ആഴങ്ങളിലേക്കെന്ന്
കാഴ്ച തൊടുത്ത്
മധുരമെന്ന്
കളവുപറഞ്ഞ്
കാഞ്ഞിര വെള്ളം മോന്തിച്ച
വാക്കുകളേ,
നിശ്വാസങ്ങള്‍ക്കക്കരെയിക്കരെ
ചൂടുചുവപ്പന് പുഴ
ഒഴുകികൊണ്ടേയിരിക്കുന്നുവെന്ന്
പ്രാണനെ അവിശ്വസിപ്പിച്ച
വിരലടയാളങ്ങളേ,
ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന് കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ
പ്രണയരാവുകളുടെ
ആദിമദ്ധ്യാന്തങ്ങളില്
പുറം മാന്തിപ്പൊളിച്ച
കിടക്കവിരികളേ..
ഞാനീ എലിവിഷത്തിന്റെ
നെല്ലിക്കാചവര്പ്പു കൊണ്ട്
കൊന്നു കുഴിച്ചുമൂടുകയാണ്..
….
എന്നെയല്ലാ…,
നിങ്ങളെ!!
ഹ..ഹ..ഹ!
ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
“വഴിചൊല്ലി തന്നവര്
മൊഴി മറക്കുന്നു
ചിരി കാട്ടി വന്നവര്
മുഖം തിരിക്കുന്നു.
ചുംബനം പൂവിട്ട്
പൂത്തിരികത്തിച്ച
വളപ്പൊട്ടുകള്
അനക്കമില്ലാതെ
മടക്കമാകുന്നു.“
-ഹൊ! വട്ടായെന്നു തോന്നുന്നു.
:)
ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന് കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ....
എവിടെയോ..എന്തോ..അനങ്ങുന്നുണ്ട്. :)
ഞാനുമൊരിക്കലൊന്നെഴുതിയിരുന്നു. :)
നിര്‍ത്തൂ ഈ അകാല്‍പനിക പുലമ്പലുകള്‍.. നിനക്കു തന്ന കവിപ്പട്ടം ഞങ്ങള്‍ തിരിച്ചെടുക്കുമേ.. :)
.X.
നല്ല കവിത
അപ്പോള്‍ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ..
ആ നെല്ലിക്കാചവര്‍പ്പ് ആളത്ര ശരിയല്ലാ ട്ടോ.ചവര്‍പ്പിനൊടുവില്‍ മധുരം വരുമെന്നുള്ള കള്ള പ്രതീക്ഷ മാത്രമേ അതിനു തരാന്‍ പറ്റൂ.:)
സീപീ..മനുഷ്യാ,
വായനക്ക് നന്ദി.
മയൂരാ,
കണ്ടിരുന്നു!
പാമരാ,
കാല്‍പ്പനിക അടിച്ചലക്കി ഉണക്കാനിട്ടേക്കുകാ..നീ ഒരല്പം ക്ഷമിക്കളിയാ
:)
ഗീതേച്ചീ,
ഓ,ശരി..,മിണ്ടണ്ടാ..
വിജയലക്ഷ്മി ചേച്ചീ,
സന്തോഷം!
റോസക്കുട്ടീ,
അതാണ്..മനസ്സിലാക്കുന്നുവെന്നതില്‍ നല്ല സന്തോഷമുണ്ട്!
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ