കോവലിന്റെതണുപ്പിനിടയിലൂടെ
കറിവേപ്പിന്റെ വേരിനു മുകളിലൂടെ
കടിച്ച് വലിച്ചിഴച്ചാണ് അവന് അവളെ കൊണ്ടുപോയത്.
ഫ്രീസറില്‍ വച്ച കുപ്പികണക്കെ
അവളുടെ മൂക്ക് വിയര്‍ത്തിരുന്നു.
കറുത്തുകോടിയ ചുണ്ടിന്റെ ഇടം കോണിനുള്ളില്‍
ആര്‍ക്കുവേണ്ടിയോ ഒരു ചിരി
പാത്തുപാത്തുനിന്നിരുന്നു.
ചോദിച്ചതെല്ലാം കൊടുത്തതാണവന്……
പുക്കിള്‍ക്കൊടിയറ്റംവരെ പറിച്ച് തീറ്റിച്ചതാണവനെ.
പിന്നെയുമെന്തിനാണു
അവന് അവളുടെ ചിരിയുമെടുത്തുകൊണ്ട് ഓടിക്കളഞ്ഞത്?
വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
വഴിക്കിടയില് വച്ച് എനിക്കു കിട്ടിയ
പൊട്ടിച്ചിരിച്ച്, പൊട്ടിച്ചിരിച്ച്
എങ്ങോപോയ് മറഞ്ഞ
എന്റെ പെങ്ങള്‍ഃക്ക്’
എന്റെ ചേച്ചിയ്ക്ക്!
വഴിക്കിടയില് വച്ച് എനിക്കു കിട്ടിയ
പൊട്ടിച്ചിരിച്ച്, പൊട്ടിച്ചിരിച്ച്
എങ്ങോപോയ് മറഞ്ഞ
എന്റെ പെങ്ങള്‍ഃക്ക്’
എന്റെ ചേച്ചിയ്ക്ക്!
കവിതയുടെ കൂടെ ഈ കമെന്റും കൂടി കണ്ടപ്പോള്‍ എന്തോ ....
നന്നായി,എന്നും പറയാന്‍ പറ്റുന്നില്ലല്ലോ ..ഈ വരികള്‍
എന്റെ കാപ്പില്‍ സേ,
എന്റെ കണ്ണുനിറഞ്ഞിരുളുന്നത്
നിനക്കു കാണാനാവില്ലെങ്കിലും
നീ അറിയുന്നുണ്ടാവണം!
നല്ല വരികള്‍...
അവന് അവ്ളുടെ മാത്രം ചിരിയല്ലല്ലോ കൊണ്ടു പോയത്.. :(
നല്ല കവിത...അനുഭവത്തിന്റെ കയ്പൂനീരറിയുന്നു വരികളിലുടെ.......
തണലെ ഈ മാറാവ്യാധിക്കു മാത്രം മരുന്നില്ലല്ലോ.
ഈ സമര്‍പ്പണം നന്നായി മാഷേ.
ഇഷ്ടത്തോടെ വായിച്ചു.
ദെ തണലെ എന്റെ പ്രണയക്ഥ കൂടി
ഞാന്‍ എഴുതിയിരിക്കുന്നു
അങ്ങോട് ഞാന്‍ തണലിനെ ക്ഷണിക്കുന്നു
http:ettumanoorappan.blogspot.com
ശിവ,പാമരന്,സീമ,അനൂപ്,ശ്രീ,ചന്തു,
“വേദന വേദന
ലഹരി പിടിക്കും വേദന
ഞാനിതില്‍ മുഴുകട്ടെ..”
പങ്കുവെയ്ക്കലുകള്ഃക്കു നന്ദി!
അവന് അങ്ങിനെയാണല്ലൊ. വരികളിലെ വേദന മനസ്സിലാക്കാം
ലക്ഷ്മീ
തന്റെ ബ്ലോഗ് കാണാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലാല്ലോ..എവിടെ പോയ് മറഞ്ഞൂ..?
വന്നതില്‍ സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ