ഞാന്‍ സച്ചൂട്ടന്,
അങ്ങനാ അച്ഛനുമമ്മയും
വിളിക്കാറ്.
ശരിക്കും ഞാന്‍ നിരഞ്ജനാ.
ഈ ജൂണ്‍മാസം 13നു സച്ചൂട്ടന്റെ അഞ്ചാം പിറന്നാളാണ്.
എനിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണേ…..
സച്ചൂട്ടന്റെ ഇഷ്ടങ്ങള്‍ അറിയണമെങ്കില്‍..
ഏറ്റവും ഇഷ്ടമുളളത് - അച്ഛനെ (ചുമ്മാ അമ്മയെ പിണക്കാനാ കേട്ടോ) സത്യത്തില്‍ അമ്മയെത്തന്നെയാണെന്ന് അച്ഛനറിയാമല്ലോ...പിന്നെന്താ?
ഇഷ്ട കളിപ്പാട്ടം - ചിന്നുവാവ (സച്ചൂട്ടന്റെ അനിയത്തിക്കുട്ടിയാണേ) വെറും പാവമാ ...,സച്ചൂട്ടനെ പ്പോലെ!
ഇഷ്ടവിനോദം - സൈക്കിള്‍ ചവിട്ടലും,ദോശചുടലും പിന്നെ അമ്മയായിട്ട് വഴക്കിടലും
ഇഷ്ടഭക്ഷണം - മുളകുചമ്മന്തിക്കൂട്ടി എന്തു തന്നാലും.ഹൊ, പറയാന്‍ മറന്നു...ചിക്കന്‍ബിരിയാണീം ഇഷ്ടമാ...
ഉറക്കം - അച്ഛനുണ്ടെങ്കില്‍ നെഞ്ചിന്റെ മുകളില്‍
അല്ലെങ്കില്‍ അമ്മയ്ക്കും ചിന്നൂനും ഇടയ്ക്ക്
ഇഷ്ടപാട്ട് - യേശുദാസ് മാമന്റെ പാട്ടെല്ലാം സച്ചൂട്ടനിഷ്ടാ.
അനുരാഗിണി ഇതാ ഒക്കെ ഞാന്‍ മുഴുവനും പാടൂല്ലോ
പിന്നെ പിന്നെ,കോടക്കാറ്റിലൂഞ്ഞാലാടും കായല്‍ ത്തീരോം കൊടിയവേനല്‍ ക്കാലോം.പിന്നെ അച്ഛന് പാടുന്നാ “സച്ചുവെന്നൊരു കുഞ്ഞുണ്ട്,ചക്കരവാവ കുഞ്ഞുണ്ട്…“അതും ഇഷ്ടമാ.
ഇഷ്ട വേഷം - മുണ്ടും ഷര്‍ട്ടും,പക്ഷേ സ്കൂളില്‍ പോകുമ്പോള്‍
ഡ്രൈവറങ്കിള്‍ വേണം ഉരിഞ്ഞ് പോകുമ്പോള്‍
ഉടുത്ത് തരാന്‍.ഉരിഞ്ഞാലും സച്ചൂട്ടന് നാണമൊന്നുമില്ലാ കേട്ടോ!

ഒത്തിരി ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ
സച്ചൂട്ടന്.
19 അഭിപ്രായങ്ങൾ:
എന്റെ ചങ്കിലും സ്നേഹവും വാത്സല്യവുമുണ്ടെന്നു വെളിപ്പെടുത്തിയവന്‍..എന്റെ സച്ചു!
ഹയ്യോ വൈകിപ്പോയല്ലോ...
സച്ചൂട്ടന് ബിലേറ്റഡ് ബെര്‍ത്ത്ഡേ വിഷെസ് ഫ്രം ഉണ്ണിക്കുട്ടന് ആന്‍ഡ് പാത്തുമ്മ (ഇവിടേം ഉണ്ടൊരു ചിന്നു, പക്ഷേ മിക്കപ്പഴും വിളിക്കുന്നതു പാത്തുമ്മാന്നാ)..
ഇഷ്ടഭക്ഷണം - മുളകുചമ്മന്തിക്കൂട്ടി എന്തു തന്നാലും
ന്റെ ഇഷ്ടവും... :)
സച്ചൂട്ടന് ജന്മദിനാശംസകല്‍...
തണൽ, സച്ചൂട്ടന്റെ പിറന്നാൾ മേയിലാണോ ജൂണിലോ?. ഏതായാലും സച്ചൂട്ടൻ ഒരായിരം പിറന്നാളാശംസകൾ!.
ജൂണ്‍ 13നല്ലേ? എന്തായാലും സച്ചൂട്ടന് അഡ്വാന്‍സായി ജന്മ ദിനാശംസകള്‍!!!
:)
ആശംസകള്‍ ഇന്‍ അഡ്വാന്‍സ്
പാമര്‍ജീ,
മാസത്തിലെവിടെയോ ഒരു കണ്ഫ്യൂഷന്..
എന്റെ തെറ്റാണ്.ഞാന്‍ അത് വിട്ട്പോയത് ഫോട്ടോയില്‍ അത് കുറിച്ചിരുന്നതിനാലാണ്.
ഇനി ഫോട്ടോ കാണാന്‍ പറ്റണില്ലേ ആവോ?
ഈ ജൂണിലാണു സാറേ.ഉണ്ണിക്കുട്ടനും പാത്തൂട്ടിക്കും ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ പാമര്‍ജീ.:)
നജൂസേ,
അപ്പോള്‍ സച്ചൂട്ടന് ഒറ്റയ്ക്കല്ലാ..:)
നന്ദുജീ,
ജൂണിലാണ്.ആശംസകള്‍ക്ക് ഒരായിരം നന്ദി!
ശ്രീ,
എനിക്കെവിടെയൊ ഒന്നു പിഴച്ചുവെന്ന് തോന്നുന്നു.
സഹകരിക്കുക.ആശംസകള്‍ക്ക് നന്ദി!
മനു,
വന്നതിലും മധുരം നുണഞ്ഞതിനും..:)
പിറന്നാളാശംസകള്‍
തറവാടി/വല്യമ്മായി
ജന്മ ദിനാശംസകള്‍!!!
:)
തണലെ മോന്റെ പിറന്നാളിന്
സദ്യയൊക്കെ ഉണ്ടോ
എന്നെ വിളിക്കണം
ഞാന്‍ വരാം
ആശംസകള്‍
ആശംസകള്‍
കുഞ്ഞുതണലിന് ഒരായിരം
ജന്മദിനാശംസകള്
(ഒരു മഹാവ്ര്ക്ഷമായ് പടര്‍ന്ന് പന്തലിക്കട്ടെ)
പ്രാറ്ത്ഥനയോടെ,
രണ്‍ജിത്ത് ചെമ്മാട്
പിറന്നാളായിട്ടും സച്ചൂട്ടനെന്താ പിണങ്ങിയിരിക്കുന്നേ? സച്ചൂട്ടനു പിറന്നാളാശംസകള്‍ക്കൊപ്പം എല്ലാ നന്മകളും പ്രാര്‍ഥനകളും
വല്യമ്മായീ,തറവാടി,കരീം മാഷ്..ആശംസകള്‍ക്ക് ഒത്തിരിഒത്തിരി നന്ദി!
അനൂപേ,സദ്യമാത്രമല്ല പരിപാടി.പിള്ളേച്ചന്റെ ഷാപ്പ് ഇങ്ങോട്ടാക്കിയാലോന്ന വിചാരമുണ്ടേ..വിളിക്കാതെ നീ വരുന്നതാ എനിക്കിഷ്ടം.:)
ജ്യോനവാ,സന്തോഷം!
രഞ്ജിത്തേ,
ആ കുഞ്ഞുതണലിനു ഒരു സുഖമുണ്ട് കേട്ടാ...സന്തോഷമായീയീയീ....
ലക്ഷ്മി,
കുരുക്ക് കാട്ടിയതിന് വഴക്കു പറഞ്ഞതിനുള്ള പിണക്കമാ ഇഷ്ടന്.ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.
പൊന്നുമോന് ജന്മദിനാശംസകള്......
ഇത്രേം ഗൌരവത്തിലിരിക്കാതെ ഒന്നു ചിരിക്കൂ സച്ചൂട്ടാ.......
ദേ അച്ഛന് കണ്ടില്ലേ ചിരിച്ചോണ്ടിരിക്കണേ...
ഗീതേച്ചി,
ആശംസകള്‍ക്ക് പൊന്നുമോന്റെയും അവന്റെ അച്ഛന്റെയും മനസ്സുനിറഞ്ഞ് തുളുമ്പിത്തൂവിയ നന്ദി!
സച്ചൂട്ടനെന്താ മുഖം വീര്‍പ്പിച്ചിരിക്കുന്നെ? അച്ചനൊന്നും വാങ്ങിത്തന്നില്ലെ പിറന്നാളിന്? അതൊ അമ്മയോടു വഴക്കിട്ടോ? ചിന്നു വാവയെ തിരക്കീന്നു പറയണട്ടൊ. 1+3=5 അച്ചണ്റ്റെ കണക്കാണോ സച്ചൂണ്റ്റെ കണക്കാണോ? എന്തായാലും നല്ലൊരു പിറന്നാള്‍ ആശംസകള്‍
സാരിജാ,
അച്ഛന്റെ കണക്കാ 1+3=5,ചുമ്മാകുട്ടിത്തത്തിന്റെ ഒരു കൃത്യതയില്ലായ്മ ഫീലുചെയ്യണമെന്നേ കരുതിയുള്ളൂ.ആശംസകള്‍ക്ക് നന്ദിയുണ്ടേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ