വെയില്
പിണക്കം തുടരുകയാണ്.
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.
പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം.
ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍ഃസിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.
പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന് സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു പൊളളിച്ചു കൊണ്ടേയിരിക്കുന്നു.
പിണക്കം തുടരുകയാണ്.
ഇന്നലെ പെയ്ത മഴസമ്മാനിച്ച
കനച്ച മണം ക്ലാസ്സുമുറിയിലെ ബാക്ക് ബെഞ്ചില്‍
ഒറ്റപ്പെടലിനു കൂട്ടിരിക്കുന്നു.
പൊളിഞ്ഞു തുടങ്ങിയ ചെറ്റപ്പഴുതിലൂടെ
വിജയന്സാറിന്റെ പാരഗണ്‍
സീതയുടെ കാലുകളില്‍ ചെമ്മണ്ണു പടര്‍ത്തുമ്പൊള്‍
കൂട്ടമണി മുഴക്കം.
കല്ലുവെട്ടാംകുഴിയിലെ വട്ടയിലയ്ക്കു
ഉപ്പുമാവിന്റെ മണം.
ഇടിഞ്ഞു തുടങ്ങിയ അമ്പലത്തിന്റെ
പടിഞ്ഞാറെ വശത്ത് സീത പെന്‍ഃസിലിനു വേണ്ടി
ഓടി വരുമ്പോള്‍
ഹരിയുടെ ബോക്സു തുറന്ന് ആദ്യത്തെ കളവ്.
അവളതു പിന്നീട് സതീഷിനു കൊടുത്തു.
പോലീസിന്റെ “കാക്കി “യോടുളള വെറുപ്പിന്റെ പുരാണം
യൂണിഫോമില്ലാത്തതിന്റെ പേരില്‍
വെയിലത്തു നിര്‍ത്തി തലചുറ്റിച്ച
സഹദേവന് സാറിനു ഡെഡിക്കേറ്റ് ചെയ്യുമ്പോള്‍
സ്കൂള്‍ബസ്സിനായി കാത്തുനില്ക്കുന്ന
എന്റെ മക്കള്‍ ചിരിക്കുന്നു.
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു പൊളളിച്ചു കൊണ്ടേയിരിക്കുന്നു.
4 അഭിപ്രായങ്ങൾ:
വരണ്ട കുട്ടിക്കാലങ്ങള്‍ക്ക്..
ടച്ചിങ്ങ്!
ചിരിയുടെ വളപ്പൊട്ടുകള്‍ക്കിടയിലും
ക്ലാസ്സുമുറിയിലെ ആ കനച്ച മണം
ഉളളു പൊളളിച്ചു കൊണ്ടേയിരിക്കുന്നു...
ഈ വരികള്‍ എന്റെ ഉള്ളും പൊള്ളിക്കുന്നു..!!
ശ്രീ,
സന്തോഷം..
റോസ്..ഒരു നല്ല സ്വപ്നം കണ്ടുണര്‍ന്ന പ്രതീതി.
പൊളളിക്കുടുന്ന ഓര്‍മ്മകളിലാരോ തേന്‍ പുരട്ടുന്നതു പോലെ...
ഒത്തിരി ഒത്തിരി സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ