ബുധനാഴ്‌ച

ബ്ലോഗിലും ജാതിപ്പോരോ..കഷ്ടം!

“എന്റെ തൊലി കറുത്തുപോയിന്നും
എന്റെ വയര്‍ ചുളിഞ്ഞുപോയിന്നും
പറഞ്ഞ് നിനക്കിളകി ചിരിക്കാം
എനിക്കു പിണക്കമില്ലാ
പക്ഷേ
എന്റെ വിധി ഇരുള്‍ കവര്‍ന്നെന്നും
എന്റെ ചിരി കരിഞ്ഞുപോയെന്നും കുരക്കാന്‍
നിനക്കു ആരു അധികാരം തന്നു?“


ഏന്റെ പേര് കണ്ടന്‍കാളി.പകവാന്റെ കടാച്ചം കൊണ്ട് താണചാതിയിലായി പ്പോയി കുടികെടപ്പ്,ഇപ്പോ ഏനു ഒരു പൂതിയൊന്നു പൂത്തു.
“രണ്ട് വരി ഒന്നെയുതണം “.
കതയോ കവിതയോ എന്തെങ്കിലുമൊരു ചായനം. അപ്പ ദേണ്ട് ചിരുതപ്പെണ്ണിനൊരു സമിശയം. പൂലോകത്തെ തമ്പ്രാമ്മാരും തമ്പ്രാട്ടികളും ഏനെയുതിയാല്‍ വായിക്കുമോ? ചാതിപ്പോരു ഈ പൂലോകത്തിലുമുണ്ടെന്ന് ഒരു തിരുവല്ലാക്കാരന്റെ മെഴുമെഴാന്നൊള്ളാ പ്ലോക് കണ്ടപ്പയാണേ പുടി കിട്ടിയതേ.
ഏനുമൊരു സമിശയം ഏമ്പ്രാ…
“കതക്കും കവിതക്കുമൊക്കെ ചാതിയുണ്ടോ?”
ഏനെക്കാള്‍ വെവരമുളള മേലാളന്‍മാരോടാന്ന് ചോയിച്ചതേ..
ഇതൊന്ന് വെളിവായിട്ട് വേണം ഏനുമൊന്നു പ്ലോകിത്തുടങ്ങാന്‍..!!!!!!!!!!

11 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എന്താണിഷ്ടാ സവര്‍ണനും
അവര്‍ണ്ണനും തമ്മിലുളള വ്യത്യാസം..?
പെറ്റ വയറും
പിറന്ന് വീണതറവാടുമാണു മാനദണ്ഡമെങ്കില്‍
ഞാനീ നാട്ടുകാരനല്ലേ.....

കാപ്പിലാന്‍ പറഞ്ഞു...

:)ബ്ലോഗ്ഗിലും ജാതിപ്പോരോ എന്ന് പറഞ്ഞതുകൊണ്ട് പറയാം.എവിടെ ഈ ചാതനം ഇല്ലാത്തെ? എല്ലായിടവും ഉണ്ട് മാഷേ. നല്ലതെല്ലാം നല്ലത് ..ഈ തണലും നല്ലത്

ബാജി ഓടംവേലി പറഞ്ഞു...

ജാതി ചോദിക്കരുത്..
ജാതി പറയരുത്...
ജാതി മറന്നൊന്നും ചെയ്യരുത്...
അത് പഴമക്കാര്‍....
ഏയ്....
ഇവിടെ അതൊന്നും ഇല്ല....

ബാബുരാജ് ഭഗവതി പറഞ്ഞു...

സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നതിനാലാണ് ബ്ലോഗില്‍ നിലനില്‍ക്കുന്നത്.
സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍ വ്യത്യാസമില്ലെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്നു.
അതിനെതിരെ പോരാടുക തന്നെയേ വഴിയുള്ളൂ.

പാമരന്‍ പറഞ്ഞു...

മ്മടെ ശ്രീവെള്ളാപ്പള്ളിഗുരു 'ജാതിയേ ചോദിക്കാവൂ, ജാതിയേ പറയാവൂ, ജാതിയേ ചിന്തിക്കാവൂ' ന്നു മാറ്റിപ്പറഞ്ഞത്‌ അറിഞ്ഞില്ലേ?

Areekkodan | അരീക്കോടന്‍ പറഞ്ഞു...

:?

തണല്‍ പറഞ്ഞു...

കാപ്പിലാനേ,
എനിക്കുളള ആദ്യത്തെ മറുപടി!തന്റെ വരികള്‍പ്പോലെ എല്ലായിടവും ആടിത്തിമിര്‍ക്കട്ടെ ഈ ജാതിക്കോമരങ്ങള്‍..”നമ്മുടെ മനസ്സുകളിലൊഴിച്ച്!”
ബാജി ഭായി,
ഇവിടെ അതൊന്നുമില്ല അല്ലേ..ആത്മവിശ്വാസത്തിനു നന്ദി!
ശ്രീവല്ലഭാ..ചിരി ആരോഗ്യത്തിനു വളരെ നല്ലത്
ബാബു,
പോരാടിയാലൊന്നും നടക്കില്ലാ ചങ്ങാതീ..അതാണു സത്യം.
പാമരാ,
അമ്പലത്തേക്കാള്‍ മൂത്തവിഗ്രഹങ്ങളും കുറെ തിളങ്ങുന്ന പോസ്റ്ററുകളും..കഷ്ടം തന്നെ സുന്ദര കേരളത്തിന്റെ കോലം.
അരീക്കോടന്‍,
സംശയങ്ങള്‍ എപ്പോഴും ബാക്കിയാവട്ടെ.
എല്ലാവര്‍ക്കും നന്ദി!!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

ജാതി ചോദിക്കണം,പറയണം.... ഇതാണ്‍ മോനെ ഇപ്പം പാഷന്‍ ...........

Unknown പറഞ്ഞു...

ജാതിയും മതവുമോക്കെ വേലിക്കെട്ടിനു പുറത്ത്
അപ്പോ തണല്‍ ചോദിക്കും താനെന്തിനു ജാതി പേരു വച്ചെഴുതുന്നു എന്ന് ചുമ്മ ഒരു രസത്തിനു
എന്റെ കൂട്ടുക്കാര്‍ എല്ലാമതത്തിലും ജാതിയിലും
ഉണ്ട്.അവരൊടൊപ്പം ഞാന്‍ ഒരേപാത്രഠില്‍ നിന്നും ചോറ് കഴിച്ചിട്ടുണ്ട്.ഞാന്‍ മുമ്പ് ചിലവയിലോക്കെ എഴുതിയപ്പോള്‍ ഈ പേര് ഉപയൊഗിച്ചു പോന്നു അതു കൊണ്ടാണ് ഇപ്പഴും തുടരുന്നത്.

ബാബുരാജ് ഭഗവതി പറഞ്ഞു...

ചുമ്മ ഒരു രസത്തിനു
എന്റെ കൂട്ടുക്കാര്‍ എല്ലാമതത്തിലും ജാതിയിലും
ഉണ്ട്.അവരൊടൊപ്പം ഞാന്‍ ഒരേപാത്രഠില്‍ നിന്നും ചോറ് കഴിച്ചിട്ടുണ്ട്.


അനൂപ് ഈ വാചകമെഴുതുമ്പോള്‍
ഒന്നും തോനുന്നില്ലേ?

തണല്‍ പറഞ്ഞു...

മതത്തിലെന്തിരിക്കുന്നു,മനമല്ലേ പ്രധാനം
എന്നതുപോലെ ഒരു പേരിലും വാലിലും എന്തിരിക്കുന്നു അനൂപേ..?