തിങ്കളാഴ്‌ച

പിള്ളേരോണം.


ട്രൌസറിന്റെ തുളവഴി
അനുസരണകെട്ട് ഊര്‍ന്നിറങ്ങിയ
നാണയതുട്ടുകള്‍ കണ്ടിട്ടാവും
സൂപ്പര്‍ശിവന്റെ തയ്യല്‍കടയിലെ
അലമാരയുടങ്ങേയറ്റത്ത് നിന്നും
ഓണമായെന്ന പരാതിയുമായി
ഒളിഞ്ഞൊളിഞ്ഞു നോക്കുന്നൂ
സ്കൂളുതുറപ്പിന് തുന്നാന്‍ കൊടുത്ത
എന്റെ വെള്ളക്കുപ്പായം..
പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്...
.................
ശിങ്കാറിന്റെ കറുത്ത പൊട്ടും
കുട്ടിക്യൂറ പൌഡറും
പിന്നെ അമ്മയെപ്പൊഴും
കൊതിപൂണ്ട് പറയാറുള്ള
ഒരു മോട്ടി സോപ്പും!

“പുത്തനുടുപ്പുകള്‍ നാളേം കിട്ടില്ലേ..
ഒന്നുമല്ലേലും അമ്മ പറയും പോലെ
ഞാനുമൊരാണല്ലേ....!“

-ഓണാശംസകളോടെ....

30 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഒരു പത്തു വയസ്സുകാരന്റെ ഓണക്കാലചിത്രങ്ങള്‍..

ശ്രീ പറഞ്ഞു...

ആ പത്തു വയസ്സു കാരന്റെ മനസ്സു കാണുന്നു മാഷേ

ഓണാശംസകള്‍!

ചന്ദ്രകാന്തം പറഞ്ഞു...

“പുത്തനുടുപ്പുകള്‍ നാളേം കിട്ടില്ലേ.."

പത്തുവയസ്സിലെ അതേ ചിന്ത ഇന്നും മനസ്സില്‍ തലയുയര്‍ത്തിനില്‍ക്കുന്നില്ലേ... ഉണ്ടാവണം.
ആഗ്രഹങ്ങളില്‍ നിന്നും, അവനവനെ മാറ്റിനിര്‍ത്തുന്ന മനസ്സിന്റെ പ്രതിഫലനം കാണുന്നു ഞാന്‍.

Mahi പറഞ്ഞു...

ഇത്രയും നല്ലൊരു ഓണസമ്മാനം തണലിനല്ലാതെ ആര്‍ക്കാണ്‌ കൊടുക്കാന്‍ പറ്റുക അമ്മയ്ക്കും വായനക്കാരനും

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഒന്നുമല്ലേലും അമ്മ പറയുന്ന പോലെ ഞാനും ഒരാണല്ലേ... നന്നായി ട്ടോ ഓണ സമ്മാനങ്ങള്‍ കലക്കീ


ഓനാശംസകള്‍

smitha adharsh പറഞ്ഞു...

നന്നായി ഈ വരികള്‍..
പക്ഷെ,ഉള്ളില്‍ എവിടെയോ ഒന്നു ചുട്ടു..

ഗീത പറഞ്ഞു...

എത്ര ഭാഗ്യവതിയായ അമ്മ.....

പുണ്യവതിയും...
ഇങ്ങനൊരു മകനെ പ്രസവിക്കാനായില്ലേ!

ഹരീഷ് തൊടുപുഴ പറഞ്ഞു...

നല്ല കുട്ടി!!
ഓണാശംസകള്‍..

ശ്രീവല്ലഭന്‍. പറഞ്ഞു...

ഓണാശംസകള്‍!

കവിത സങ്കടപ്പെടുത്തി. അധികം ഒന്നും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ വിട്ടു പിരിഞ്ഞ അമ്മയെ ഓര്‍ത്തു.

പാമരന്‍ പറഞ്ഞു...

ഓണത്തിന്‌ ഇഞ്ചിക്കറിയായി നോവും നീറ്റലും മധുരവും ഉണ്ടല്ലേ :)

ഓണാശംസകള്‍.

ബിന്ദു കെ പി പറഞ്ഞു...

ഓണാശംസകള്‍ നേരുന്നു..

Rare Rose പറഞ്ഞു...

തണല്‍ ജീ.,..ഈ സ്നേഹത്തിലും കവിഞ്ഞ മറ്റെന്തു സമ്മാനമാണു അമ്മക്കുട്ടിക്കിതിലും വലുതായി ആ പത്തുവയസ്സുകാരനു നല്‍കാനാവുക..??...ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു...:)

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

“ശിങ്കാറിന്റെ കറുത്ത പൊട്ടും
കുട്ടിക്യൂറ പൌഡറും
പിന്നെ അമ്മയെപ്പൊഴും
കൊതിപൂണ്ട് പറയാറുള്ള
ഒരു മോട്ടി സോപ്പും!“ ഗുഡ് ബോയ്

ഓണാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഓണാശംസകള്‍

കരീം മാഷ്‌ പറഞ്ഞു...

ഓണമെത്ര കഴിഞ്ഞാലും
ഉണ്ണികള്‍ ആണായോ പെണ്ണായോ പിറന്നാലും
ആണിനെന്നും പണിയെടുത്തു പണം കൊണ്ടു വരലും
പെണ്ണിനെന്നും അടുക്കളപ്പുകയൂതലും.

ഓരോണ ഓര്‍മ്മക്കു കൂടി നന്ദി!
തണല്‍

Rafeeq പറഞ്ഞു...

ഓണാശംസകള്‍.. ;)

അജ്ഞാതന്‍ പറഞ്ഞു...

സ്മരണയുടെ ഓട്ടക്കീശയില്‍ നിന്നും ഒരിക്കലും ചോര്‍ന്നു പോകാനാവാത്ത ചില ഓണക്കാലങ്ങള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

:)

പൊന്നോണാശംസകള്‍ തണല്‍.

ഇത്തവണയും പയ്ക്കറ്റോനണം ആണോ?

കാപ്പിലാന്‍ പറഞ്ഞു...

ഓണാശംസകള്‍..

തണല്‍ പറഞ്ഞു...

എല്ലാവര്‍ക്കും
ഒരിക്കല്‍ക്കൂടി
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിത നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

നിരക്ഷരൻ പറഞ്ഞു...

തണലേ സ്ഥായിയാണോ ഈ ദുഃഖഭാവം ?

ഓണാശംസകള്‍......

വികടശിരോമണി പറഞ്ഞു...

ഞാനും കുട്ടിക്കാലത്ത് അമ്മയെ അമ്മക്കുട്ടിയെന്നു വിളിച്ചിരുന്നു...സത്യമായും കണ്ണു നിറഞ്ഞു.എന്നെ വേദനിപ്പിച്ചതിന് അഭിനന്ദനം.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അത്രയ്ക്കങ്ങ് ആഘോഷിക്കാന്‍ കഴിയാത്ത,
ഒരു പാവം പ്രവാസിയുടെ ഓണാശംസകള്‍...
തിരക്കിലായതിനാല്‍ കുറച്ചു വിട്ടു നില്‍ക്കേണ്ടി വന്നു...ക്ഷമിക്കുമല്ലോ...

Unknown പറഞ്ഞു...

പിള്ളേരോണത്തെകുറിച്ചുള്ള ഓർമ്മകള് ഒരിക്കലും
മറക്കാന് കഴിയുകയില്ലാല്ലോ
ഏട്ടന് ആശംസകള്

വരവൂരാൻ പറഞ്ഞു...

ഈ വഴിയെ ആദ്യമാണു, തീർച്ചയായു വീണ്ടും വരും.ഈ ചില്ലയിൽ കവിതയുടെ തണലുണ്ട്‌

ഉപ ബുദ്ധന്‍ പറഞ്ഞു...

ഇത് കൊള്ളാം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

bestwishes

B Shihab പറഞ്ഞു...

deepavali ashamsakal

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

Oonam kazhinje onnum illaa....

:(