തിങ്കളാഴ്‌ച

എന്റെ വീട്

ഒരു കരിമരുന്നുശാല!
ഗന്ധകവും മണലും താളവും
സമാസമം ഇളക്കി ഇണക്കി
പാതകത്തിനു മീതെ വിതറി
സൂക്ഷിക്കുന്ന ഒരുഗ്രന്‍ വെടിപ്പുര.
പൊട്ടിത്തെറികള്‍ക്കിടയില്‍
കരിഞ്ഞടര്‍ന്നു പോയ മുഖങ്ങള്‍
മുഴക്കങ്ങള്‍ക്കുളളിലെവിടെയൊ
എന്നേ മയക്കത്തിലാണ്ട സ്വരങ്ങള്‍.
കറുത്ത ഗോളം നഷ്ടമായ
അകകണ്ണിലിപ്പോള്‍
പുകമാത്രം മിച്ചം!
മോനെ എന്ന ഈണമുളള വിളിക്ക്
ചീറ്റിപ്പോയ നിലവെടിയുടെ
കിരുകിരുപ്പാണ്.
ഉത്തരവും കഴുക്കോലും വെട്ടി പൊളിച്ച്
മത്താപ്പൂ വിരിയുമ്പോള്‍,
തരിമണല്‍ തലച്ചോറിനുളളില്‍
ഫണമുയര്‍ത്തി ഇഴഞ്ഞിറങ്ങുമ്പോള്‍
മാനം നോക്കി കൈകൊട്ടിയാര്‍ക്കുന്ന
പൂത്തിരികള്‍ക്കു
കുപ്പാ‍യത്തിലെ ഇടംക്കുടുക്ക് പതുക്കെ
ചൊല്ലിക്കൊടുക്കുന്നു,
അടുത്ത പടനിലം ദാ, ഇവിടെയാണ്
‘’ഒരൊറ്റ വെടിക്ക്തന്നെ…..
…………………………….!!!”

7 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഒരു വല്ലാത്ത കിരുകിരുപ്പ് പോലെ...

നജൂസ്‌ പറഞ്ഞു...

ഒന്നു പൊട്ടിത്തെറിക്കാന്‍
ചിലപ്പൊഴെങ്കിലും ഒരു തീപ്പൊരി മതിയാവില്ലല്ലോ.......

നന്നായിരിക്കുന്നു

തണല്‍ പറഞ്ഞു...

നജൂസേ,
ജ്ജ് എവിടെയാണിഷ്ടാ?
കാണാറേയില്ല ഈയിടെയായി.”തീപ്പൊരികള്‍ ഇഷ്ടംപോലെ തെറിക്കട്ടേ..പൊട്ടിത്തെറികളില്ലാതെ എന്തു ജീവിതം?”

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഹൊ,കടുപ്പം തണല്‍ !

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പ്രവാസിക്ക് വീടെപ്പോഴും
ബിംബങ്ങളുതിര്‍ന്നുകൊണ്ടേയിരിക്കുന്ന
ഒരു വ്യഥാ കാവ്യം പോലെയാണ്‌.
നല്ല Image കള്‍
നന്നായിരിക്കുന്നു,
തണലേ

തണല്‍ പറഞ്ഞു...

സിപി ദിനേശാ‍..,
ആ കടുപ്പത്തിനൊരു കടുത്ത സന്തോഷമുണ്ട് !
പുതിയ ഒഴുക്കുകളൊന്നും വരാത്തതെന്തേ?
കാത്തിരിക്കുന്നു പുതിയതിനായ്..
രഞ്ജിത്തേ,
ഈ ഇമേജുകളുടെ ആകെത്തുകയാ മാഷെ എന്റെ ജീവിതം.സത്യത്തില്‍ കവിതയെഴുതാനും കഥയെഴുതാനുമൊന്നും എനിക്കറിഞ്ഞുകൂടാ.ചുമ്മാ പിറുപിറുക്കാനല്ലാതെ!

Unknown പറഞ്ഞു...

ഒരു പൊട്ടിതെറി അതുമതി എല്ലാ ഒന്നവസാനിക്കാന്‍
കാണാന്‍ ശേലുള്ള കാഴ്ച്ക്കളൊക്കെ ഇങ്ങനെ
പേടിപെടുത്തുന്ന അനുഭവങ്ങളാകുന്നു