കുരുക്കുവീണ
കാമത്തിന്റെ
ഇടപിരിയാത്ത
പരക്കം പാച്ചിലുകള്‍ക്കുള്ളില്‍
നീ ചേറിപരത്തിയ
കനലുറങ്ങാത്ത ചാരം കവിട്ടിയ
പുകച്ചിലും പുകമണവും
നിന്റെ ഉത്തേജനങ്ങളില്‍
തളര്‍ച്ചയായി ഒഴുകി പരക്കും.
കിതപ്പുല്പാദിപ്പിക്കാത്ത
രാസശാലയെന്ന
പരിണാമത്തിനൊടുവില്‍
അവളോ പാമ്പായി
അയല്‍വക്കങ്ങളെ കൊത്തിപ്പറിക്കും.
ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
എന്റെ ശാപങ്ങള്‍..
വീണ്ടും.... ഭാഷകൊണ്ട് തണലിലും താപമുയര്‍ത്തുന്നു
നന്നായി
ശക്തമായ ആഖ്യാനം.
മൃഗങ്ങളുടെ വന്ധ്യംകരണം ക്രിമിനല്‍ കുറ്റമാണ്. :)
കൊള്ളാം.
നന്നായി.
വളരെ നന്നായിട്ടുണ്ട്, ആശംസകള്‍
തണലെ വാക്കുകള്‍ കൊണ്ട് മനസിലേക്ക്
അസ്വാദനത്തിന്റെ തൃമധുരം കോരിയിടുന്ന പുത്തന്‍
വിസമയം തന്നെ ചക്കരെ തന്റെ കവിതകള്‍
സത്യത്തില്‍ പലതും വായിക്കുമ്പോള്‍ എനിക്ക് ഒന്നും പിടുത്തും കിട്ടാറില്ല ഒരു വിജയന്റെ നോവല്‍
വായിക്കുമ്പോള്‍ അത് നാലഞ്ചുവട്ടം വായിക്കണം
ഒന്നു മനസിലാക്കാന്‍ അതു പോലെ തണലിന്റെ കവിതയും.
ഡിഗ്രിക്ക് മലയാളമായിരുന്നോ
അതോ ഒരുപ്പാട് പുസ്തകം വായിച്ചിട്ടുള്ള അറിവോ
എന്തായാലും കലക്കുന്നുണ്ട്
പിന്നെ ദുബായിയില്‍ എവിടെയാണ് ഒന്ന് നേരില്‍ കാണാന്‍ മോഹം എന്റെ നമ്പര്‍ പിടിച്ചോളു
anoopaweer@gmail.com ആ ഫോണ്‍ നമ്പര്‍
ഒന്നു മെയില്‍ ചെയ്യണം
നജൂസ്,
നിന്റെ ഉഷ്ണത്തോളം ഈ താപനില ഉയരുമെന്ന് തോന്നണില്ലാ..:)
സാല്‍ജോ ഭായി,
വരിയുടക്കപ്പെട്ടവന് എന്തു നീതികിട്ടിയിട്ടെന്ത്??വന്നതില്‍ സന്തോഷം.
ഹരിത്,
അതേയ് കൊള്ളാമെന്നറിഞ്ഞതില്‍ ആനന്ദിക്കുന്നു.
കാന്താരിക്കുട്ടീ,
സന്തോഷം:)
ഫസലേ,
തന്റെ പുതിയവയൊന്നും കാണണില്ല..എന്തുപറ്റി?
അനൂപേ,
നീ ഇത്രയും പാവമാകരുത് കേട്ടോ...നിന്റെ കമന്റുകളെക്കാളുപരി നിന്റെ സാന്നിദ്ധ്യം ഒരു കൂടപ്പിറപ്പിനെ പ്പോലെ ഞാന്‍ ഇഷ്ടപ്പെടുന്നു.ഞാന്‍ വരുന്നുണ്ട് നിന്നെ ക്കാണാന്‍..number ഞാന്‍ മെയില്‍ ചെയ്യാം
തണലേ..നിങ്ങളൊരു വെയിലാണ്.
മാഷേ.. വീണ്ടും.. നന്നായിട്ടുണ്ട്..
ആശംസകള്‍. :)
പാമര്‍ജീ,
സാറ് പറയുമ്പോലെ ബ്ലോഗിലെ സൌഹൃദങ്ങള്‍ക്ക് ഒരു നൂറ് സ്തുതി..ഒരഞ്ചാറെണ്ണം സാറുമെടുത്തോ..:)
റഫീക്കേ,
വീണ്ടും വീണ്ടും നന്ദി!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ