ബുധനാഴ്‌ച

ദൈവത്താന്‍

പുറംകടലില്‍ പോയ
വലക്കാരാണ്
കണ്ടെത്തിയത്
പവിഴപുറ്റുകള്‍ക്കൊപ്പം
പുളഞ്ഞഴുകിയ
ദൈവത്തിന്റെ പ്രേതം!

മറിച്ചിട്ടപ്പോള്‍
അഴുകിതൂങ്ങി വികൃതമായ
വെളുത്ത കണ്ണുകള്‍.
വാരിയെല്ലുകള്‍ക്കിടയില്‍
കൂട് കെട്ടിയുറപ്പിച്ച
മിടുപ്പുകളില്ലാത്ത ശൂന്യത.

ഇടം കവിളില്‍
പുഴുത്ത് തുടങ്ങിയിട്ടും മായാതെ
വിരലഞ്ചും തിണര്‍ത്തു കിടക്കുന്നു,
മകനെ റാഞ്ചിയ പരുന്തിനോടുള്ള
ഒരച്ഛന്റെ കലി പ്രാന്ത്.
നെറ്റിവഴി താഴോട്ട്
ഒലിച്ചിറ്റിയിറങ്ങുന്നു
തൊണ്ടവരണ്ടുണങ്ങിയ
പെറ്റവയറിന്റെ
കട്ടിക്കഫം പൊതിഞ്ഞ പ്രാണസങ്കട ക്കടല്‍.!

21 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എന്നെ ഇഷ്ടമായിരുന്ന ഒരാള്‍ കൂടി ഇന്നലെ പോയി.
20 വയസ്സില്‍ കാന്‍സറെന്ന വേദനയില്‍ പുകഞ്ഞൊടുങ്ങിയ
എന്റെ മോനെ,ഈ ചിറ്റപ്പന് തെറി വിളിച്ചാശ്വസിക്കാനായി
ദൈവത്തിനെ മാത്രമേ കിട്ടിയുള്ളൂ..

ശ്രീ പറഞ്ഞു...

ദു:ഖത്തില്‍ പങ്കു ചേരുന്നു, മാഷേ.
ആ ആത്മാവിനു നിത്യശാന്തി ലഭിയ്ക്കട്ടെ!

ഫസല്‍ പറഞ്ഞു...

വിധിയെന്ന വാക്കില്‍ അസഭ്യതയില്ലാത്തതിന്‍റെ കുറവനുഭവപ്പെടുന്ന നിമിഷങ്ങള്‍..
ദു:ഖത്തില്‍ പങ്കു ചേരുന്നു

ഗീതാഗീതികള്‍ പറഞ്ഞു...

ദൈവമേ..

പാമരന്‍ പറഞ്ഞു...

"വാരിയെല്ലുകള്‍ക്കിടയില്‍
കൂട് കെട്ടിയുറപ്പിച്ച
മിടുപ്പുകളില്ലാത്ത ശൂന്യത."

അങ്ങനൊന്നുണ്ടെങ്കില്‍ ഹൃദയശൂന്യന്‍ തന്നെ. വരികളുടെ മാസ്മരികതയില്‍ വീണുപോയി.

ദുഃഖത്തില്‍ പങ്കു ചേരുന്നു.

ജ്യോനവന്‍ പറഞ്ഞു...

ഇടത്തെ കവിളിനോട് വലംകൈയ്യുടെ ആഴമുള്ള അടയാളപ്പെടല്‍. ചില്ലയില്‍ ഇലയുടെ ഓര്‍മ്മകളണിഞ്ഞു നോവുന്ന കവിതകള്‍.

lakshmy പറഞ്ഞു...

ചില നിമിഷങ്ങളില്‍ ദൈവം അന്ധനും ഹൃദയശ്ന്യനുമെന്നൊക്കെ നമുക്കു തോന്നി പോകാം. തെറ്റു പറയാനാവില്ല. ഒരു പക്ഷെ ദൈവത്തിനു ഒത്തിരി പ്രിയപ്പെട്ട ആത്മാവിനെ ദൈവം വേഗം കൂടെ കൂട്ടിയതാണെങ്കിലോ. രക്ഷപ്പെട്ടവര്‍ ഭാഗ്യം ചെയ്തവരാണ് തണല്‍. ഭൂമിയില്‍ ശിഷ്ടമായവരാണ് ശരിക്കും ശപിക്കപ്പെട്ടവര്‍

Gopan (ഗോപന്‍) പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന വരികള്‍.
ദുഃഖത്തില്‍ പങ്കു ചേരുന്നു.

ചന്തു പറഞ്ഞു...

യ്യോ.... ആകെ കുഴപ്പായല്ലൊ.

Ranjith chemmad പറഞ്ഞു...

ഹ്ര്‌ദയമിടിപ്പു കൂട്ടല്ലേ എന്റെ പൊന്നു തണലേ
സ്ഫോടനാത്മകമഅകുന്നു ഓരൊ വരികളും

ദുഖം പങ്കിട്ട് ഭാരം കുറയ്ക്കുന്നു...

തണല്‍ പറഞ്ഞു...

ആശ്വാസം നല്‍കിയ പങ്കുവെയ്ക്കലുകള്‍ക്ക് എല്ലാവര്‍ക്കും നന്ദി.എന്നെ ഒരു ചെറുചിരിയാല്‍ സഹിച്ച എന്റെ ദൈവത്തിനോട് മാപ്പ്!

RaFeeQ പറഞ്ഞു...

ദു:ഖത്തില്‍ പങ്കു ചേരുന്നു..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ദൈവം ചിലപ്പോ ഒരുപ്പാട് പരിക്ഷിക്കും
എന്തായാലും ദൈവത്തെ നാം വെറുക്കരുത്
ദൈവം സത്യമാണ്
ഞാന്‍ പുനര്‍ജ്ന്മത്തില്‍ വിശ്വസിക്കുന്നു
ചിലപ്പൊ ആ കുട്ടിക്ക് അതിനെക്കാള്‍
നല്ലോരു ജന്മം തിരിച്ചു കിട്ടാം

തണല്‍ പറഞ്ഞു...

റഫീക്ക്,അനൂപ്..നന്ദി!

ഹരിത് പറഞ്ഞു...

കയ്യിലൊരിന്ദ്രധനുസ്സുമായ്
കാറ്റത്തുപെയ്യുവാന്‍ വന്ന
തുലാവര്‍ഷ മേഘമേ....

തണല്‍ പറഞ്ഞു...

ഹരിത്,
കമ്രനക്ഷത്രരജനിയില്‍
ഇന്നലെ കണ്ടുവോ നീ
എന്റെ രാജഹംസത്തിനെ..?
-നന്ദി!

അജ്ഞാതന്‍ പറഞ്ഞു...

ദുഃഖത്തില്‍ പങ്കു ചേരുന്നു :(

തണല്‍ പറഞ്ഞു...

അജ്ഞാതന്‍..,
വരണ്ട ഒരു ചിരി കത്തിക്കുന്നു.കാണുമല്ലോ:(

Seema പറഞ്ഞു...

ഈ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു..

പക്ഷെ ദൈവത്തിനെ തെറിവിലിച്ചോണ്ട് ഒരു കാര്യവുമില്ല കെട്ടൊ.അഗങ്ങോര്‍ക്കെടയ്ക്ക് ഒക്കെ തമാശയാ....

തണല്‍ പറഞ്ഞു...

സീമേ,
അങ്ങേരുടെ തമാശകള്‍ നടക്കട്ടേ..പങ്കുവയ്ക്കലുകള്‍ക്ക് നന്ദി!

Pramod.KM പറഞ്ഞു...

ദു:ഖം...