ജാഥകള്‍
അമ്മിഞ്ഞ തുളച്ച്
കരിങ്കൊടി നാട്ടി ,
ചെറ്റ കുത്തിപ്പൊളിച്ച്
പെങ്ങളുടെ അടിവസ്ത്രമൂരി
കഴുക്കോലിലും തൂക്കി
ചുവപ്പ് കുഴിച്ചൊടുക്കിയ
പച്ചമണ്ണിനു മുകളിലൂടെ
ഹര്‍ത്താല്‍ പ്രഖ്യാപിത
കുപ്പിയും സോഡയും തിരഞ്ഞ്
തിരിച്ച് പോരുന്നു
ജാഥകള്‍…,
കാലുകള്‍!!
ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
15 അഭിപ്രായങ്ങൾ:
പിടഞ്ഞൊടുങ്ങിയവനേ,
പൊഴിക്കാന്‍ നിനക്കെവിടെ കണ്ണുനീര്?
കഷ്ടം!!
എന്തിനാ തണലേ രക്ത കഴിഞ്ഞു രണ്ടു കുത്തു്? രക്തസാക്ഷി എന്നു പോരേ?
പതിവുള്ളതില്‍ എന്തോ ഒന്നു കുറഞ്ഞു പോയി.. :(
തണലെവിടെയോ
വെയിലിലേക്ക് കൂടുമാറുന്നുവോ?
പഴയ ശൈലിയാണ്,
വ്യഥാകലുഷിതമായ
നാട്ടുപച്ചയാണ്,
താങ്കളുടെ കവിതയുടെ പ്രത്യേകത!
ഇത്തരം ഒരു ചെയ്ഞ്ച് ഇടക്കിടെ ആവാം
അനുവദിച്ചിരിക്കുന്നു!
ക്ലീഷേ...
രകതസാക്ഷി. ആരാണ് രക്തസാക്ഷി ആകേണ്ടിവന് .?
ഭ്രാന്തമായ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് മൂര്‍ച്ചയേറിയ വാള്‍മുനകളാല്‍ അരിയപ്പെട്ട്
അനാഥത്വത്തിന്റെ വിഴുപ്പുചാലുകളില്‍
വീണുകിടന്ന് ലോകത്തെ നോക്കി ഞാന്‍ ഇതാ ഒരു
രക്തസാക്ഷി എന്ന് പറയുന്ന ഒരുവന്
അവനാണൊ രക്തസാക്ഷി
പുന്നപ്രയിലും വയലാറിലും വാരികുന്തവുമായി ദിവാന് സിപിയുടെ ദുഭരണത്തിനെതിരെ പടപൊരുതീയ ഒരു പറ്റം ജനങ്ങളോ രക്തസാക്ഷികള്‍
ഒരു കമ്മ്യുണിസ്റ്റ്കാരന് കൊലചെയ്യപെട്ടാല് അവന് രക്തസാക്ഷിയാണ്
എന്താണ് രക്തസാക്ഷിതവം എന്തെന്നറിയാത്ത
ഒരു രക്തസാക്ഷി
ഉമേഷ് ജീ,
തിരുത്തലുകള്‍ക്ക് നിര്‍ബന്ധിതനാക്കിയതിന് നന്ദി!
പാമര്‍ജി,
നിങ്ങളെന്നെ എത്ര പച്ചയായി മനസ്സിലാക്കുന്നു.സാറിന്റെ കമന്റ് ഇങ്ങനെതന്നെയാവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു..സത്യം!കാരണം ഡിലീറ്റ് ചെയ്യണമെന്നു രണ്ട് വട്ടം ഞാന്‍ ആലോചിച്ചിരുന്നു.നന്ദി മാഷേ!
രഞ്ജിത്തേ,
ഒരു വ്യത്യസ്തത തേടിപ്പോയി എന്നത് സത്യം..മനസ്സിലാക്കിയല്ലോ ..അതു മതി.
വാത്മീകി മാഷേ,
സന്തോഷമുണ്ട്!
അനൂപേ,
എന്റെ കണ്മുന്നിലിട്ട് കൊലചെയ്യപ്പെട്ട ഒരു യുവത്വത്തിന്റെ രക്തസാക്ഷിദിനം സ്വപനങ്ങളെന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ എഴുതാതിരിക്കാനായില്ല..നന്ദി ചക്കരേ!
ഈ മറുചിന്തയും നന്നായി
എന്റെ തണലേ.....
നന്നായി...
രകതസാക്ഷി.......രക്തസാക്ഷിയാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരുടെ ..രോദനങ്ങള്‍..പൊഴിക്കാന്‍ കണ്ണുനീര് പോലും ബാക്കിയില്ലാതെ ഒടുങ്ങിപോകുന്നവരെ കുറിച്ചുള്ള ചിന്തകള്‍ ....നന്നായിരിക്കുന്നുട്ടോ......
കൊള്ളാം തണലേ....
ചന്തു,
നന്ദി.
ജ്യോനവാ,
എന്തോ.....
ഷാരു,
നന്ദി.
റോസേ,
ഒടുങ്ങിപ്പോകുന്നവന് ബാക്കിയാക്കിയ നിലവിളികള്‍ കേട്ടതില്‍ സന്തോഷം.
കാന്താരിക്കുട്ടീ,
ആസ്വാദനത്തിന് നന്ദി!
മറുചിന്ത നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ