
നിലവിളിച്ചതിനാലാവും
എന്റെ തിരിച്ചറിവുകളെ
നീ വിസര്‍ജ്ജിച്ചു കളഞ്ഞത്.
ഇടംകണ്ണടച്ച്,ഉന്നം പിടിച്ച്
നിന്റെ കൈകളില്‍ പതുങ്ങി
നെറ്റിമേല്‍ മുത്തുന്ന
ചെങ്കല്ലിന്റെ പക
വളിച്ച നെയ്യപ്പത്തിന്റെ
പേരിലല്ല എന്ന തിരിച്ചറിവില്‍
നീ വെറും കരിങ്കൊടി മാത്രമാകും.
എനിക്കു തൂറിവെളുപ്പിക്കാനുളള
ഒരുഗ്രന്‍ കൊടിമരം.