വ്യാഴാഴ്‌ച

ഞാന്‍ മാന്യനല്ലാ…!!!

ഞാന്‍ മാന്യനേയല്ലാ.

അയലത്തെ ഗൌരി പണിക്കത്തി
ഉണക്കാനിട്ടിരുന്ന പറങ്കാണ്ടി അടിച്ചു മാറ്റി
ഐസ് വാങ്ങി നുണഞ്ഞത്
അഞ്ചാം വയസ്സില്‍.

കാമരാജന്റെ പീടികേന്നു വാങ്ങിയ
തെറുപ്പുബീഡിയുടെ നനഞ്ഞ് നാറിയ
അവസാന പുക നെറുകയില്‍
ആഞ്ഞാഞ്ഞു കേറ്റിയത്
പതിമൂന്നാം വയസ്സില്‍.

പൊളിഞ്ഞുതുടങ്ങിയ മറപ്പുരയുടെ
ഓട്ട തരുന്ന സൌജന്യാനൂകൂലത്തില്‍
വടക്കേതിലെ ലതയുടെ
കുളി കണ്ട് കണ്ണുതള്ളിയത്
പതിനാറാം വയസ്സില്‍.

ഇരുള്‍ തിന്നു പകുതിയായ രാത്രിക്ക് നടുവില്‍
ഒറ്റയ്ക്കായി പോയ കൌമാര കിളുന്തിനെ
പട്ടി കമ്മാതെ,
നത്ത് കൊത്താതെ,
അവളുടെ പൊരയിലെത്തിച്ചത്
മുപ്പത്തിഒന്നാം വയസ്സില്‍.

മച്ചാ..
ഞാന്‍ മാന്യനേയല്ലാ..!
ഞാന്‍ മനുഷ്യനേയല്ലാ..!



1.പറങ്കാണ്ടി-കശുവണ്ടി 2.മറപ്പുര-കുളിമുറി
3.-ദ്വാരം 4.കമ്മാതെ-കടിക്കാതെ 5.പൊര-വീട്

7 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

സത്യമാണിഷ്ടാ...
പകലുപോലെ!

CHANTHU പറഞ്ഞു...

ഒരൊറ്റ വര കൊണ്ടൊരു ജീവ ചരിത്രം. :
നല്ല വരികള്‍.. വീണ്ടും കാണാമല്ലൊ.

Unknown പറഞ്ഞു...

ഇതു വായിച്ചു വന്നപ്പോള്‍ എന്റെ കഥ തണലു പകര്‍ത്തിയതു പോലെ തൊന്നി

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

മാന്യനല്ലല്ലെ...

നജൂസ്‌ പറഞ്ഞു...

ഇങ്ങളാണ്‌ മാന്യന്‍
ഇതാണ്‌ മാന്യത

കൊള്ളാം

മുഹമ്മദ് ശിഹാബ് പറഞ്ഞു...

ശരിക്കും രസിച്ചു ഈ കവിത ,

നന്നായിരിക്കുന്നു...

തണല്‍ പറഞ്ഞു...

ചന്തൂ..കാണാം.കാണണം.
അനൂപേ,ഒളിഞ്ഞുനോട്ടമൊക്കെ നിര്‍ത്തിക്കാണുമല്ലോ അല്ലേ..?
പ്രിയ..മാന്യനേയല്ല..!
നജൂസേ,എന്റെ പുന്നാരചങ്ങായീ..മാന്യതക്കു നന്ദി.
ശിഹാബ്..ആളു പുലിയാണല്ലേ..?
സന്തോഷമുണ്ടു.വായിച്ചതിനും പ്രതികരിച്ചതിനും.
വീണ്ടും കാണാം.