ശനിയാഴ്‌ച

ചങ്ങാതിക്കൂട്ടം!!!!!

നമ്മുടെ മൂടും മടിയുമറിയാത്ത
മുച്ചീട്ടുകളങ്ങളില്ലാ
നമ്മള്‍ ചവച്ചരച്ചു തുപ്പാത്ത
അരിഞ്ഞതും അരിയാത്തതുമായ
പൊയില കൊള്ളികളില്ലാ
നമ്മളെ‍ മോന്തിയ തെക്കെഷാപ്പിലെ ആനമയക്കി,
അച്ചന്‍കുഞ്ഞിന്റെ വാറ്റ്,
മണിക്കുട്ടന്റെ കടയിലെ ശംഭു,
ഒരോപുക മാറി മാറി ഊതി
നെഞ്ചിടിപ്പേറ്റിയ ആശാരിയണ്ണന്റെ പൊതിക്കെട്ട്,
സര്‍ക്കാരുവണ്ടിയിലെ ജാക്കി,
രാഗിണിയുടെ കൈയാലയില്‍ നട്ടപാതിരാക്ക്
നിന്റെ കരുതലിനായ് ഞാന്‍ കുത്തിനിര്‍ത്തിയ വടിവാള്‍
അളിയാ,
ഇത്രയൊക്കെ ചെയ്തിട്ടും
നിന്റെ പെണ്ണിന്റെ മാറിലെ തോര്‍ത്തൊന്നു
മാറ്റാന്‍ ഒരുമ്പെട്ടതിനു
നീയെന്തിനാ എന്നെ വെട്ടിവെയിലത്തു വെച്ചതെന്നു
എത്രചിന്തിച്ചിട്ടും ഒരെത്തും പിടിയും
കിട്ടുന്നില്ലാല്ലോ..???????

6 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഞാനുമതുതന്നെയാ ചിന്തിക്കുന്നത്.

നിരക്ഷരൻ പറഞ്ഞു...

:)

Unknown പറഞ്ഞു...

തണലെ ഞാനൊരു ഷാപ്പു നടത്തുന്നുണ്ട് .ഇടക്ക്
അങ്ങോടു വന്നാല്‍ ഈ പറഞ്ഞതൊക്കെ ക്ഴിക്കാം

തണല്‍ പറഞ്ഞു...

നിരക്ഷരന്‍-
വാക്കു പൊട്ടി “ക്ഷ“ വരക്കുന്നവന്റെ നന്ദി!
അനൂ‍പേ,
ഷാപ്പിന്റെ മേല്‍ വിലാ‍സം തരൂ ചങ്ങാതീ
കൂടെ പാടാന്‍,താളമിട്ട് വാളടിക്കാന്‍ നാലഞ്ച് പേരും!ഞാന്‍ അങ്ങെത്തും ഒറപ്പ്!

നിരക്ഷരൻ പറഞ്ഞു...

തണലേ.... കാപ്പിലാന്റെ ഷാപ്പിലേക്കുള്ള വഴി കാണണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. അനൂപിന്റെ ഷാപ്പിലേക്കുള്ള വഴി അനൂപ് കാണിച്ചുതരും.

Amanat പറഞ്ഞു...

മുച്ചീട്ടുകളി സൌഹൃദം.കരുതലിനായ് കയ്യാലയില്‍ കുത്തി നിര്‍ത്തിയ കത്തി,വെന്ത രണ്ടു പച്ച ജീവിതങ്ങള്‍.

കിടിലന്‍ വിഷ്വല്‍സ് :)