വ്യാഴാഴ്‌ച

“ഡയറിക്കുറിപ്പുകള്‍.“


പെട്ടെന്നു സന്ധ്യ ആയതു പോലെ…
കാഴ്ചകള്‍ ചെളിവെളളത്തിലെന്നപോലെ
മങ്ങിയകന്നു മാറുന്നു.

നിലാവിനെ കാത്തിരുന്നു നരച്ചുപോയൊരു
അപ്പൂപ്പന്‍താടി….,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,നിരയറ്റ നിലവിളികള്‍.…..

അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ……
എന്റെ അമ്മ അപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!

ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ.

6 അഭിപ്രായങ്ങൾ:

എം.എച്ച്.സഹീര്‍ പറഞ്ഞു...

അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍ഃ
തിളക്കുന്ന വെളളത്തിലോ……
എന്റെ അമ്മ അപ്പുറത്തു നിന്നും
മടികുത്തില്‍ഃഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!
വല്ലാതെ ഹൃദയമുരുക്കം തോനുന്ന വരികള്‍ ആറ്റികുറുക്കുന്ന വരികള്‍ക്ക്‌ വല്ലാത്ത ഒരു സ്വാദാണ്‌, ഹൃദത്തെ ചേര്‍ത്തു നിര്‍ത്തു പോസ്റ്റ്‌. നന്നായിരിക്കുന്നു

Unknown പറഞ്ഞു...

നിലാവിനെ കാത്തിരുന്നു നരച്ചുപോയൊരു
അപ്പൂപ്പന്‍ഃതാടി….,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
നല്ല വരികള്‍
ഏല്ലാ കാത്തിരിപ്പിനും ഫലമുണ്ടാകും ചങ്ങാതി
ബേജാറാകാതെയിരിക്കു

ഹരിത് പറഞ്ഞു...

നന്നായിട്ടുണ്ട്. ഇഷ്ടമായി

തണല്‍ പറഞ്ഞു...

സഹീര്‍ ഭായീ..ഒരു വട്ടമെങ്കിലും വന്നെത്തി നോക്കിയതില്‍..രണ്ട് വാക്ക് കുറിച്ചതില്‍ നന്ദിയുണ്ട്..ഇനിയിപ്പോള്‍ ഈ എഴുത്തങ്ങ് നിര്‍ത്തിയാലും കുഴപ്പമില്ലാ...
അനൂപ്...
ഫലമുണ്ടായേക്കാവുന്ന കാത്തിരിപ്പിനു വേണ്ടി
ദേ,നിങ്ങള്‍ പറഞ്ഞതു കൊണ്ടാവാം കാത്തിരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു കേട്ടോ..
പ്രിയ ചെങ്കീരി...
“പാപ്പിനിശ്ശേരി“യില്‍ നിന്നുളളാ വര്‍ത്തമാനം മാത്രം മതിയേ...ഈയുളളവന്‍ സംത്യപ്തനായേ......

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഃഘ നിശ്വാസങ്ങള്‍ഃ മാത്രമാണല്ലോ.

അതെ. അതു തന്നെയാണ്.

mazha പറഞ്ഞു...

സുഹ്രുത്തെ ..എന്താ പറയുക എന്നറിയില്ല..വാക്കുകള്‍ വെറും അക്ഷരങ്ങളല്ലെ...ചിലപ്പോഴെങ്കിലും പ്രയോജനമില്ലാതാകും, പക്ഷെ അതിമനോഹരം