വീര്‍പ്പിച്ചു പിടിച്ച
നിറക്കൂട്ടുകളിലെ ഇളക്കങ്ങളില്‍
തലങ്ങനേം വിലങ്ങനേം
കാറ്റിനൊപ്പിച്ച്
സദാനേരവും ചുറ്റിപ്പിണഞ്ഞു കിടക്കും
ആറരവയസ്സുകാരന്റെ
കൊതി കൊത്തിയ നോട്ടങ്ങള്‍.
കുപ്പിവളക്കൂട്ടത്തില്‍
കരുതലോടെ പരതി കഴക്കുന്നുണ്ടാവും
കുഞ്ഞനുജത്തിയോടുള്ള
വാത്സല്യമത്രയും.
“തിരക്കില്‍ പെടാതെ
അച്ഛന്റെ കൈയില്‍ മുറുക്കെ പിടിച്ചോണേന്ന്“
കല്‍വിളക്കുകള്‍ക്കരികില്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ഉറപ്പുവരുത്തുന്നുണ്ട് അമ്മ.
എങ്കിലും ആഘോഷങ്ങളുടെ
കൊടിയേറ്റവും
കൊടിയിറക്കവും
ആനക്കൊട്ടിലിനരികിലെ
ഇരുളിനൊപ്പമാവും..
പരാതി ചൊല്ലി
ചുണ്ടു പിളര്‍ത്തിയേങ്ങുമ്പോള്‍
കൊലക്കൊമ്പില്‍ കോര്‍ത്തു പിടഞ്ഞ്
രണ്ടായി പിളര്‍ന്നൊടുങ്ങിയോരു അച്ഛന് വേഷം
തെച്ചിക്കാടിനപ്പുറം
വിറച്ചു തുള്ളുന്നുണ്ടാവും
അവനൊപ്പം!
വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
വെടിക്കെട്ട് ബാക്കിയാണ്..
ഇനി ഉത്സവകാലം!
'വീര്‍പ്പിച്ചു പിടിച്ച
നിറക്കൂട്ടുകളിലെ ഇളക്കങ്ങളില്‍
തലങ്ങനേം വിലങ്ങനേം
കാറ്റിനൊപ്പിച്ച്
സദാനേരവും ചുറ്റിപ്പിണഞ്ഞു കിടക്കും
ആറരവയസ്സുകാരന്റെ
കൊതി കൊത്തിയ നോട്ടങ്ങള്‍'
..ആളൊഴിഞ്ഞ ഉത്സവപ്പിറ്റേന്നുകളില്
വളപ്പൊട്ടുകളും , ബലൂണ്കഷണങ്ങളും പെറുക്കി അടക്കിയ കൊതിനോട്ടങ്ങള്..
ഓര്‍മ്മകളിലും ഉത്സവം , ഉത്സാഹം!
മനസ്സിപ്പോള്‍ ഉത്സവപ്പിറ്റേന്നത്തെ പറമ്പ് പോലെ തന്നെ. നല്ല കവിത.
“തിരക്കില്‍ പെടാതെ
അച്ഛന്റെ കൈയില്‍ മുറുക്കെ പിടിച്ചോണേന്ന്
കണ്ണുനിറഞ്ഞെടേയ്..
- -
^ ^
. .
. .
.
.X. .X.
കല്‍വിളക്കുകള്‍ക്കരികില്‍ നിന്ന് കേള്‍ക്കുന്ന, ഇനിയും കല്ലിച്ചുപോകാത്ത ചില ഉറപ്പുവരുത്തലുകളിലാണ് ഇന്ന് ഉല്‍സവം.
ഓര്‍മ്മകളിലിപ്പോള്‍ ഉല്‍സവം മണക്കുന്നു...
വെടിക്കെട്ട് ബാക്കിയാണ്....
ഇത് നിന്റെ പതിഞ്ഞതാളത്തിലുള്ള വെടിക്കെട്ട്...
ഈ ഉത്സവം ഗംഭീരമാക്കിയ എല്ലാവര്ക്കും അമ്പലക്കമ്മറ്റിയുടെ പേരില്‍ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ