ചൊവ്വാഴ്ച

“അലക്കുകല്ലിന്റെ മൌനം“

കുമ്പസാരക്കൂടും
അലക്കുകല്ലും കൂടി
വേളാംകണ്ണിക്കാണോ കാശിക്കാണോ
ആര്‍ക്കറിയാം‍ ഒരു പോക്കുപോയി.

രഹസ്യങ്ങള്‍
പൊളിച്ച് കൊറിച്ച്
പരസ്യപലക കണക്കെ
കൂട് കുമ്പസാരം തുടര്‍ന്നു.

വിശപ്പിന്റെ ഉപ്പിലിട്ടുണക്കിയ
മണ്ണു തിന്ന റൊട്ടി,
ഞെരിച്ച് കലക്കിയ ഇളം കൊഞ്ചല്‍,
ചന്തി കീറിയ സൌഹ്യദങ്ങള്‍
കടുത്തനിറത്തില്‍കുഴഞ്ഞ്
നിലവിളിച്ച് വീണ
കിടക്കവിരികള്‍
കെട്ടുപൊട്ടിയ താലി,
പത്തലിന്‍ തുമ്പില്‍
ഒടുക്കം ശ്രവിച്ച ചേട്ടന്റെ ഞരക്കം,
മുള്ളുമുരിക്ക് ഉരച്ച് തീര്‍ത്ത് അന്നാമ്മ,
ഉടുമുണ്ടിലുടക്കി
മുഖം താണുവീണ അവറാന്‍….!

താറുടുത്ത് മുറുക്കിക്കെട്ടിയ
ഞരമ്പുകള്‍ത്രസിപ്പിച്ച്
കുന്തിരിക്കം മണക്കുന്ന ഏകാന്തത
തുപ്പലിറക്കുമ്പോള്‍ഃ
തലമണ്ട പൊളിഞ്ഞടര്‍ന്നവന്‍
ശുദ്ധിയോ അശുദ്ധിയോന്ന്
ഇടംവലം പിറുപിറുപ്പെറിഞ്ഞ്
അഴുക്കുവെള്ളം മണക്കുന്ന തീറാധാരം തേടി
മുള്ളുവേലിക്കരികിലേക്കു
ഉരുണ്ട് ഉരുണ്ട് ഉരുണ്ട്…………..പോയി!

6 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

കല്ലെറിയല്ലേ...
എറിഞ്ഞ് വീഴ്ത്തല്ലേ..

Kaithamullu പറഞ്ഞു...

എടുത്തത് കല്ലാ,
തടഞ്ഞത് പൂവും!

siva // ശിവ പറഞ്ഞു...

നല്ല വരികള്‍...

പാമരന്‍ പറഞ്ഞു...

ഇഷ്ടമായി മാഷെ..

തണല്‍ പറഞ്ഞു...

കൈതമുള്ള്,
പ്രിയ,
ശിവകുമാര്‍,
പാമരന്‍...
വന്നതിനും എറിഞ്ഞതിനും നന്ദി.

Unknown പറഞ്ഞു...

പാമരന്റെ കമന്റ്സില്‍ ബാലന്റെ വരിയെഴുതിയ ആളെത്തിരഞ്ഞെത്തിയതാണു താങ്കളുടെ ബ്ലാഗില്‍...
യാത്ര വെറുതെയായില്ല...
ഇഷ്ട്ടായിരിക്കണു കുട്ട്യേ......