ഞാന്‍ സച്ചൂട്ടന്‍,
അങ്ങനാ അച്ഛനുമമ്മയും
വിളിക്കാറ്.
ശരിക്കും ഞാന്‍ നിരഞ്ജനാ.
ഈ ജൂണ്‍മാസം 13നു സച്ചൂട്ടന്റെ അഞ്ചാം പിറന്നാളാണ്.
എനിക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണേ…..
സച്ചൂട്ടന്റെ ഇഷ്ടങ്ങള്‍ അറിയണമെങ്കില്‍..
ഏറ്റവും ഇഷ്ടമുളളത് - അച്ഛനെ (ചുമ്മാ അമ്മയെ പിണക്കാനാ കേട്ടോ) സത്യത്തില്‍ അമ്മയെത്തന്നെയാണെന്ന് അച്ഛനറിയാമല്ലോ...പിന്നെന്താ?
ഇഷ്ട കളിപ്പാട്ടം - ചിന്നുവാവ (സച്ചൂട്ടന്റെ അനിയത്തിക്കുട്ടിയാണേ) വെറും പാവമാ ...,സച്ചൂട്ടനെ പ്പോലെ!
ഇഷ്ടവിനോദം - സൈക്കിള്‍ ചവിട്ടലും,ദോശചുടലും പിന്നെ അമ്മയായിട്ട് വഴക്കിടലും
ഇഷ്ടഭക്ഷണം - മുളകുചമ്മന്തിക്കൂട്ടി എന്തു തന്നാലും.ഹൊ, പറയാന്‍ മറന്നു...ചിക്കന്‍ബിരിയാണീം ഇഷ്ടമാ...
ഉറക്കം - അച്ഛനുണ്ടെങ്കില്‍ നെഞ്ചിന്റെ മുകളില്‍
അല്ലെങ്കില്‍ അമ്മയ്ക്കും ചിന്നൂനും ഇടയ്ക്ക്
ഇഷ്ടപാട്ട് - യേശുദാസ് മാമന്റെ പാട്ടെല്ലാം സച്ചൂട്ടനിഷ്ടാ.
അനുരാഗിണി ഇതാ ഒക്കെ ഞാന്‍ മുഴുവനും പാടൂല്ലോ
പിന്നെ പിന്നെ,കോടക്കാറ്റിലൂഞ്ഞാലാടും കായല്‍ ത്തീരോം കൊടിയവേനല്‍ ക്കാലോം.പിന്നെ അച്ഛന്‍ പാടുന്നാ “സച്ചുവെന്നൊരു കുഞ്ഞുണ്ട്,ചക്കരവാവ കുഞ്ഞുണ്ട്…“അതും ഇഷ്ടമാ.
ഇഷ്ട വേഷം - മുണ്ടും ഷര്‍ട്ടും,പക്ഷേ സ്കൂളില് പോകുമ്പോള്‍
ഡ്രൈവറങ്കിള്‍ വേണം ഉരിഞ്ഞ് പോകുമ്പോള്‍
ഉടുത്ത് തരാന്‍.ഉരിഞ്ഞാലും സച്ചൂട്ടന് നാണമൊന്നുമില്ലാ കേട്ടോ!

ഒത്തിരി ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ
സച്ചൂട്ടന്.