കാത്തിരിപ്പിന്റെ
അര്‍ദ്ധവൃത്തങ്ങള്‍ക്കിടയിലൂടെ
താണുയര്‍ന്നു ഉരഞ്ഞു വീഴുന്നു
മരവിപ്പു കൊത്തിയ കാഴ്ചകള്‍..
താളമറ്റ ഇടവഴികളിലോ
നിലാവുടുക്കാതെ വെറുങ്ങലിക്കുന്നു
ഹ്രസ്വവും ദീര്‍ഘവുമില്ലാതെ
ഒച്ചയടച്ചുപോയ കരുതല്‍ വാക്യങ്ങള്‍..
ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ കൊള്ളിവാക്കിന്റെ
വിളവെടുപ്പുകാലമാണിപ്പോള്‍..
കരുതലില്ലാത്ത ഒരു ജീവിതം
ഒടിച്ചു നാട്ടിയ വളവുകള്‍,
തിരിവുകള്‍....,
കളിപ്പാട്ടങ്ങള്‍ക്കൊപ്പം കുടഞ്ഞിടുന്ന
പതിരു കവരാത്ത ഉത്കണ്ഠകള്‍..
മുറ്റത്തിനിരുവശത്തും
ഇരുള്‍ തിന്നു കനത്ത കരടി
മുറുമുറുത്തു പാത്തിരിക്കുന്നുണ്ടാവാം..
കിതപ്പേറ്റാതെ തിളച്ചുകൊള്ളുക,കാരണം
ഒരു പാവം പൊട്ടിച്ചിരിക്ക് നിന്നെയും
കാവലേല്പിച്ചാണല്ലോ
ഈ കയമെന്നെ വിഴുങ്ങിക്കളഞ്ഞത്...!
“വലം കൈയിലെ ചൂണ്ടുവിരലിറുത്ത്
നിന്റെ പാല്പുഞ്ചിരിക്ക് ഇഷ്ടദാനം,പകരം
കുത്തിയൊലിക്കുന്ന ചുവപ്പില്‍
ആഴ്ന്നിറങ്ങട്ടേ പനി പിടിച്ചൊരുമ്മ..!“
ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങൾ:
എന്തോ...ആര്‍ക്കറിയാം.??
വെല്‍കം ബാക്ക്!
മനസ്സു മുള്ളുകളിലുടക്കി നാട്ടില്‍ നില്‍ക്കുകയാണിപ്പോഴും അല്ലേ.
"ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ .."
ഹ്രസ്വവും ദീര്‍ഘവുമില്ലാതെ
ഒച്ചയടച്ചുപോയ കരുതല്‍ വാക്യങ്ങള്‍.......
വല്ലാതെ ദുരൂഹമാക്കിക്കളഞ്ഞു...
എങ്കിലും ചില ഇമേജുകള്‍(മുറ്റത്തിനിരുവശത്തും
ഇരുള്‍ തിന്നു കനത്ത കരടി
മുറുമുറുത്തു പാത്തിരിക്കുന്നുണ്ടാവാം..)നിങ്ങളുടെ കയ്യൊപ്പായി കിടക്കുന്നു.
വീണ്ടും സ്വാഗതം....
'പതിരു കവരാത്ത ഉത്കണ്ഠകളോടെ'
കാത്തിരിക്കയായിരുന്നു ഈ വരികള്‍ക്കായ്...
നിരാശപ്പെടുത്തിയില്ല....
ആശംസകളോടെ,.....
കാത്തിരിപ്പിന്റെ
അര്‍ദ്ധവൃത്തങ്ങള്‍ക്കിടയിലൂടെ
താണുയര്‍ന്നു ഉരഞ്ഞു വീഴുന്നു
മരവിപ്പു കൊത്തിയ കാഴ്ചകള്‍..
മനോഹരമായിരിക്കുന്നു
ആശംസകൾ
ജീവിതത്തിന്റെ ചൂടു നിറഞ്ഞ വഴികളിലേക്ക് തണലെ എപ്പോഴെത്തി ഒരു പാവം പൊട്ടിച്ചിരിക്ക് നിന്നെയും കാവലേല്പിച്ചാണല്ലോ ഈ കയമെന്നെ വിഴുങ്ങിക്കളഞ്ഞത്...! അറിയുന്നുണ്ടീ ഉള്ളം സ്നേഹത്തിന്റെ കുത്തിയൊലിക്കുന്ന
ചുവപ്പില്‍ ആഴ്ന്നിറങ്ങുന്ന പനി പിടിച്ചൊരുമ്മകള്‍
മരവിപ്പു കൊത്തിയ കാഴ്ചകളില്‍ കാലം ചലിക്കുന്നു....നല്ല വരികള്‍...നല്ല കവിത..മനസ്സിലെ വിഹ്വലതകള്‍ അക്ഷരങ്ങളായി കൊഞ്ചനം കുത്തുന്നു...
നാട്ടില്‍ പോയി വന്നതിന്റെ ക്ഷീണവും പതിരില്ലാത്ത ഉത്കണ്ഠകളും മനസ്സിലാകുന്നുണ്ട് തണലേ.
ആശ്വസിച്ചല്ലേ പറ്റൂ.
"ഔന്നത്യം മുറിച്ച് എള്ളെണ്ണ പുരട്ടി
കുമ്പിട്ട് ഊതിയൂതി പഴുത്തുപോയ
ചങ്കിന്റെയുള്ളില്‍ കൊള്ളിവാക്കിന്റെ
വിളവെടുപ്പുകാലമാണിപ്പോള്‍.."
ഈ വരികള്‍ മനസ്സിലുടക്കി, നന്ദി..നല്ല വരികള്‍ക്ക്...
ഈ കയം അങ്ങനെയങ്ങ് വിഴുങ്ങീന്ന് കരുതണ്ടാ. ഇടക്കിടെ, പൊക്കിയുയർത്തി പുറംലോകം കാട്ടും. മനസ്സിനെ, ഉപ്പുവെള്ളം വീണ് കുതിർന്നുപോകാതെ കാക്കുക... ഏതവസ്ഥയിലും.
നല്ല കാഴ്ചകള്‍...
ആസ്വാദനങ്ങള്‍ക്കും കരുതലുകള്‍ക്കും നന്ദി..!!
:. ഇവിടെ വൈകി ഒരു കൈയ്യൊപ്പ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ