേ..!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com17tag:blogger.com,1999:blog-6333471260261118665.post-78538347689047886692009-02-19T15:55:00.001+04:002009-02-21T08:20:45.670+04:00മറക്കുവാനാകുമോ...?ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,
സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,
പ്രണയത്തിനും
കാമത്തിനുമിടയിലെ
നനുത്തുനേര്‍ത്ത ഞരമ്പുകളില്‍ നിറയെ
മൂട്ടയുടെ കൊഴുത്ത ചോരയുടെ
ഗന്ധമെന്നു മൊഴിഞ്ഞ്
മുഖത്തിഴഞ്ഞു ശ്വാസം മുട്ടിച്ച
മുടിയിഴകളെ....,
“ചില്ലകളില്‍ നിറയെ
അസ്വസ്ഥതകള്‍ പൂത്തു പടര്‍ന്നൊരു
രാത്രിയുടെ കവിള് തടവി
കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..
ശരിക്കും അമ്മയെപ്പോലെ തന്നെ!“തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com15tag:blogger.com,1999:blog-6333471260261118665.post-61752805542971182472009-01-03T09:58:00.000+04:002009-01-03T09:58:42.335+04:00നഷ്ടവര്‍ഷങ്ങള്‍....കീമ കടിച്ചു കറുപ്പിച്ച
കവിള്‍ത്തടങ്ങളില്‍ തടവിയ
“സാരമില്ലെടാ“ന്നൊരു വാക്കിന്
ഉള്ളംകെയില്‍ പതിച്ചു കിട്ടിയ
ഇരയിറുക്കാത്ത നുണക്കുഴി...
ഭയപ്പാടുകളാല്‍
വിളറിയ മുഖത്തു ചേര്‍ത്തു വച്ച
വേദപുസ്തകത്തിനിടയിലൂടെ
ചിലമ്പിച്ചൊഴുകി വീണൊരു
പ്രാര്‍ത്ഥനാ ഗീതത്തിന്റെ
നനുനനുത്ത ഈണം..
ചാറ്റലെറിഞ്ഞൊരു മഴ
പാടിത്തുടങ്ങിയിരിക്കുന്നു...
തളംകെട്ടിയൊതുങ്ങും മുമ്പ്
പതം പറഞ്ഞ് കൂടെയൊഴുകണം
തിരികെപ്പോകുമ്പോള്‍
കൂട്ടണമെന്നു ശാഠ്യം തിരുകണം...
മഴനൂലിലലിഞ്ഞലിഞ്ഞ് അലിവോടെ
മണ്ണകങ്ങളെ തലോടി
അവനു മാത്രമറിയുന്ന സ്വരത്തില്‍
ആശ്വസിപ്പിച്ച്
പെയ്തൊഴിയണം..
പരിചിതമായ അനക്കങ്ങളില്‍,
മണത്തെടുത്ത വാക്കുകളില്‍
രസം പിടിച്ചൊരു മൂകത
പേരറിയാത്തൊരു കിളിയെ കൊണ്ട്
“ഒരിത്തിരി നേരം കൂടി എന്റടുത്തെന്ന്“
കെഞ്ചിക്കുന്നപോലെ...
ഫിലിപ്പ്,
അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com25tag:blogger.com,1999:blog-6333471260261118665.post-24141647394299985512008-12-27T17:02:00.000+04:002008-12-27T17:03:00.518+04:00പുതുവത്സരാശംസകള്‍..
തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com12tag:blogger.com,1999:blog-6333471260261118665.post-50301381228869235202008-12-23T13:44:00.000+04:002008-12-23T13:44:53.972+04:00അവളുടെ ഒരു ദിവസം.അറവു കാത്തിരിക്കുന്ന
തടിക്കു മുകളില്‍
മുരളിയും ശശിയുമുരിഞ്ഞു
വച്ചുപോയ ചുണ്ടുമുറിഞ്ഞ ചിരി
പിന്‍ഭാഗം തുളച്ച്
നിന്നെ അസ്വസ്ഥമാക്കുന്നുവെന്ന
വെളിപ്പെടുത്തലോടെ
തട്ടുകട ജോസഫിന്റെ
കുഴിഞ്ഞകണ്ണുകളിലെ
ആക്രാന്തം.
വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.
കമ്പിവലയ്ക്കകത്തിരുന്നു
കാഷ്യര്‍ പ്രകാശന്
തുപ്പലുപൊട്ടന്‍ ചിരിയാല്‍
എണ്ണിപറഞ്ഞു തീര്‍ക്കും
പണയ ഉരുപ്പടികളുടെ
മങ്ങിത്തീരുന്ന നിറവും മൂല്യവും
രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com18tag:blogger.com,1999:blog-6333471260261118665.post-44742826092502889402008-12-13T09:53:00.000+04:002008-12-13T09:53:42.261+04:00ചില ചില സങ്കടങ്ങള്‍.....അടിനാഭി തൊട്ടുരുമ്മി
അടക്കം പറഞ്ഞിക്കിളി കൂട്ടി
മൊബൈല്‍ കാമുകന്..
അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു
റേഞ്ചിനു പുറത്ത്,
ബ്ലാക്ക് ബോര്‍ഡിനു കീഴെ.....
അതിരാവിലെ
ഉണര്‍ന്ന് ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com19tag:blogger.com,1999:blog-6333471260261118665.post-45753467719250536152008-12-01T08:34:00.000+04:002008-12-01T08:33:49.898+04:00കാറ്റ് പറയുന്നതെന്തെന്നാല്‍...അസ്വസ്ഥമായ
ചെവിക്കല്ലുകള്‍ക്കുള്ളില്‍
വീണുപൊട്ടിയൊരു മുട്ടന്‍ നിശബ്ദത
നാട്ടുപാതയിലെ
രണ്ടാമത്തെ തിരിവും കഴിഞ്ഞ്
അവ്യക്തതയുടെ തുരുത്തില്
മുങ്ങി നിവരാന്‍ പരക്കം പായുന്നത്,
അന്തിത്തിരി കെട്ടുപോയിട്ടും
പടം പൊഴിക്കാത്തൊരാവേശം
പിളര്‍ന്നെട്ടായി തിരിഞ്ഞ്
തെക്കെക്കവലയിലെ ഇരുട്ടില്‍
നിലാവിനെ പകയോടെ പ്രാപിച്ച്
സീല്‍ക്കാരങ്ങളെറിയുന്നത്,
കൈപ്പത്തികള്‍ക്കിടയില്‍
കോരിയെടുത്തൊരാകാശം
പടിഞ്ഞാറ്റെയിലെ അടുക്കളയില്‍
വ്യാകുലതകള്‍ പാകം ചെയ്ത്
ഉറങ്ങുമുമ്പേ പാനം ചെയ്യാന്‍
ആറ്റിപ്പകര്‍ത്തിയെടുക്കുന്നത്,
ആത്മ ബന്ധത്തിന്റെ
ഊഞ്ഞാല് വള്ളികളില്‍ പ്രണയികള്‍
ഉത്കണ്ഠകള്‍ പുകച്ചെടുത്ത
ചുണ്ടുകളുടെ ചുവപ്പും തിരഞ്ഞ്
ചാക്രികമായ പായല്‍ വഴികളിലൂടെ
തിരിഞ്ഞു മറിഞ്ഞുമലയുന്നത്.....
ആരോ തലതല്ലിക്കരയുന്നത്...!!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com12tag:blogger.com,1999:blog-6333471260261118665.post-16240004848373555892008-11-26T15:19:00.000+04:002008-11-26T15:21:58.141+04:00കുശുകുശുപ്പുകള്നീ വാഴ്ത്തപ്പെട്ടവന്‍..!
നട്ടപ്പാതിരായ്ക്ക്
ചെറ്റയില്‍ തട്ടിയിഴഞ്ഞിറങ്ങി
വിശ്വാസത്തിന്റെ ലഹരി മോന്തിച്ച്
അപ്പനും കൊന്തയ്ക്കുമൊപ്പം
തകര കുരുത്ത കുരിശു മരണത്തിന്റെ
അവശേഷിപ്പുകളിലൂടെ
തലങ്ങനെയും വിലങ്ങനെയും...
കൊച്ചുവെളുപ്പിന്
മീന്‍ കൊട്ടയിലാക്കപ്പെട്ട
തണുത്ത കൃഷ്ണമണികളില്‍
പകുതിയായൊരു നിലവിളിയും പൂഴ്ത്തി
കുന്തിരിക്കം നാറുന്ന പുകയില്‍
കറങ്ങി ചുരുളുന്നുണ്ട്
ലഹരി കവിഞ്ഞ പിതാവിന്റെ തിരുവുടല്‍..
നട്ടുച്ചയ്ക്ക്
വെള്ളരിപ്രാവിന്റെ കുറുകലിനൊപ്പം
അമ്മച്ചിയുടെ കരിപുരണ്ട
കോലാഹലങ്ങളില്‍
ഉയിര്‍പ്പിന്റെ ഉപ്പുകലക്കിതൂവിയ
പിടപ്പേറിയ വേഴ്ചകള്‍....
മൂന്നാം നാള്,
തിളക്കമൊട്ടും നഷ്ടമാകാത്ത
ഫിലോസഫിക് ഹാന്‍ഡില്‍
നെഞ്ചമര്‍ത്തിക്കശക്കി
കുടുക്കു പൊട്ടിപ്പോയൊരു
അറിവുദിക്കാ കുപ്പായത്തിലെ
കണ്മഷി ഉരുകി പടര്‍ന്ന കറ...!
തെരുവോരത്ത്
കുഞ്ഞാടുകളുടെ മസാലക്കൂട്ടില്‍
നടുവിരല്‍ മുക്കി രുചിച്ച്
പ്രതികരണവേദികള്‍ ഇപ്പോഴും
പ്രാകി കൊണ്ടേയിരിക്കുന്നു..
“ഈശോ മിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടേ..”
....ഇപ്പോഴും എപ്പോഴും..!!തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com13tag:blogger.com,1999:blog-6333471260261118665.post-58464954640185841812008-11-23T15:50:00.001+04:002008-11-23T15:52:39.106+04:00കാഴ്ചകള്‍...കാത്തിരിപ്പിന്റെ
അര്ദ്ധവൃത്തങ്ങള്ക്കിടയിലൂടെ
താണുയര്‍ന്നു ഉരഞ്ഞു വീഴുന്നു
മരവിപ്പു കൊത്തിയ കാഴ്ചകള്‍..
താളമറ്റ ഇടവഴികളിലോ
നിലാവുടുക്കാതെ വെറുങ്ങലിക്കുന്നു
ഹ്രസ്വവും ദീര്ഘവുമില്ലാതെ
ഒച്ചയടച്ചുപോയ കരുതല്‍ വാക്യങ്ങള്‍..
ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ കൊള്ളിവാക്കിന്റെ
വിളവെടുപ്പുകാലമാണിപ്പോള്‍..
കരുതലില്ലാത്ത ഒരു ജീവിതം
ഒടിച്ചു നാട്ടിയ വളവുകള്‍,
തിരിവുകള്‍....,
കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുടഞ്ഞിടുന്ന
പതിരു കവരാത്ത ഉത്കണ്ഠകള്‍..
മുറ്റത്തിനിരുവശത്തും
ഇരുള് തിന്നു കനത്ത കരടി
മുറുമുറുത്തു പാത്തിരിക്കുന്നുണ്ടാവാം..
കിതപ്പേറ്റാതെ തിളച്ചുകൊള്ളുക,കാരണം
ഒരു പാവം പൊട്ടിച്ചിരിക്ക് നിന്നെയും
കാവലേല്പിച്ചാണല്ലോ
ഈ കയമെന്നെ വിഴുങ്ങിക്കളഞ്ഞത്...!
“വലം കൈയിലെ ചൂണ്ടുവിരലിറുത്ത്
നിന്റെ പാല്പുഞ്ചിരിക്ക് ഇഷ്ടദാനം,പകരം
കുത്തിയൊലിക്കുന്ന ചുവപ്പില്‍
ആഴ്ന്നിറങ്ങട്ടേ പനി പിടിച്ചൊരുമ്മ..!“തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.com14