ചൊവ്വാഴ്ച

എന്റെ പിഴ

കുത്തിത്തുളച്ച ചങ്ങാടം കണക്കെ
പടിഞ്ഞാറേ പുഴയിലേക്കാണവള്‍
ആദ്യം ഒഴുകി വന്നത്.
എതിര്‍പ്പുകളുടെ ശാസ്ത്രീയത ശരി വയ്ക്കുമ്പോലെ
വലംകാല്‍ ഇടംകാലിന്‍ മീതെ
പിണഞ്ഞ് പൂട്ടപ്പെട്ടിരുന്നു.
മീശ മുറ്റാത്ത പരലുകളുടെ
ഇടതടവില്ലാത്ത സുരത സുഖത്താലാവാം
മാറിടം നഗ്നമായിരുന്നു.
തുടിച്ച് പതഞ്ഞൊഴുകിയ വിപ്ലവത്തിന്റെ
ചങ്ങലക്കൊളുത്ത് കണക്കെ,
നിറമൊരല്പം കടുത്തുതുടങ്ങിയ ഒരു രക്തനക്ഷത്രം
ഇടംകൈ തഴുകിപ്പൊതിഞ്ഞ
അടിവയറിന്റെ മുഴുപ്പിനും താഴെ
ആരോടെന്നില്ലാത്ത വെല്ലുവിളിയും തുപ്പിത്തെറുപ്പിച്ച്
കുഞ്ഞുമുഷ് ടിചുരുട്ടിയുറങ്ങുന്നു.
ഭ്രാന്തന്‍ നായ്കള്‍ കടിച്ച് പറിച്ച
മുലക്കണ്ണിലൂടെ ഉരുകിയൊലിക്കുന്ന
ചെങ്കടല്‍ കണ്ട് കോരിത്തരിച്ച്
വിക്രമന്‍ സഖാവ് കിഴക്കോട്ട് തിരിഞ്ഞ്,
കഞ്ഞിപ്പശ ഉടയാത്ത ഒറ്റമുണ്ടൊരറ്റം ഇടംകൈയിലേറ്റി
പ്രസ്താവന പുറപ്പെടുവിച്ചു
“ഫ് ഭാ..,പെഴച്ചവള്‍…!”

20 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

അവളിപ്പോഴും ഒഴുകിനടക്കണ് ,അവനിപ്പോഴും മുഷ്ടി ചുരുട്ടിത്തട്ടിത്തട്ടി വിളിക്കണ് ..നീ കേള്‍ക്കുന്നുണ്ടോ ആവോ??

നജൂസ്‌ പറഞ്ഞു...

മുലക്കണ്ണിലൂടെ ഉരുകിയൊലിക്കുന്ന
ചെങ്കടല്‍ കണ്ട് കോരിത്തരിച്ച്...

എഴുതാതിരിക്കാനാവില്ല... :)

കാപ്പിലാന്‍ പറഞ്ഞു...

വിക്രമന്‍ഃ സഖാവ് കിഴക്കോട്ട് തിരിഞ്ഞ്,
കഞ്ഞിപ്പശ ഉടയാത്ത ഒറ്റമുണ്ടൊരറ്റം ഇടംകൈയിലേറ്റി
പ്രസ്താവന പുറപ്പെടുവിച്ചു
“ഫ് ഭാ..,പെഴച്ചവള്‍…!”

ആരാ തണലേ..പിഴപ്പിച്ചത് ...കണ്ടുപിടിച്ചോ ?
നല്ല വരികള്‍ ...

തണല്‍ പറഞ്ഞു...

നജൂസേ,
ഇവിടെയൊക്കെയുണ്ടല്ലേ..സന്തോഷം.
കാപ്പിലാ..,
ചോദ്യം കണ്ട് ഞാനങ്ങ് ഭയന്നു പോയി കേട്ടോ.എനിക്കൊന്ന് മാത്രമറിയാം ..ഉത്തരവും അവളോടോപ്പം മുങ്ങിത്താണു പോയീന്ന്!

siva // ശിവ പറഞ്ഞു...

നല്ല കവിത....

നിരക്ഷരൻ പറഞ്ഞു...

അവളുമാര് ഇനിയും ഒഴുകിനടക്കും. അന്നും വിക്രമന്‍ സഖാവ് ഇതുതന്നെ ആക്രോശിക്കും.

ആശംസകള്‍ തണലേ .....

Unknown പറഞ്ഞു...

പണ്ട് ഒളിവുക്കാലത്ത് ഇങ്ങനെയുള്ള വിക്രമന്‍
സഖാകളുടെ സഹാനുഭൂതിഉടെ വലിയ അടയാളങ്ങളായി ഒരുപാട്
ജന്മങ്ങള്‍ ഭൂമിയിലിങ്ങനെ തെക്കൊട്ടും വടക്കോട്ട്
നോക്കി നടക്കുന്നുണ്ട് അന്ന് സഖാക്കള്‍
നട്ട് വിപ്ലവത്തില്‍ അങ്ങനെ ചിലതു കൂടി ഉണ്ടായിരുന്നു

Unknown പറഞ്ഞു...

ചക്കരെ ഇതെന്തു പറ്റി ആകെ പാടെ ഒരു സെക്സു
മയം വിടപറയാന്‍ പോയിട്ട് ഒരു കിടിലന്‍
പീഡന കവിതയുമായി എത്തി
ഇതു നൂറു മില്ലി കള്ളിന്റെ ലഹരിയില്‍
തളിര്‍ത്ത പൂവിതളോ
എന്റ്മ്മൊ ഇയ്യാളുടെ വരി വല്ലാത്ത കടുപ്പാ

പാമരന്‍ പറഞ്ഞു...

"അടിവയറിന്റെ മുഴുപ്പിനും താഴെ
ആരോടെന്നില്ലാത്ത വെല്ലുവിളിയും തുപ്പിത്തെറുപ്പിച്ച്
കുഞ്ഞുമുഷ് ടിചുരുട്ടിയുറങ്ങുന്നു."

മാഷെ, നമിച്ചു. ആ വെല്ലുവിളികളൊക്കെ മുഖത്തു തന്നെ വന്നു വീഴുന്നുണ്ട്‌.

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

തണലേ, നിങ്ങളെ ഞാനൊരു ലിങ്കിനകത്ത്‌ ആവാഹിച്ചിട്ടുണ്ട്‌. എന്‍റെ കുടിയില്‌.

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗീത പറഞ്ഞു...

ആ, തിരിച്ചു വന്നോ ? സന്തോഷം,സ്വാഗതം.

എന്നാലും ഇത്തിരി കുളിര്‍മ്മപകുരുന്നൊരു കവിതയെഴുതാന്‍ പറഞ്ഞിട്ട്...
ദേ,തീതുപ്പുന്നൊരു കവിത എഴുതിവച്ചേയ്ക്കുന്നു.....

എന്നാലും സന്തോഷായി കേട്ടോ, ലാല്‍ സലാമും പറഞ്ഞ് പിണങ്ങിപ്പോയ ആള്‍ തിരിച്ചു വന്നത് കണ്ട്....

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

വിക്രമന്‍ സഖാവാണൊ ഈ പണി പറ്റിച്ചത് ?നല്ല കവിത

Unknown പറഞ്ഞു...

തണലടിച്ചു വല്ലോയിടത്തും വീണു പോയോ എന്തോ
ഇതാ പറയണെ ഓസില്‍ കിട്ടിയാല്‍
കൂടുതല് കഴിക്കരുതെന്ന്

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

കൊള്ളാം....:-)

sree പറഞ്ഞു...

പാമരന്റെ ലിങ്കിനു സ്തുതി. പിഴ ഏറ്റെടുത്തവനു നന്ദി. നല്ല വരികള്‍.

തണല്‍ പറഞ്ഞു...

പനിയിലായിരുന്നു രണ്ട് ദിവസം.വരാനായില്ല ,ക്ഷമിക്കുക.
ശിവ,
എവിടെയും കാണാം ശിവയുടെ കമന്റ്.ആസ്വാദനത്തിന് നന്ദി ശിവാ.
നിരക്ഷരാ,
വിലാപങ്ങള്‍ക്കിടയിലെ ആക്രോശങ്ങള്‍ക്ക് നല്ല സ്കോപ്പാണെന്ന് തോന്നുന്നു ഈയിടെയായി.ഒഴുകട്ടെ മാഷേ,അവളുമാരു ഒഴുകി ഒഴുകി നടക്കട്ടേ..:(
അനൂപേ,
ചക്കരയോട് എന്താ പറയുക.ഈ പോസ്റ്റിങ്ങിലൊക്കെ മുഖം വിക്യതമാക്കി കൊടുക്കുന്നതെന്തിന്?പച്ചീര്‍ക്കിലു വെച്ച് ചന്തിക്ക് നല്ല അടിതരുകാ വേണ്ടത്.
പാമരാ,
ആവാഹിച്ചിരുത്തിയത് കണ്ടു.വാക്കുകളില്ലാ ചങ്ങാതീ.എന്നെപ്പോലോരു എളിയവനും കസേരയോ??ചങ്ങാത്തങ്ങള്‍ക്ക് അങ്ങോട്ടുമുണ്ട് സ്തൂതി!
ഗീതചേച്ചി,
ചൂടില്‍ ചത്തുപോകുമെന്നു എന്നെ ഭീഷണിപ്പെടുത്തിയതിനാലാവാം മനസ്സിലിത്രയും തീപ്പൊരി വന്നത്.ഒന്നു ക്ഷമിക്കെന്റെ ചേച്ചി.
കാന്താരിക്കുട്ടീ,
വിക്രമന്‍ സഖാവ് ജീവിച്ച് പോട്ട് കാന്താരീ.പാവമല്ലേ അയാളും!
കിച്ചു ചിന്നു,
സന്തോഷം
ശ്രീ,
ഈ പാമരന്‍ എന്നെ നശിപ്പിച്ചേ അടങ്ങൂ :)
നന്ദി! എല്ലാവര്‍ക്കും!

സജീവ് കടവനാട് പറഞ്ഞു...

വിക്രമന്‍ സഖാവെത്രമാറിയെന്ന് തന്നെയാണോ പറഞ്ഞത്?

ഗീത പറഞ്ഞു...

ശരി ക്ഷമിച്ചിരിക്കുന്നു, പെട്ടെന്നു തന്നെ ഒരു തണല്‍ക്കവിതയുടെ ശീതളച്ഛായ പകരുമെങ്കില്‍........