ചൊവ്വാഴ്ച

ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍

ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..

താരാട്ടാണത്..

ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..

ചാപിള്ളകള്‍ക്കായുള്ള താ‍രാട്ട് പാട്ട് !

ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.

ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..

വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!

തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!

13 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സതി മേനോന്‍ പറഞ്ഞു...

നല്ല വരികള്‍വ്

അജ്ഞാതന്‍ പറഞ്ഞു...

ഈ നിറഗ്ലാസ് കണ്ണോട് ചേര്‍ത്താല്‍ ഉള്ളിലുള്ളതെല്ലാം മറിഞ്ഞ് ദേഹത്തു വീഴില്ലേ സുഹ്രുത്തേ..

തണല്‍ പറഞ്ഞു...

സതി - :)
അജ്ഞാതേ ‌- അഭിപ്രായങ്ങള്‍ മാനിച്ചിരിക്കുന്നു ചങ്ങാതി.നന്ദി,വീണ്ടും വരിക.

ഹരീഷ് തൊടുപുഴ പറഞ്ഞു...

തണലേട്ടാ...ആശംസകൾ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

താ‍രാട്ട് പാട്ട് !

Rare Rose പറഞ്ഞു...

നാളുകള്‍ക്ക് ശേഷം സങ്കടക്കാഴ്ചകളുമായി വീണ്ടുമിവിടെ പുതിയ ചില്ലകള്‍ തളിര്‍ത്തുവല്ലേ..

പാമരന്‍ പറഞ്ഞു...

ചാപിള്ള ചത്തപിള്ളയല്ലെന്ന്‌ അല്ലെ? കുറച്ചുകൂടി ക്ളാരിറ്റി ആവാമായിരുന്നോ?

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, മാഷേ

ഭായി പറഞ്ഞു...

പാടിപ്പാടി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ ചീവീടുകള്‍ക്കൊപ്പം ഇനിയും പൊട്ടിപ്പൊട്ടി ചിരിക്കും
അവന്‍,അബ്ദുള്‍ലത്തീഫ്!

നനായിട്ടുണ്ട് തണല്‍!
അഭിനന്ദനങള്‍!

തണല്‍ പറഞ്ഞു...

ഹരീഷേ,
ഒത്തിരി സന്തോഷം.
സീപീ,
മ്ഹം..താരാട്ട് പാട്ട്!
റോസക്കുട്ടീ,
തളിര്‍ത്തുവെങ്കിലും ചില്ലകള്‍ക്കൊന്നും ആ പഴയൊരു ഉഷാറില്ല കേട്ടോ..:)
പാമരാ,
നീയെന്നെ വായിക്കുന്നത് എന്നെപ്പൊലെതന്നെയാണളിയാ..ഒരു സംതൃപ്തി തരാത്ത എഴുത്തായിരുന്നു ഇത്.

“നീ എന്റെ സ്വത്തല്ലെ അളിയാ..!!“

(രണ്ടെണ്ണം വിട്ടാല്‍ ചങ്ങാത്തങ്ങളോടുള്ള എന്റെ വിളംബരങ്ങളിലൊന്ന്..ഇന്ന് ഒന്നും അടിക്കാതെ പറയുന്നു)

ശ്രീ,
മറന്നില്ലാന്നുള്ളത് സന്തോഷം തരുന്നു..:)
ഭായീ,
ഞാന്‍ കണ്ട ലേബര്‍ക്യാമ്പിലെ കാഴ്കളിലൊന്ന്..തീവ്രതയുടെ നാലിലൊന്നു പോലും പകര്‍ത്താനായില്ലാന്നുള്ള പോരായ്മക്കിടയില്‍പ്പോലും ഇഷ്ടമായതില്‍ നന്ദി..ചിയേഴ്സ്!!

ഗീത പറഞ്ഞു...

എന്നും സങ്കടങ്ങള്‍ തന്നെയോ തണലേ?

റോസക്കുട്ടീ,
തളിര്‍ത്തുവെങ്കിലും ചില്ലകള്‍ക്കൊന്നും ആ പഴയൊരു ഉഷാറില്ല കേട്ടോ..:)

കണ്ണീരുപ്പിട്ട വെള്ളം പകര്‍ന്നാലേ ചില്ല ഉഷാറായി തളിര്‍ക്കൂ എന്നായിരിക്കും.

ചന്ദ്രകാന്തം പറഞ്ഞു...

കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും ഇടയ്ക്കിടെയുള്ള ഒഴുകിയിറക്കം.. അവനാണ്‌ പ്രശ്നക്കാരന്‍. വെറുതെയെങ്കിലും കണ്ണിലൊന്നു കുത്തിയിട്ടേ പോകൂ.