ഞായറാഴ്‌ച

ദളിതന്‍ കാക്ക

തീട്ടം പുരണ്ട ചുണ്ടുകീറി
നിലവിളിച്ചതിനാലാവും
എന്റെ തിരിച്ചറിവുകളെ
നീ വിസര്‍ജ്ജിച്ചു കളഞ്ഞത്.

ഇടംകണ്ണടച്ച്,ഉന്നം പിടിച്ച്
നിന്റെ കൈകളില്‍ പതുങ്ങി
നെറ്റിമേല്‍ മുത്തുന്ന
ചെങ്കല്ലിന്റെ പക
വളിച്ച നെയ്യപ്പത്തിന്റെ
പേരിലല്ല എന്ന തിരിച്ചറിവില്‍
നീ വെറും കരിങ്കൊടി മാത്രമാകും.

എനിക്കു തൂറിവെളുപ്പിക്കാനുളള
ഒരുഗ്രന്‍ കൊടിമരം.


4 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തണല്‍ പറഞ്ഞു...

കാ..കാ..കാ..കാ..കാ..കാ..കാ..കാ..
കാ..കാ..കാ..കാ..
കാ..കാ..ഹൊ,ആശ്വാസമായി !

akberbooks പറഞ്ഞു...

കാക്ക ഒരിക്കലും ദളിതനല്ല

തണല്‍ പറഞ്ഞു...

കാക്ക ഒരിക്കലും ദളിതനല്ല

കാക്കകളെങ്കിലും രക്ഷ പ്രാപിക്കട്ടെ.