വ്യാഴാഴ്‌ച

മറക്കുവാനാകുമോ...?

ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,

സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,

പ്രണയത്തിനും
കാമത്തിനുമിടയിലെ
നനുത്തുനേര്‍ത്ത ഞരമ്പുകളില്‍ നിറയെ
മൂട്ടയുടെ കൊഴുത്ത ചോരയുടെ
ഗന്ധമെന്നു മൊഴിഞ്ഞ്
മുഖത്തിഴഞ്ഞു ശ്വാസം മുട്ടിച്ച
മുടിയിഴകളെ....,

“ചില്ലകളില്‍ നിറയെ
അസ്വസ്ഥതകള്‍ പൂത്തു പടര്‍ന്നൊരു
രാത്രിയുടെ കവിള്‍ തടവി
കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..
....
ശരിക്കും അമ്മയെപ്പോലെ തന്നെ!“

15 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എന്നാലും....

(ഒത്തിരി നാളുകള്‍ക്കുശേഷം..അസ്വസ്ഥമായ ചിന്തകള്‍ കാണിച്ച പാതകം.)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

സൂത്രവാക്യങ്ങളില്‍ കഴുകി
അരിഞ്ഞുണക്കിയെടുത്ത്
കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,

മറക്കാന്‍ കഴിയില്ല ഒരിക്കലും.....!
നല്ല ഭാവന ... വരികളും...

കാപ്പിലാന്‍ പറഞ്ഞു...

"രണ്ടു സംഭാഷണം മാത്രം,തിരശ്ശീല
പൊന്തുന്നതിന്‍ മുമ്പു തീരുന്നു നാടകം."

1.ഈ തണലില്‍ ഇത്തിരിനേരം
2.ഒന്നും മറന്നു പോകരുത്
അമ്മവാക്യം

ഓടോ -ഞാന്‍ വീണ്ടും വന്നു ഈ തണല് തേടി .

ചന്ദ്രകാന്തം പറഞ്ഞു...

അസ്വസ്ഥകൾ ഇങ്ങനെയെങ്കിലും കത്തിച്ചു കളയാനാവുന്നല്ലോ..!! ഭാഗ്യവാൻ.

നഗ്നന്‍ പറഞ്ഞു...

അസ്വസ്ഥതകളെല്ലാം
ചിരിയുടെ ചില്ലകളിൽ
പൂക്കുലകളാക്കി
അമ്മ പറയും :
‘ഒന്നും മറന്നു പോകരുതെന്ന്‌‘.

വരവൂരാൻ പറഞ്ഞു...

കണിക്കൊന്നകള്‍
തലയാട്ടി പറയുന്നുണ്ട്
ഒന്നും മറന്നു പോകരുതെന്ന്..

അമ്മയെപ്പോലെ തന്നെ!“
ആശംസകൾ

പാറുക്കുട്ടി പറഞ്ഞു...

ആശംസകൾ!

ചങ്കരന്‍ പറഞ്ഞു...

നല്ല കവിത

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഒന്നും മറന്നു പോകരുത്!

തേജസ്വിനി പറഞ്ഞു...

കരുവാളിച്ച ബന്ധങ്ങളെ
കള്ളച്ചിരിയുടെ പാടയിലൊതുക്കി
ഇറയത്ത് ചുരുട്ടിക്കെട്ടുമ്പോള്‍
കുഴഞ്ഞു വീണു ചത്ത
ദീര്‍ഘ നിശ്വാസങ്ങളെ...,


nalla prayOgam, nalla bhaasha!!
kavitha ishtaayi...valare..

onnum marakkuvaanaavilla thanne..

ഹരിത് പറഞ്ഞു...

ഇഷ്ടമായി.

പാമരന്‍ പറഞ്ഞു...

ഇതില്‍ ഒരു തരിപോലും ഭാവനയില്ല. കണ്ണീരുറച്ച ഉപ്പുകട്ടകള്‍!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇഷ്ടമായീ ഈ വരികൾ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇല്ല ഞാനൊന്നും പറയുന്നില്ല.....

ശ്രീഇടമൺ പറഞ്ഞു...

ചരിഞ്ഞു വീണനിഴലില്‍
കുളിരു മുഴുവനുമൊതുക്കി
വേലിയിറമ്പിലെ
വെന്തു പോയ പകലുകളെ
വ്യാമോഹിപ്പിച്ച
മഞ്ഞയും ചുവപ്പുമണിഞ്ഞ
രാജമല്ലിപ്പൂക്കളെ ...,

മറക്കാനാകാത്ത വരികള്‍...
നന്നായിട്ടുണ്ട്...*