ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,
നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി...,
വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,
മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി
പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച്
കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!!
...........
ഈ നാശം പിടിച്ച മഴയൊന്നു
തീര്‍ന്നിരുന്നെങ്കില്‍....
വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
26 അഭിപ്രായങ്ങൾ:
പാവങ്ങളുടെ മഴ....
എനിക്കു ഭാഗ്യമുണ്ട്!
ഇറ്റി വീഴുന്ന ഈ മഴത്തുള്ളികള്‍ക്കു
കീഴെ ഇങ്ങനെ പനിച്ചു കിടക്കാന്‍.....
നാട്ടിൽ പോയി മഴകൊണ്ടൊന്നു പനിച്ചു കിടക്കാൻ പ്ലാൻ ചെയ്തപ്പോഴാണി കവിത!
ഉള്ള മൂഡു പോയി.
“ഈ നാശം പിടിച്ച ചൂടോന്നു
തീര്‍ന്നിരുന്നെങ്കില്‍....“
കവിത നന്നായിട്ടോ :)
ശ്യോ..ഈ മഴയത്ത് പുതച്ചു മൂടിക്കിടക്കുന്നതിന്റെ സുഖം ഒന്നോര്‍ത്തു നോക്കൂ തണലാങ്ങളേ....വേനല്‍ വരുമ്പോള്‍ ചൂടിനെ പ്രാകും..മഴ വരുമ്പോള്‍ തണുപ്പിനെ പ്രാകും...നമ്മള്‍ മലയാളികള്‍ അങ്ങനെയാ അല്ലേ..
തണുത്ത് വിറച്ച് അടുപ്പുകല്ലില്‍ ഇരിയ്ക്കുന്ന വക്കുപൊട്ടിയ മണകലവും...
ചുറ്റും, നനഞ്ഞുചീഞ്ഞ വിറകുപോലെ കുറെ കോലങ്ങളും..
കരിയോലയില്‍ നിന്നും തുള്ളി വീണ് മനസ്സില്‍ ഉണങ്ങിക്കിടന്നിരുന്ന പല ചിത്രങ്ങളും കുതിര്‍ന്നുപോയല്ലോ..
boolokatthengum
mazhayaaNallO!!
മഴ...സര്‍വത്രമഴമയം
നല്ല വരികള്‍...അഭിനന്ദനങ്ങള്‍
മാഷെ, വിസ്മയിപ്പിക്കുന്നു വരികള്‍..
ആദ്യത്തെ നാലു സ്റ്റാന്‍സകള്‍.. ഭീകരം! (ആ വാക്കു ചേരുമോ എന്തോ..)
എനിക്കിനിയും ഒത്തിരിയുണ്ട് പറയാന്‍.. പക്ഷെ ഇതു വായിക്കുന്നവര്‍ക്ക് ഒരു പുറം ചൊറിയലാത്തോന്നുമോ എന്ന ഭയം കാരണം ചുരുക്കുന്നു..
ജവാബ് നഹീ..!
ഈ തണലും മഴയും ഇഷ്ടമായി,
ആശംസകള്‍
ഇതാ മഴ മേഘങ്ങള്‍ മാനത്ത് വന്ന് തുടങ്ങി
ഈ ഒടുക്കലത്തെ മഴ ഒന്ന് തോര്‍നെന്കില്‍
മഴയെക്കുറിച്ച് എഴുതിയ കവിത കൊള്ളില്ല
അടിക്കാന്‍ തണല്‍ റെഡി ആണെന്കില്‍ അടി കൊള്ളാന്‍ ഞാനും :)
കാതടച്ചു വെച്ചു നോക്കിയിട്ടും എന്നെ തോല്പിച്ചു , നോവിന്റെ ഈണങ്ങളില്‍ പെയ്തങ്ങനെ നില്‍ക്കുവാണല്ലോ ഈ മഴ.....:(
മഴ തോരുന്നേയില്ല..
ഇന്നെലെ തുടങ്ങിയ മഴയാണു.. തോരുന്നേയില്ല..
പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍..
മരുപച്ചയുടെ സ്വാന്തനം പോലെ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
മഴ തോരുന്നേയില്ല..
ഇന്നെലെ തുടങ്ങിയ മഴയാണു.. തോരുന്നേയില്ല..
പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍..
മരുപച്ചയുടെ സ്വാന്തനം പോലെ...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
കിടിലം തന്നെ.
അല്ലാ... ങ്ങള് ദൂഫായിലായിട്ടാണാ ഈ മഴയെ പ്രാകണേ?
തക൪പ്പന് അടുത്തകാലത്തൊന്നും ഇത്രയും നെഞ്ചില്കൊണ്ട കവിത വായിച്ചിട്ടില്ല. നന്ദി
മഴയുടെ പകര്‍ന്നാട്ടങ്ങളില്‍ തെളിയുന്നുണ്ട് മൂക്കളയും കുടിച്ച്
കാത്തിരിക്കുന്ന ജീവിതത്തിന്റെ തീഷ്ണ മുഖങ്ങള്‍
എന്തിനെ വേണെ പറഞ്ഞോ..
മഴയെപ്പറഞ്ഞാലുണ്ടല്ലൊ..
അഞ്ചാറു കൊല്ലമായി മഴക്കാലം കണ്ടിട്ട്..
അധികം കളിച്ചാ പൊക്കിയെടുത്ത് ചിറാപൂഞ്ചീക്കൊണ്ടിടും..:)
വളരെ ശരിതന്നെ...
പലര്‍ക്കും മഴ ഒരു നല്ല അനുഭവം ആണ്.
പക്ഷേ, മറുഭാഗം പലപ്പോഴും നാം വിസ്മരിക്കുന്നു...
കൊള്ളാം മാഷേ...
:)
ഈ മഴ നനഞ്ഞതിനും
പനി പിടിപ്പിച്ചതിനും
എല്ലാവര്‍ക്കും നന്ദി!!!
Good Work...Best Wishes...!!!
മഴയെ ഇഷ്ടപ്പെടുന്നവരും ഇടയ്ക്കെന്കിലും അതിന്‍റെ തോരാത്ത സ്വഭാവത്തെ ഒന്നു പ്രാകാതിരിക്കില്ല അല്ലെ?....കൊള്ളാം നല്ല വരികള്‍...
ആദ്യമായ് വരികയാണ് ഇവീടെ എഴുത്ത് രസകരം ഒപ്പം വായനയും ഇനിയും വരാം........
“ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,“
മനോഹരമായിരിക്കുന്നു ഈ വരികള്‍......
നന്നായിരിക്കുന്നു, ഞാനും ആലോചിച്ചിട്ടുള്ള കാര്യമാണ് ... മഴയുടെ കാല്‍പ്പനിക ഭാവങ്ങളൊക്കെ നമ്മളെപ്പോലെ ഫ്ലാറ്റുകളിലും വീടുകളിലും സുഖമായ് പാര്‍ക്കുന്ന “ദന്തഗോപുര വാസി“കള്‍ക്ക് മാത്രം.....
പാവങ്ങള്‍ക്ക് മഴ ഇങ്ങനെയായിരിക്കണം
ഈ മഴയില്‍ ഞാനുമൊന്നു നനഞ്ഞു.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ