കടപ്പാടറുത്ത്,
കഥയിലൊന്ന് പകുതിയിലും നിര്‍ത്തി
കര്‍ക്കിടക പ്രളയത്തിലേക്ക്
കുളിര് കൂടാതെ കിതച്ച് നടക്കുമ്പോള്‍
പീളമുറുകി അടഞ്ഞുചേര്‍ന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്‍
ഉറുമ്പുകളുടെ ശവഘോഷയാത്ര!
ചാറ്റമഴ കുടിച്ച് ആര്‍ത്തിതീര്‍ന്ന
ചെണ്ടുമല്ലിയിലെ ബാക്കിയായ നനവ്
പ്രണയം തോട് പൊട്ടിച്ച് ഉന്മത്തമാക്കിയ
പുറമ്പോക്കുകളിലെവിടെയൊ വെച്ച്
നിന്നിലേക്ക് കുലുക്കി പൊഴിച്ചതും
പെട്ടെന്നൊരാളലില്‍ ഇറുകെ പുണര്‍ന്ന്
ചൊടിയുടെ ചൂടാലുരുകും മുമ്പ് നുണഞ്ഞിറക്കിയതും
കാറ്റ് ചെവിതിരുമ്മി ഓര്‍മ്മപ്പെടുത്തുന്നു
കറവീണ ചുണ്ടുകളില്‍ തട്ടി
ഒലിച്ചിറങ്ങുന്ന ജലപ്പാടുകളില്‍
കുതിര്‍ന്നു പടരുന്ന സിന്ദൂരത്തിന്റെ
മദിപ്പിക്കുന്ന ഗന്ധം .
കാലന്‍കോഴി നീട്ടിനീട്ടി കൂവുന്ന പാതിരാവിലും
തഴുകിതിണര്‍ത്ത വിരല്പ്പാടുകളില് ചുണ്ടുരച്ച്
പോള കനത്ത കണ്ണുകളിലിറ്റും പ്രണയവുമായി
കാത്തിരിപ്പ് തുടരുക….
മുലക്കച്ച അഴിഞ്ഞുതിര്‍ന്ന പാതയിലൂടെ
മുഖമണച്ച് ഞാന്‍ നിന്നിലേക്ക്
ഇഴഞ്ഞിറങ്ങുന്ന മറുകാലവും തേടി!
തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
18 അഭിപ്രായങ്ങൾ:
എനിക്കുവേണ്ടി ഉറക്കം നഷ്ടമായ ഒരുവള്‍ക്ക് സമര്‍പ്പണം.
I proudly inagurated the comment box
"പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്ഃ
ഉറുമ്പുകളുടെ ശവഘോഷയാത്ര!"
എന്നെയങ്ങ് കൊല്ല് തണ്ലേ....
ഓരോ വരിയിലും രോമാഞ്ചം....
വായിച്ച്, വായിച്ച് സ്വാശം കിട്ടാണ്ടായി...
നന്ദിനി.... നല്ല വായന സമ്മാനിച്ചതിന്
തണലെ നല്ല വരികള്‍.നന്നായിട്ട് വായിക്കാറുണ്ടല്ലെ.അല്ലേല്‍ വാക്കുകള്‍ ഇങ്ങaനെ
ഒഴുകില്ല.തണലിനു വല്ലോ വീക്കലിക്കളില്
എഴുതി കൂടെ നല്ല വരികള്‍
ദൈവം തന്ന ഈ കഴിവുകള്‍ വെറുതെ നഷ്റ്റ്പെടുത്തരുത് എഴുതി വലിയ ആളാക്.
അന്ന് എനീക്ക് പറയാലോ എന്റെ കൂട്ടുക്കാരാനാണ്
തണലെന്ന്
തണല്‍ജീ..!
"പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്ഃ
ഉറുമ്പുകളുടെ ശവഘോഷയാത്ര!"
ആ കണ്ണുകളൊന്നു കടം തരൂ.. ഞാനുമൊന്നിങ്ങനെ കാണട്ടെ!
അതിസുന്ദരം..!
നല്ല വരികള്‍.
നന്നായിട്ടുണ്ട്. ഇഷ്ടായി.. :)
രഞ്ജിത്തേ,
കമന്റ് പെട്ടിയുടെ നാട മുറിക്കലിന് റൊമ്പ താങ്ക്സ്!
പിന്നൊരു കാര്യം,കൊല്ലുന്നെങ്കില്‍ ഒരൊറ്റ കുത്തിനങ്ങ് കൊന്നേക്കണം.അല്ലാതെ ഇങ്ങനെ സുഖിപ്പിച്ച് തട്ടരുത്,:):)ആത്മാര്‍ത്ഥതക്ക് നന്ദിയുണ്ട് ചങ്ങാതീ.
ബാജിഭായി,
തിരിച്ചൊരു ചിരി കത്തിക്കുന്നു,കാണുമല്ലോ:)
അനൂപേ,
ഞാനത്രക്കൊന്നുമില്ലാ ചക്കരേ.വായനയാണേല് ഒട്ടുമില്ലാ.സത്യത്തില്‍ ഒരു നല്ലപുസ്തകം വായിച്ചിട്ട് ഒത്തിരി നാളായി.പിന്നെ ചങ്ങാത്തത്തിന്റെ കാര്യം,അന്നല്ല നീ പറയേണ്ടത്..ഇന്നാണ്..ദേ,ഇപ്പോഴാണ്!
പാമരന് ജീ,
ഇങ്ങനെയൊന്നും എഴുതി കണ്ണ് നനയിക്കാതിഷ്ടാ.നിങ്ങളുടെയൊക്കെ വരികളിലാണ് എന്റെ ഉത്തേജക മരുന്ന്.മലയാളം വായിക്കുന്നതു തന്നെ ഇവിടെ നിങ്ങള്ക്കിടയിലാവുമ്പോഴാണ്.സത്യം.പണ്ടെന്നോ എഴുതിമറന്നതും,വായിച്ച് വച്ചതും പൊടിതട്ടി എടുത്തതും ഇവിടെത്തന്നെയാണ്.വല്ലാത്തസന്തോഷമുണ്ട് പാമര്‍ജീ..നന്ദി!
റഫീക്ക്,
കാണാതെപോയത് കാണാനെത്തിയതിന് നന്ദി!
നന്നായ് വരട്ടെ മകാനെ .....
very good!!
വളരെ നല്ല വരികള്‍.
വരികളില്‍ നിറയേ പ്രണയവും വിരഹവും. അസ്സലായി
തണലിനു വേണ്ടി ഉറക്കം നഷ്ടപ്പെടുത്തിയ ആ പെണ്‍കുട്ടിയെ സ്വീകരിച്ചില്ലേ?
കാപ്പിലേ,
നന്നായി വരുമെന്ന് തോന്നുന്നു.നമുക്ക് ഒന്നു ശ്രമിച്ച് നോക്കാം:)
ജിതേന്ദ്രകുമാര്‍,ജ്യോനവന്-സന്തോഷമുണ്ട്,വന്നതിനും കണ്ടതിനും!
ലക്ഷ്മീ-മനസ്സിലുള്ളത്രയും പ്രണയവും വിരഹവും പുറത്തേക്ക് വരുന്നില്ലാന്നുള്ളതാണ് സത്യം.നന്ദി!
ഗീതേച്ചി,
ചുമ്മാ കുടുംബകലഹം ഉണ്ടാക്കിയേ തീരൂ അല്ലേ?
എനിക്കു വേണ്ടി ഒത്തിരി ഉറക്കം കളഞ്ഞ ആ പാവം പെണ്ണു ഇപ്പോഴും ഉറക്കം വെടിഞ്ഞ് എനിക്കു വേണ്ടി കാത്തിരിക്കുന്നു.ദൂരെ നാട്ടിലെ എന്റെ കൊച്ച് വീടിന്റെ പടിവാതിലില്‍!കൂടെ അഞ്ചും രണ്ടും വയസ്സായ രണ്ടു കാന്താരികളുമുണ്ട്.എന്താ..സന്തോഷമായോ??
അതീമനോഹരം
അതീമനോഹരം
സന്തോഷായി ......
പെരുത്തു പെരുത്ത് സന്തോഷായീ തണലേ.......
ഒരു ജലമര്‍മ്മരം അല്ലേ...സങ്കടത്തിന്റെ........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ