തിങ്കളാഴ്‌ച

മാനിഷാദ

പുതു പുത്തനാണിത്..
നീയൊന്നു സഹകരിക്ക്,

മറ്റൊന്നിനുമല്ലാ,
കുളവാഴപോലെ വീര്‍ത്ത്
മൂന്നാം ഹുക്കു പൊട്ടിതൂങ്ങിയ
കുഞ്ഞിജാക്കറ്റിന്റെ വിടവുകളെ
ഈ തിളങ്ങുന്ന മോഡലിലൊന്ന്
സൂം ചെയ്തൊതുക്കട്ടെ…,
പ്ലീസ്.!

തുറിച്ചുന്തിയ കണ്ണുകള്‍
അതിശയോക്തി കലര്‍ത്താതെ
അവശേഷിപ്പിച്ചുപോയ
ജലഛായാചിത്രങ്ങളെ
നീ കണ്ടതിലും മികവോടെ ,
മിഴിവോടെ
ഈ മെഗാപിക്സലുകളില് കൊരുത്തുടക്കി
ഞാനൊന്നു വലിച്ചെടുക്കട്ടെ..

ഹാ..! നീയൊന്നു സഹകരിക്ക്,

ചുഴികളില്‍
പൂര്‍ണവൃത്തം തീര്‍ത്തിട്ടും
ചൂടാറാത്ത നിന്റെയീ
കരിമ്പന്‍ തല്ലി പതം വന്ന കൊഴുപ്പിനെ
ഒരായിരം ഉദ്ധാരണ കമ്പനികള്‍ക്ക്
കൂട്ടത്തോടെ ഭോഗിച്ചുഭോഗിച്ച്
കണ്ണുനീരൊഴുക്കുവാനുള്ളതല്ലേ..

മണ്ടപോയൊരാ തെങ്ങിഞ്ചോട്ടില്
കുമ്പിട്ടിരുന്ന് നിന്റെ പുഞ്ചിരി തിരയുന്ന
സൈലന്റ് മോഡുകളില്‍ കുരുങ്ങി
എന്റെ മെമ്മറികാര്‍ഡും ബാറ്ററിയും
ശൂന്യമാകും മുമ്പ്
നീയൊന്നു സഹകരിക്ക് ശവമേ..,

ഞാനീ ക്യാമറാക്കണ്ണിന്റെ വിശപ്പൊന്ന് ഒതുക്കട്ടേ.
പുതു പുത്തനാണിത്!

11 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പുതുപുത്തന് ശവംതീനികള്‍!!
:(

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഒടുക്കത്തെ പുരോഗതി! :(

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇത് ഒളിക്കേമറയുടെ ഭ്രാന്താലയം.....

ഞാനെന്റെ ബ്ലൂടൂത്ത് ഓണാക്കിയിട്ടുണ്ട്....
അയച്ചോളൂ.......

Junaiths പറഞ്ഞു...

ഒളിഞ്ഞും തെളിഞ്ഞും
ക്യാമറ കാമങ്ങള്‍..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പുതു പുത്തനാണിത്.

പാമരന്‍ പറഞ്ഞു...

ഹൌ!

പള്ളിക്കുളം.. പറഞ്ഞു...

പവർഫുൾ!!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

!! മികവോടെ ,
മിഴിവോടെ!

Jishad Cronic പറഞ്ഞു...

KOLLAAM

ബിജുകുമാര്‍ alakode പറഞ്ഞു...

നന്നായിരിയ്ക്കുന്നു

Manu പറഞ്ഞു...

the ability to wrote this kind of wrote ups are gift of god.... so dont miss it.. i wish u hav e agood carrier...