പെണ്ണിനെ പേറാതെ
പെണ്ണിനെ പെറാതെ
മുറിച്ച് കളഞ്ഞ സഹിഷ്ണുത
നെഞ്ചത്തിടിയുടെ
കരിനീലിച്ച പാടുകളിലൂടെ
അവളെ കരയിക്കാറുണ്ടായിരുന്നു.
വിഷമാരവങ്ങളിലെ
നെഞ്ചോളം താഴ്ത്തപ്പെട്ട
ചെളിക്കുഴികളിലെന്നും
മൂത്തതോ മൂക്കാത്തതോ ആയ
സാന്ത്വനങ്ങളുടെ അഭാവം
മൂന്നാം വയസ്സില്‍ കിട്ടാതിരുന്ന
മുച്ചാടന്‍ സൈക്കിളിന്റെ
കടകട ശബ്ദം പോലെ
അവനെയും കരയിച്ചു കൊണ്ടിരുന്നു.
പാലുകാരി കൊച്ചിന്റെ
കുട്ടിപ്പാവാടയില്‍ മുഖം കൊരുത്ത്
പരേഡ് ചെയ്ത് തളര്‍ന്ന
തിരിച്ചറിയലിന്റെ നൂറ് മുഖങ്ങള്‍
ഒന്നിച്ചുളള രാത്രികളില്‍
ചുണ്ട് നനച്ച് കോരി അവള്‍
കൊഞ്ചി മൊഴിഞ്ഞ
ഊക്കന്‍ തെറി ചവയ്ക്കവേ,
പൊറ്റയടര്‍ന്ന് ചലമൊലിച്ച
സ്വന്തം പെണ്ണിന്റെ അസഹിഷ്ണുത
ഒരൊറ്റ രാത്രിയാലവന്‍
ഉമ്മ വെച്ചുമ്മ വെച്ച്
ഉണക്കിയെടുത്തു.
ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
19 അഭിപ്രായങ്ങൾ:
ഹല്ല പിന്നെ..അത്രേയുള്ളൂ:)(പെങ്ങന്മാരേ..കൊല്ലല്ലേ)
ആരും കൊന്നില്ലെങ്കി, ഇങ്ങേരെ ഞാന്‍ കൊല്ലും. എനിക്കസൂയ സഹിക്കാന്‍ പറ്റണില്ലേയ്..
ഉം ഉം ഉം നടക്കട്ടേ....
സഹിഷ്ണുതയില്‍ നിന്നും അസഹിഷ്ണുതയിലേയ്ക്കുള്ള ദൂരം വെറുമൊരു 'അ' യല്ലല്ലോ!
ചിന്തിപ്പിച്ചു കവിത.
...കൊന്നാലും... ദയവുചെയ്ത് ചാവരുത്.
ചിന്തകള്‍, ചിന്തിപ്പിയ്ക്കുന്നു.
തണലേ സ്രാഷ്ടാംഗം പ്രണമിക്കുന്നു.
വളരെ ഇഷ്ടപ്പെട്ടു കവിത.
കൊള്ളാം, എന്തായാലും കൊല്ലുന്നില്ല :)
കൊള്ളാം മാഷേ
:)
ഇയ്യ്യാളെതാണ്ട് ജ്ഞാനപീഠം വാങ്ങാനുള്ള പോക്കാണെന്നാ തോന്നൂന്നെ ഇതൊക്കെ എഴുതാന്‍ പറ്റിയ ബ്രാന്‍ഡ് എതാണ്
:) ആശംസകള്‍.. :)
നന്നായി മാഷേ.,,, കാമ്പുള്ള കവിത.
കൊല്ലും......
എന്തിനെന്നു ചോദിക്കരുത്.
ആ രണ്‍ജിത് എന്തു പ്രണമിക്കുന്നു എന്നാ പറഞ്ഞിരിക്കുന്നെ?
ഇങ്ങനൊക്കെ കവിത എഴുതിയാ പിന്നെ അങ്ങനൊക്കെ പ്രണമിച്ചല്ലേ പറ്റൂ....
പാമര്‍ജീ,
മനസ്സില്‍ നന്മയുള്ള ഒരാളുടെ കയ്യാല്‍ കൊല്ലപ്പെടുന്നതും ഒരു ഭാഗ്യമാണ് സാറേ...)
കാന്താരിക്കുട്ടീ,
ഒരു ചെറിയ ഭീഷണി അതിലുണ്ടോന്നൊരു ശങ്കയില്ലാതില്ല..:)
ജ്യോനവാ,
ചിന്തിപ്പിച്ചുവെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
ചന്ദ്രകാന്തം,
ഞാനും ജരാസന്ധനെപ്പോലെ മുറികൂടണ സൈസാ..അങ്ങനങ്ങ് ചാകാന്‍ പറ്റുമോ രണ്ടാണ് പിള്ളേര്..കൂട്ടത്തില്‍ ഭാര്യയെന്ന് വിളിപ്പേരുള്ള ഒരു വലിയ കുട്ടിയുമുണ്ട്..:)
രഞ്ജിത്തേ,
പരസ്പരബഹുമാനത്തിന്റെ പുതിയമാനങ്ങളില്‍ ദാ അവിടുത്തേക്കും പ്രണാമം ഗുരോ.
ശ്രീവല്ലഭാ,
ഇഷ്ടമായതില്‍ സന്തോഷം..പൊടിയാടിക്കുടനെയെങ്ങാനുമുണ്ടോ?ഞാന്‍ പോകുന്നു നവംബറില്‍!
ഷാരു,
എന്റെ പെങ്ങളെ നന്ദിയുണ്ട്..ഹൃദയവിശാലതയ്ക്കും ആസ്വാദനത്തിനും !!
ശ്രീ,
ചുക്കില്ലാതെന്തു കഷായമെന്നപോലെ..ശ്രീയില്ലാതെ..വന്നതിന് നന്ദി!
അനൂപേ,
ചക്കരക്കുള്ളതൊക്കെ നേരില്‍ കാണുമ്പോള്‍ തരാം.ഒരു തുള്ളി മദ്യം പോലും കൈകൊണ്ട് തൊടാത്ത ഈയുള്ളവനോട് ഏതാ ബ്രാന്‍ഡ് എന്നോ? (ആരുമറിയണ്ട..സ്റ്റോക്കുണ്ടൊ കയ്യില്..5 മിനിറ്റിനുള്ളില്‍ ഞാനങ്ങെത്താം:))
റഫീക്ക്
ആശംസകള്‍ക്ക് നന്ദി!
മുരളിക,
നമ്മടെ ബാലന്റെ ആളല്ലേ..എന്റെ പാOപുസ്തകമാണയാള്‍..എത്രവായിച്ചാലും തീരാത്ത ഇതിഹാസഗ്രന്ഥം!
ഗീതേച്ചിയേ,
എന്താ പറ്റിയെ?
എവിടെയായിരുന്നു കുറെനാള്‍..?
ഇടക്കൊക്കെ ഈ അനുജന്മാരെക്കൂടി ഓര്‍ക്കണേ ചേച്ചി.വീണ്ടും കാണും വരേക്കും വണക്കം...എല്ലാവര്‍ക്കും!
ഇതാദ്യമായാണു ഞാന്‍ താങ്കളുടെ ഭൂമികയില്‍ കാലുകുത്തിയത്. നല്ല കവിത... ഒരു പാടു നല്ല കവിതകള്‍ , പല ബ്ലോഗുകളിലായി ചിതറിക്കിടക്കുന്നത്, ഞാനിപ്പോള്‍ അനുഭവിക്കുന്നു... എനിക്കും സജ്ജീവമാകണമെന്നുണ്ട്, പക്ഷെ പിടി തരുന്നില്ല...സമയത്തിന്റെ ഒറ്റയടിപ്പാതയില്‍ ഇടറുന്നവന്‍ എന്തെഴുതാന്‍?
:)
അപ്പൊ അതൊരു ഒറ്റമൂലിയായിരുന്നല്ലേ? മൃതസംജീവനിയേക്കാള്‍ അപാരശക്തിയുള്ള ഒറ്റമൂലി. ഏതായാലും ആ മൃതസംജീവനി കളയാതെ സൂക്ഷിച്ചാല്‍ ഒറ്റമൂലിക്കു ക്ഷാമം നേരിടുമ്പോള്‍ കാലതാമസത്തിലൂടെയായാലും മുറിവുകളുണക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ