പെട്ടെന്ന് ഞാനങ്ങ്
ചത്തുപോയി.
ഉറക്കത്തിനിടയില്‍
ഉറങ്ങിപ്പോയതു കൊണ്ടാവാം
ഞാനുമറിഞ്ഞില്ലാ
ആരുമറിഞ്ഞില്ലാ.
കുത്തുവീണ വായ
കോട്ടുവായ വിട്ട്
വലിച്ചകത്തുമ്പോള്‍
കൂട്ടിനു സൈക്കിളുണ്ട്.
കെട്ടിയവളെക്കുറിച്ച്
തണുപ്പ് ചിന്തിപ്പിക്കുന്നു.
“പോണ് സ് “പൌഡറും പേരറിയാത്ത
വെളുത്ത “സ് നോവും“…
പതിവുകള്‍
തെറ്റിച്ചില്ലാ,
സൈക്കിള്‍ മണി അടിച്ച് തന്നെ
ഇടവഴി താണ്ടി.
കൂര കണ്ണടച്ചിട്ടില്ലാ…
ഇരുട്ടിനുള്ളില്‍ വെള്ളിടി വീണ കരച്ചില്
പുറം തിരിഞ്ഞിരുന്ന്
ഉടുമുണ്ടാല്‍ മൂക്കുപിഴിഞ്ഞ് അവളിരിക്കുന്നു..
അറുത്തിട്ട കുരുക്കു പോലെ
പിഞ്ചിക്കീറിയ അവളുടെ സ്വരം
“…ന്നാലും..,അവളോടെന്തിനീ
കൊലച്ചതി ചെയ്തു…?”
…….?
ആരോട്…??
ഉത്തരമെന്നോണം
മുറിയിലെ പഴയ ബ്ലാക്ക് & വൈറ്റ് ടിവിയില്‍
സ്ത്രീജന്മങ്ങള്
ആര്‍ത്ത് കരയുന്നു..
സൈക്കിള്‍ മണി നിശബ് ദതക്കു വിറ്റ്
തിരിച്ച് പോരുമ്പോള്‍
വെറുതെ തോന്നി
“ചാകേണ്ടിയിരുന്നില്ലാ…”
ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നി
“വേണ്ടിയിരുന്നില്ല.”
'വേണ്ടിയിരുന്നെടോ, എനിക്കിതു തന്നെ വേണ്ടിയിരുന്നു, ഞാനിതു വഴി വരാന്‍ പാടില്ലായിരുന്നു'.
കവിത കൊള്ളാം ട്ടോ, ആശംസകള്‍
ഫസലേ..
ഒരു സൈക്കിള്ഃ മണിയുടെ
മുഴക്കവും
ഒപ്പം എന്റെ അച്ഛന്റെ ഓര്ഃമ്മകളും…
കമന്റിനു നന്ദി ചങ്ങാതീ.
നന്നായി മാഷേ..
നല്ല ചിന്ത.... കൊള്ളാം
സൈക്കിള്‍ മണി നിശബ് ദതക്കു വിറ്റ്
തിരിച്ച് പോരുമ്പോള്ഃ
വെറുതെ തോന്നി
“ചാകേണ്ടിയിരുന്നില്ലാ…”...
അമ്പരപ്പിക്കുന്ന എഴുത്തു തണലേ...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നിമിഷം നിശബ്ദമായിപ്പോയി..ബ്ലാക്ക് ആന്റ് വൈറ്റ് റ്റി.വിയിലെ സ്ത്രീജന്മങ്ങളുടെ വിലാപത്തിനിടെയിലെ മരണത്തിന്റെ ആത്മഗതം.....ഇനിയും എഴുത്തു തുടരൂ..ആശംസകള്‍..
പാമരന്,
ഷാരു,
നാസ്,
റോസ്...
കമന്റുകള്‍ക്കു നന്ദി..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ