ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!
മോങ്ങിയതേയില്ല,
ഉമ്മ കൊടുത്തു വരണ്ട് പോയോരു
മണ്ണുപുരണ്ട വാത്സല്യം
ദയനീയമായൊന്നുയര്‍ന്നു നോക്കി.
അത്രമാത്രം!
കാലിന്റടിയില്‍
ഞെരിഞ്ഞമരുന്നുണ്ട്
എന്റെ മക്കളേന്നൊരു പിടച്ചില്‍,
കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!
ഒടുവില്‍
എലിമിനേഷന്‍ റൌണ്ടിന്റെ
ഇടവേളയിലെപ്പൊഴോ
വേച്ച കാലടികള്‍ പതിഞ്ഞ
ശൂന്യമായ
നാട്ടിടവഴി നോക്കി
ഈശ്വരാ,
ന്റെ കുഞ്ഞിനെ കാത്തോണെന്ന്
എസ് എം എസും വിട്ട് മോങ്ങിതുടങ്ങിയിട്ടുണ്ട്.!
ഞായറാഴ്‌ച
റിയാലിറ്റി ഷോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
നാട്ടീന്നെത്തിയതേയുള്ളൂ,
നല്ല നാടന്‍ വിഭവങ്ങള്‍ക്കൊപ്പം
ഇതു കൂടിയിരിക്കട്ടെ!
..
പേരില്ലാത്തോരു അമ്മക്കുട്ടി!
ചവിട്ടേറ്റു വീണ വരണ്ട വാത്സല്യത്തിന്‍റെ ദൈന്യപ്രതീക്ഷ..
എങ്ങുമെത്തില്ല ഈ എസ്.എം.എസ്സ് !!
തുടരട്ടെ..ഷോകള്‍
--
അനക്കം കണ്ടതില്‍ സന്തോഷം.
:)
കാലുകളില്‍
വിറയലോടെ പരതുന്നുണ്ട്
കുഞ്ഞിക്കാലേ
വളരു വളരേന്നോരു
മുട്ടന്‍ പ്രതീക്ഷ!
ആശംസകള്‍...!!
നന്നായിട്ടുണ്ട് മാഷേ.
വീണ്ടും കണ്ടതില്‍ സന്തോഷം
കലിപ്പുകള് തീരണില്ല അല്ലേ അണ്ണാ.....
നീ ചത്തുപോയെന്നു സമാധാനിച്ചിരിക്കുവാരുന്നു ഞാന്‍!!
റിയാലിറ്റികൾ കൊടികുത്തിവാഴുന്നു.. ഒരു പക്ഷെ, ഇനി ബലാൽസംഗത്തിനും വരും റിയാലിറ്റി അല്ലേ ...
ഒരു തമാശസിനിമ കണ്ടിറങ്ങുന്ന ലാഘവത്തോടെ, ഇത്തരം സീനുകള്‍ക്ക് സാക്ഷികളാവാന്‍ പഠിച്ചുവല്ലോ നമ്മള്‍.
ഒരൊറ്റ ചവുട്ടിനു തന്നെ
താഴെയിട്ടു കളഞ്ഞു!
വരികള്‍ അസ്സലായി.
ബാലപീഢനം നടത്തി സ്വയം ശിക്ഷിക്കപ്പെടുന്നവര്‍(പെടേണ്ടവര്‍)
-നാട്ടീന്ന് കൊണ്ട് വന്ന വിഭവം കൊള്ളാം!
അതുശരി, അപ്പോള്‍ നാട്ടീന്നെത്തി അല്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ