വ്യാഴാഴ്‌ച

തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍

തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..



ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കള‍ഞ്ഞ്
ആശ്വാസം കൊള്ളും.


വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും


പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും


രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും

നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…

16 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ബ്ലോഗില്‍ നിറയെ പൊടിമണമാണ്..
അലര്‍ജിയുള്ളവര്‍ അടുക്കതിരിക്കുക
:)
(വീണ്ടും എഴുതുവാന്‍ പ്രേരിപ്പിച്ച ചങ്ങാത്തങ്ങള്‍ക്ക് സ്തുതി)

വിഷ്ണു പ്രസാദ് പറഞ്ഞു...

അസ്സല് കവിതയായിട്ടുണ്ട്.എഴുത്ത് വിടരുത്...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നല്ല തല്ലു തരാന്‍ ആളില്ലാത്ത കൊണ്ടാ..ഇവിടെ നിന്നും ഒരു വണ്ടി ആളുമായി ഞാന്‍ വരുന്നു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഇടക്ക് കവിത മുടക്കിയതിന്
നിന്നെ കൊല്ലണം..............

കലിപ്പ് തീരണില്ലല്ലോ..

ഷൈജു കോട്ടാത്തല പറഞ്ഞു...

കൊള്ളാം
ഇവിടെ സജീവമായിരുന്നു അല്ലേ
ഇതു വഴി വരാം

ഹാരിസ് പറഞ്ഞു...

കെട്ടും മട്ടുമൊന്നു മാറിയോ...?

പാമരന്‍ പറഞ്ഞു...

"മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി.."

വഴിപോക്കന്‍ പറഞ്ഞതു തന്നെ കാര്യം. നിനക്കു നല്ല തല്ലു കിട്ടാത്തതിന്‍റെയാരുന്നു.

ഗീത പറഞ്ഞു...

നിറയെ പൊടിമണം.
അലര്‍ജിക്കണോ വായിക്കണോ?

വഴിപോക്കാ, പാമരാ, ആ പറഞ്ഞത് ഒന്നു ചെയ്യൂന്നേ പ്ലീസ്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…
:) കവിത നന്നായി.. വീണ്ടും കണ്ടതില്‍ സന്തോഷം..

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇതായിരുന്നു ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടൂ കൊണ്ടിരുന്നിരുന്നിരുന്നിരുന്നിരുന്നിരുന്നത്!!!!!
നല്ല തുടക്കം.....പോന്നോട്ടെ, ഇനിയും

കണ്ണനുണ്ണി പറഞ്ഞു...

അസ്സല് വരികള്‍..
നല്ല തീഷ്ണത

ചന്ദ്രകാന്തം പറഞ്ഞു...

ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി..

(എത്ര പെറുക്കിക്കളഞ്ഞിട്ടും, കറുത്ത വിരല്‍ പതിഞ്ഞ വിപ്ലവമണികള്‍.. ബാക്കിയാകുന്നതിന്റെ സങ്കടം.)

തണല്‍ പറഞ്ഞു...

വിഷ്ണു മാഷേ,
പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
സീപീ,
ഇങ്ങളെക്കൊണ്ടു തോറ്റല്ലോ മനുഷ്യാ..
:)
ഷൈജു,ഹാരിസ് - :)
പാമരോ,
നിന്നോടും എനിക്കിതു തന്നേ പറയാനുള്ളൂ കേട്ടാ..:)
ഗീതേച്ചീ,
എനിക്കിട്ടു കൊട്ടേഷന്‍ കൊടുത്തു തുടങ്ങിയല്ലേ.?
:)
പകലേ,തിരിച്ചും പെരുത്ത സന്തോയം.
രണ്‍ജിത്തേ,
ഡാക്സെടാ.
കണ്ണനുണ്ണീ - ആദ്യവരവിനു റൊമ്പ നണ്ട്രി!
ചേച്ചീ,
അപ്പറഞ്ഞത് ന്യായം..:)

ബിനോയ്//HariNav പറഞ്ഞു...

കൊള്ളാം. കവിത ഇഷ്ടായി :)

വയനാടന്‍ പറഞ്ഞു...

ഗംഭീരം സുഹ്രുത്തേ!
നന്ദി;
പോറ്റി മണമൽപ്പം പോലുമില്ല; വരികളുടെ ചൂടു മാത്രം

തണല്‍ പറഞ്ഞു...

ബിനോയ്,
വയനാടന്‍,
സ്നേഹം...:)