തിങ്കളാഴ്‌ച

ആരാടാ...കനലുമായി പറമ്പില്‍....

സത്യത്തില്‍ വല്ലാതെ മടുത്തു ശങ്കരാ...
ചെവിപ്പുറകില്‍ തിരുകിയ ബീഡി
തിരികെ എടുത്തു ശങ്കരന്‍..
നമ്മുടെ ആ പഴയ കാലം....
ഉവ്വാ.....
ശങ്കരന്റെ ഓര്‍മ്മകള്‍
ചെമ്മീനിലെ പരീക്കുട്ടിയാവുന്നു.
............
നിശബ്ദ്ത തായം കളിച്ചു നില്‍ക്കെ
ഗ്യഹാതുരത്വത്തിന്റെ ചൊറിമാന്തല്‍
വീണ്ടും ശങ്കരന്റെ ചെവിയരികില്‍..
അല്ലാ..നീ...നീയിപ്പോഴും
പറമ്പില്‍ തന്നാ....
പണ്ടത്തെ പ്പോലെ ആകാശം നോക്കി
പോച്ചയും പറിച്ച്
ആയത്തില്‍ രണ്ട് പുകയും വിട്ട്....
........ഹായ്...ശങ്കരാ...കൊതിയാവുന്നളിയാ..
നിന്നോട് അസൂയയും.

6 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കൂടുതല്‍ എഴുതൂ മാഷേ...

പാരഗ്രാഫ് തിരിച്ച് അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതിയാല്‍ കൂടുതല്‍ നന്നാകും.
:)

Sharu (Ansha Muneer) പറഞ്ഞു...

തുടരുക...ഭാവുകങ്ങള്‍

നിലാവര്‍ നിസ പറഞ്ഞു...

ഒരു പ്രവാസിയുടെ കാഴ്ച എന്നു വായിക്കട്ടേ..

sv പറഞ്ഞു...

മറയുന്ന ചിത്രങ്ങള്‍..തെളിയുന്ന വഴികള്‍..എങ്ങുമെത്താത്ത യാത്രകള്‍..

പ്രവാസിയുടെ സ്വപ്നങ്ങള്‍...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ചിതല്‍ പറഞ്ഞു...

:)
കൊതിയാവുന്നളിയാ..
നിന്നോട് അസൂയയും.
എനിക്കും...

തണല്‍ പറഞ്ഞു...

ശ്രീ,ഷാരു,ചിതല്‍,എസ്സ് വി,നിലാവ്...
നന്ദി...