ബുധനാഴ്‌ച

ഇനി വിട….ലാല്‍സലാം ബ്ലോഗേഴ്സ്…!

പെട്ടെന്നു സന്ധ്യ ആയതു പോലെ.
കാഴ്ചകള്‍ ചെളിവെളളത്തിലെന്നതുപോലെ
മങ്ങിയകന്നു മാറുന്നു.
നിലാവിനെ കാത്തിരുന്നു കാത്തിരുന്നു
നരച്ചുപോയൊരു അപ്പൂപ്പന്‍താടി,
കണ്ണീരു കൂട്ടി കുഴച്ചുരുട്ടിയ അത്താഴം.
കണ്ണുകള്‍ തുറന്നുപിടിക്കാനേ തോന്നുന്നില്ലാ..
മുറുക്കിപൂട്ടുമ്പോഴോ തെന്നിതട്ടിയകന്നു പോകുന്ന
നിറമറ്റ,
നിരയറ്റ നിലവിളികള്‍!
അടുപ്പ് എന്റെ ചങ്കിലാണു ഇപ്പോള്‍
തിളക്കുന്ന വെളളത്തിലോ
എന്റെ അമ്മ വേലിക്കപ്പുറത്തു നിന്നും
മടികുത്തില്‍ഇരന്നു വാങ്ങിയ
പകുതി ചത്ത അരിമണികളും..!
ചങ്ങാതീ…
കാത്തിരുപ്പിന്റെ അവസാനവും
അവശിഷ്ടവും
ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രമാണല്ലോ!

24 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഇടക്ക് വന്നൊന്നെത്തിനോക്കി, ഇപ്പോള്‍ഃ തിരിച്ച് പോകുന്നു.
കാത്തിരിപ്പുകളുടെ ദീര്‍ഃഘനിശ്വാസവും പേറി!
കൂട്ടത്തില്‍ഃ ഇഷ്ടപ്പെട്ട കുറെ ശബ്ദങ്ങളും
മുഖങ്ങളും കൂടെ കൊണ്ട് പോകുന്നു. നന്മയും തിന്മയും കൊറിച്ച് കമന്റുകളില്ലാത്ത ഇരുണ്ട ലോകത്ത് ഒരു വായനക്കാരനായി ഉണ്ടാകുമെന്ന ഉറപ്പോടെ..വിട!

A Cunning Linguist പറഞ്ഞു...

പോയിട്ട് വരാം എന്ന് പറയൂ...

SABU PRAYAR ~ സാബു പ്രയാര്‍ പറഞ്ഞു...

പോയ് വരൂ മകനേ...
പോയ് വരൂ...

(അത്താഴത്തിന് മുമ്പ് ഇങ്ങ് തിരിച്ചെത്തണേ..)

കാപ്പിലാന്‍ പറഞ്ഞു...

എവിടെ പോകുന്നു .തണലിന്റെ മറുപടി ഞാന്‍ അവിടെ എഴുതിയിട്ടുണ്ട് .ഞങ്ങള്‍ തണലിനെ വിടുന്നില്ല .ഈ ബ്ലോഗ്ഗില്‍ ഒരു തണല്‍ ഉള്ളത് നല്ലതല്ലേ .വെയിലത്ത്‌ നിന്ന് ഷീണിക്കുമ്പോള്‍ ഞങ്ങള്‍ക്കു വന്ന് നില്‍ക്കാമല്ലോ ?
ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ ?

Unknown പറഞ്ഞു...

വളരെ വൈകിയാണ് തണലിനെ പരിചയപ്പെട്ടത്
പരിചയപ്പെട്ടപ്പോള്‍ വളരെ മുമ്പെ അകേണ്ടിയിരുന്നു എന്നൂ തോന്നി.ഈ കൂട്ടുക്കാരുടെ സേനഹമൊക്കെ കണ്ടില്ലെന്നു നടിച്ചിട്ടു തണലിനു പോകാന്‍ കഴിയു
വാ തണലെ നമ്മുക്ക്
കാപ്പുവിന്റെ ഷാപ്പില്‍ പോയി
രണ്ടുകുപ്പി അടിക്കാം ആ ടെന്‍ഷന്‍ മാറട്ടെ

പാമരന്‍ പറഞ്ഞു...

എന്തു പറ്റി മാഷെ? ?

ബാജി ഓടംവേലി പറഞ്ഞു...

പോയിട്ട് വരാം എന്ന് പറയൂ...

ശ്രീവല്ലഭന്‍. പറഞ്ഞു...

എന്തു പറ്റി?എഴുതുക, വല്ലപ്പോഴുമെങ്കിലും!

siva // ശിവ പറഞ്ഞു...

നല്ല വരികള്‍...നല്ല ഭാവന...

NB: എന്നാല്‍ ഇതിലെ കമന്റുകളുടെ അര്‍ത്ഥം മനസ്സിലാകുന്നില്ല.

തണല്‍ പറഞ്ഞു...

ഞാന്‍-വരുനാനില്ലാരുമീ....
സാബു-അത്താഴം നമുക്കു കളയാന്‍ പറ്റുമോ?വരാം
കാപ്പിലാന്‍-എനിക്കു മാഷിനോട് ഇഷ്ടം മാത്രമേയുള്ളൂ.ഒരു ചങ്ങാതിയോടല്ലാ,ഒരു കൂടപ്പിറപ്പിനോട് തോന്നുന്ന ഇഷ്ടം.തൂവാല വായിച്ചു.
ഗംഭീരമായിട്ടുണ്ട്!ഒരു തണലായിട്ട് എന്നുമുണ്ടാകും..നിന്റെ (ഔപചാരികത നിന്റെ കുപ്പത്തൊട്ടിയിലെറിയുന്നു)സ്നേഹത്തിനും കരുതലിനും നന്ദി മാത്രം പറയില്ലാ.
ഒരു തീപ്പെട്ടിയുണ്ടൊ സഖാവേ....
അനൂപേ,
എന്റെ നാട്ടിലൊരു ഉദയനുണ്ട്...ഞാനേറെ സ്നേഹിക്കുന്ന എന്നെ ഏറെ സ്നേഹിക്കുന്ന ഒരു പാവം.സത്യത്തില്‍ ഇടക്കിടെ തോന്നാറുണ്ട് അവനാണോ ഇതെന്നു!രണ്ട് കുപ്പിയലങ്ങ് തീര്‍ക്കണ്ട ചക്കരേ..എനിക്കു കപ്പയും മീനും കൂടി വേണം.
പാമരാ-ഇനി എന്നാ പറ്റാനാ മാഷേ..സത്യത്തില്‍ ഒന്നുമില്ലാ മാഷേ
ബാജി-വരാം..നന്ദി!
സിപി -ഞാനൊരു മെയില്‍ അയച്ചിരുന്നു.താങ്കളുടെ മറുപടി ആയി! കിട്ടിയിട്ടില്ലാന്ന് തോന്നുന്നു.ഒന്നു ചെക്ക് ചെയ്യുമോ?
ശിവാ , സന്തോഷം!ചില കമന്റുകളില്‍ പ്രത്യേകിച്ചൊന്നും കാണില്ല ഭായി!
വീണ്ടും കാണാം...കാണണം!

നിരക്ഷരൻ പറഞ്ഞു...

അതെന്നാ പോക്കാ മാഷേ...????
ഹേയ് അത് ശരിയാകില്ല.
:( :(

Unknown പറഞ്ഞു...

തണല് ലീവിനു പോകുകയാണൊ ഇനി എന്നാണു തിരികെ വരണം ഇവിടെ നമ്മുക്ക്
സന്തോഷിക്കാന്‍ ഇതൊക്കെയല്ലെയുള്ളു

Unknown പറഞ്ഞു...

തണലെ റ്റാറ്റാ റ്റാറ്റാ ദുബായി എയര്‍പോട്ടില്‍
ഞാന്‍ വരണോ

കാപ്പിലാന്‍ പറഞ്ഞു...

തണലെ...നാട്ടില്‍ പോകുന്നെങ്കില്‍ ആയിക്കോളൂ . വരാനും വരാതിരിക്കാനും ഓരോരുത്തരുടെ അവകാശങ്ങള്‍ .എഴുതാതെ ഇരിക്കരുത് .നമുക്കിടയില്‍ ഔപചാരികതുടെ അടയാള വാക്കുകള്‍ വേണ്ടാ. നന്നായി വാ മകാനെ എന്ന് മാത്രം ഞാന്‍ പറയുന്നു.

വീണ്ടും സന്തിപ്പര്‍ വരെ വണക്കം തലൈവര്‍ . ::)))
മെയ് ദിന ആശംസകള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പോയി വരുമ്പോള്‍
ചില്ലകളൊക്കെ അവിടെത്തന്നെ കാണണേ...

തണല്‍ പറഞ്ഞു...

നിരക്ഷരാ ,അത് ശരിയാവില്ലാന്ന് എനിക്കും തോന്നുന്നു.
അനൂപേ,ഒരൊറ്റ ഇടിയങ്ങ് വച്ച് തരും”ഞാന്‍ നാട്ടില്‍ പോകാണത്രേ..“വെറുതെ മനുഷ്യനെ കൊതിപ്പിക്കാതെ..ഞാനെങ്ങും പോകുന്നില്ലാ..ദേ ഇവിടെ തന്നെയുണ്ട്!
കാപ്പിലാനേ,
ഞാനൊന്നും പറയുന്നില്ലാ.പറഞ്ഞാല്‍ അടുത്ത കവിത വന്നാലോ?ഇപ്പോള്‍ തന്നെ കാളാമുണ്ടം കാണാന്‍ എന്താ തിരക്ക്..അങ്ങനെ ഓസിനിപ്പോള്‍ ഞാന്‍ പറഞ്ഞ് വിഷയങ്ങള്‍ ഉണ്ടാക്കേണ്ട കേട്ടോ.ഞാനിവിടെത്തന്നെയുണ്ട്..
മെയ് ദിനാശംസകള്‍!!!!!!!!

തണല്‍ പറഞ്ഞു...

രഞ്ജിത്തേ,
എപ്പ കണ്ടെന്നു ചോയിച്ചാ പോരേ..?
എപ്പടി??

ശ്രീ പറഞ്ഞു...

എന്തു പറ്റി മാഷേ? വന്നപ്പോഴേയ്ക്കും മടുത്തോ?

വീണ്ടും ഇവിടെ കാണാമെന്ന് പ്രതീക്ഷിയ്ക്കുന്നു.

smitha adharsh പറഞ്ഞു...

ഇതെന്തു പറ്റി..തുടക്കത്തില്‍ തന്നെ ഒരു വിട..?

ഗീത പറഞ്ഞു...

തണലേ പോകരുത്. തണല്‍ പോയാല്‍ ഈ ബൂലോകത്തെ വെയിലില്‍ പൊള്ളി ചാവും ഞാന്‍......

വായനയുടെ നേരിയ തണലുമാത്രം പോര ഞങ്ങള്‍ക്ക്.....

തണലിന്റെ എഴുത്തിന്റെ കുളിര്‍മ്മയാര്‍ന്ന തണല്‍കൂടി വേണം....
അതുകൊണ്ട് ഇതു വായിച്ചാലുടനെ, മനസ്സു കുളിര്‍പ്പിക്കുന്ന ഒരു തണല്‍ക്കവിത എഴുതൂ പ്ലീസ്....

തണല്‍ പറഞ്ഞു...

ശ്രീ,സ്മിതാ..നിങ്ങളെയൊക്കെ മടുക്കാനോ..ഒരിക്കലുമില്ലാ!ഞാനിവിടെത്തന്നെയുണ്ട്.നിങ്ങള്‍ക്കൊപ്പം.

ഗീത ചേച്ചി,
ബൂലോകത്തെ വെയിലില്‍ പൊള്ളി ചാവും ഞാന്‍......
പറഞ്ഞ് വിരട്ടാതെ ...എങ്കിലും ഈ വാക്കുകളോട് ഒരിത്തിരി ഇഷ്ടം കൂടുതല്‍ തോന്നുന്നു.സന്തോഷമുണ്ട് ചേച്ചി‍ ,ആദ്യമായി എഴുതിയ വരികളില്‍ ഒത്തിരി നാളത്തെ അടുപ്പം കാട്ടിയതിന്..!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

തണല്‍,
ഞാന്‍ ഗൂഗിളില്‍ ആഡ് ചെയ്തിരുന്നു.
താങ്കളെ വിടാന്‍ ഒരു പ്രയാസം പോലെ.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ദുബായില്‍ ഈ തണലിലിത്തിരിനേരമിരിക്കാന്‍ വന്നതാണ്...
വൈകിപ്പോയോ മാഷേ? :(

തണല്‍ പറഞ്ഞു...

സിപി,
കരുതലിന് വല്ലാത്ത സന്തോഷമുണ്ട് ചങ്ങാതീ.നിങ്ങളൊക്കെയുള്ളപ്പോള്‍ ഞാനെവിടെ പോകാനാണ്?:)
ഹരിയണ്ണോ..
എവിടെ വൈകിയ കാര്യമാ..ഞാനാ വൈകിപ്പോയത്.ഇങ്ങടെ നല്ല പൊളപ്പന്‍ ബ്ലോഗ് കാണുന്ന കാര്യത്തില്‍!“നാരായണ..കൂരായണ..ന്റെമ്മച്ചിയേ.:):):)