ഞായറാഴ്‌ച

പിതാവിനും പുത്രനും.

പിതാവ്:-
കന്നിമൂല നഷ്ടമായ പറമ്പിന്റെ
നിറഞ്ഞ ഫലഭൂയിഷ്ടി കണ്ട്
പാത്രത്തില്‍ രണ്ട് കുരുന്നുകളെ വിളയിച്ചു കൊടുത്തവന്‍.

മാതാവ്:-
കര്‍ക്കിടകക്കാലങ്ങള്‍ ഒന്നാകെ
നാലുംകൂട്ടി കടിച്ചുപൊട്ടിച്ച്
അണയിലിട്ടൊതുക്കി വക്കാന്‍ മാത്രം ശീലിച്ച ഒരു പാവം.

പുത്രന്‍:-
കവലയിലെ പുട്ടും കടലയും തിന്നാന്‍,
പാടവരമ്പിലൂടെ തുള്ളിക്കുതിച്ച് പോകാന്‍
ഒരു തന്തയുടെ ചൂണ്ട് വിരല്‍ത്തുമ്പു കൊതിച്ചവന്‍
നൂറ്മേനി ഒലിച്ച് തൂവിയ ഒരൊറ്റപ്രോഗസ്സ് കാര്‍ഡിലും
ജനിപ്പിച്ചവന്റെ വിരലടയാളം
ഇല്ലാതെ പോയവന്‍,
അമ്മക്കെഴുതിയ കുറിപ്പില്‍
ഞാനാണെന്നുളളതിനു എന്താണുറപ്പ്
എന്നോരൊറ്റ ചോദ്യത്തിനു
മനസ്സിലിട്ട് തന്തയെ ശ്വാസം മുട്ടിച്ച്
കൊലപ്പെടുത്തിയവന്‍.

10 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എവിടെയോ കണ്ട് മറന്ന മുഖങ്ങള്‍!

കുഞ്ഞിക്ക പറഞ്ഞു...

നൂറ്മേനി ഒലിച്ച് തൂവിയ ഒരൊറ്റ പ്രോഗ്രസ്സ് കാര്‍ഡിലും ജനിപ്പിച്ചവന്റെ വിരലടയാളം ഇല്ലാതെ പോയവന്‍, നന്നായിരിക്കുന്നു തണലേ

കുഞ്ഞന്‍ പറഞ്ഞു...

എല്ലാ അച്ഛന്മാരും ഇങ്ങിനെതന്നെയാണൊ അതൊ സംശയിക്കനുള്ള ഇട നല്‍കുന്ന അമ്മമാരാണൊ കുറ്റക്കാര്‍..?

മറന്ന മുഖങ്ങള്‍ക്ക് ശക്തിയുണ്ട് നീറ്റലിന്റെ...

Rare Rose പറഞ്ഞു...

പിതാവിനെ മനസ്സിലിട്ടു ശ്വാസം മുട്ടിച്ചു കൊന്ന പുത്രന്‍...പാടവരമ്പിലൂടെ അച്ഛന്റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച മകന്റെ വേദനകള്‍‍..കണ്ട് മറന്ന മുഖങ്ങള്‍ മനസ്സില്‍ നീറ്റലായ് പടരുന്നു...

പാമരന്‍ പറഞ്ഞു...

മാതാവിനും പുത്രനും സ്തുതിയായിരിക്കട്ടെ..

നിരക്ഷരന്‍ പറഞ്ഞു...

ശരിയാണ്. എവിടെയോ കണ്ടുമറന്ന മുഖങ്ങള്‍.

Sharu.... പറഞ്ഞു...

"ഞാനാണെന്നുളളതിനു എന്താണുറപ്പ്
എന്നോരൊറ്റ ചോദ്യത്തിനു
മനസ്സിലിട്ട് തന്തയെ ശ്വാസം മുട്ടിച്ച്
കൊലപ്പെടുത്തിയവന്‍ഃ."... കണ്ടുമറന്നതെങ്കിലും നൊമ്പരപ്പെടുത്തുന്ന മുഖങ്ങള്‍

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നീരു, പാമു ദേ കണ്ടില്ലെ തണലു നമ്മുടെ ഷാപ്പിലെ ആനമയക്കി വിട്ടെച്ച് കവിത എഴുതിയിരിക്കുന്നത്

തണല്‍ പറഞ്ഞു...

കുഞ്ഞിക്ക,
കുഞ്ഞന്‍,
റോസ്,
പാമരന്‍,
നിരക്ഷരന്‍,
ഷാരു,
അനൂപ്
പ്രതികരണങ്ങള്‍ കരണം പുകച്ച് കളഞ്ഞു.
വീണ്ടും കാണാം.