ബുധനാഴ്‌ച

ഉറക്കച്ചടവ്.

ഓര്‍മ്മകള്‍,
നിന്നെക്കുറിച്ചുളള ഓര്‍മ്മകള്‍,
ഈ തീപ്പെട്ടിക്കൂടിനുളളില്‍
സാക്ഷയിട്ട് വെച്ചിരിക്കുന്ന
ചാരായക്കുപ്പികള്‍ പോലെ.
തിരിക്കുമ്പോള്‍,
പിരിക്കുമ്പോള്‍,
പകരുമ്പോള്‍
ചിലന്തിപെണ്ണിന്റെ ഊറ്റത്തോടെ അവ
എന്റെ ചേതനയെ വലിച്ചൂറിയെടുക്കുന്നു
ചുണ്ടിന്മേല്‍ പടര്‍ന്ന വീര്യം
നുണഞ്ഞൊതുക്കി
ഇടത്തേക്കാഞ്ഞൊന്നു വെട്ടി
ഒരു വലിയ ഞെട്ടലിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ
കണ്ണുചിമ്മുമ്പോഴോ…
വലംക്കൈയില്‍
ചുരുണ്ട് കുരുങ്ങിയ മുടിയിഴകള്‍
ഇടം നെഞ്ചില്‍
നിന്റെ കവിളിന്റെ ഇളം ചൂട്…!

5 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

അവളുണര്‍ന്നത്രേ..
അഴകുണര്‍ന്നത്രേ..
അലരു വിരിയുമ്പൊലെ മിഴികള്‍
അവള്‍ തുറന്നത്രേ....

ഹാരിസ് പറഞ്ഞു...

):

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇതേയ് ഉറക്കച്ചടവല്ല,മുഖം കഴുകിവന്നാ ഒക്കെ മാറും ട്ടാ

Unknown പറഞ്ഞു...

ഓര്‍ഃമ്മകള്‍ഃ,
നിന്നെക്കുറിച്ചുളള ഓര്‍ഃമ്മകള്‍ഃ,
ഈ തീപ്പെട്ടിക്കൂടിനുളളില്‍ഃ
സാക്ഷയിട്ട് വെച്ചിരിക്കുണ
ചാരായക്കുപ്പികള്‍ഃ പോലെ.
തിരിക്കുമ്പോള്‍ഃ,
മാഷേ നമ്മുടെ നാട്ടില്‍ ചാരായം നിരോധിച്ചിട്ടു വര്‍ഷങ്ങള്‍ കുറെ കഴിഞൈല്ലെ ഇനി വാറ്റെന്നെഴുതു

ശ്രീ പറഞ്ഞു...

:)

ഉറക്കച്ചടവ് മാറിയിട്ട് ഒന്നൂടൊന്ന് നോക്കൂ മാഷേ.