ബുധനാഴ്‌ച

എന്നിട്ടുമെന്തേ...

കണ്ടുമുട്ടിയത്
മാസമുറ നിലച്ച
വാകമരത്തിനു താഴെ.

താലിയിട്ട്
നെഞ്ചില്‍ ചേര്‍ത്തത്
ഉച്ചമയക്കത്തിലാണ്ടു പോയ
ദേവിയ്ക്കു മുമ്പില്‍

വിയര്‍പ്പിലാണ്ട്
പതഞ്ഞൊഴുകിയത്
ചിതലുകള്‍‍ മേയുന്ന കൂരയ്ക്കുള്ളില്‍

പകുത്ത് നല്‍കിയതു
കലത്തിലെ
കരിഞ്ഞ വറ്റുകള്‍
നിറച്ച് വച്ചത്
കുരുമുളകു വള്ളിയില്‍
കുടുങ്ങിപ്പോയ
കരിമൂര്‍ഖന്റെ വിഷം.

അണ്ണാക്കില്‍ കനലിട്ട് കനലിട്ട്
പൊള്ളിക്കീറിയ
ചൂണ്ടാണി വിരല്‍തൊട്ട്
ചോദിക്കണമെനിക്ക്…
“എന്നിട്ടുമെന്തേ
പുതുമഴ പോലെ നീ എന്നെ
ഇങ്ങനെ വരിച്ചുമുറുക്കുന്നത്…?
എന്നിട്ടുമെന്തേ
കിനാവള്ളി പോലെ
നീ എന്നില്‍ പടര്‍ന്നു കയറുന്നത്..?”

8 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എന്റെ കിനാവള്ളിക്ക്...

ബാജി ഓടംവേലി പറഞ്ഞു...

നന്നായിരിക്കുന്നു...

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

എല്ലാരും സ്വര്‍ണ്ണത്തളികകള്‍ ഇഷ്ട്പ്പെടുമെന്നുധരിക്കരുത്‌. പിത്തള താംബാളത്തില്‍ കഞ്ഞിവറ്റു വാരിത്തിന്നാന്‍ കൊതിക്കുന്നവരുമുണ്ട്‌. നല്ല ആശയം. ഗോ എഹെഡ്‌.

പാമരന്‍ പറഞ്ഞു...

തട്ടീട്ടും തട്ടീട്ടും പോണില്ലെറുംബ്‌.. ന്നാണോ? :)

നല്ല വരികള്‍..

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

തണല്‍ പറഞ്ഞു...

എല്ലാവര്‍ക്കും
നന്ദി...നന്ദി...നന്ദി...!

ഫസല്‍ ബിനാലി.. പറഞ്ഞു...

എന്നിട്ടുമെന്തേ
കിനാവള്ളി പോലെ
നീ എന്നില്‍ഃ പടര്‍ഃന്നു കയറുന്നത്..?”
kollaaaaaaaaaam

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അവസാന വരികള്‍ വളരെ നന്നായി