തിങ്കളാഴ്‌ച

എന്റെ പെങ്ങള്‍ക്ക്!

മുല്ലവള്ളി മറവില്‍ ,

തീണ്ടാ‍രിത്തുണി മണത്ത്

തീ പിടിച്ച കണ്ണുകള്‍

മുട്ടായി മണക്കുന്ന

കീഴ്ചുണ്ട് കടിച്ചമര്‍ത്തി,

പൂമണമെറിഞ്ഞ്

നിന്നില്‍ കൊതിയേറ്റുന്നു.

പനിച്ച് തുള്ളുന്ന പ്രണയമെന്നു

അടക്കം പറഞ്ഞ് ഇക്കിളികൂട്ടി,

ശവഗന്ധം ദാനം തന്ന്

നിന്റെ നാളെകളെ ഓക്കാനിപ്പിച്ചൊടുക്കാന്‍..!

ഞാനോ,

നിന്റെ എളിയില്‍

കരപ്പന്‍ചലം തേച്ച അരഞ്ഞാണകൂമ്പും,

മൈലാഞ്ചിവിരല്‍ കടിച്ച് മുറിച്ച

വിശപ്പിന്റെ കുണുങ്ങിച്ചിരിയും

നക്ഷത്രങ്ങളില്‍ കുരുക്കിക്കെട്ടി,

ഉച്ചവെയില്‍ കണ്ണിലേറ്റി, ‍

കൂരിരുട്ടിന്റെ കൂരക്കീഴില്‍

ഉടല്‍ക്കുടഞ്ഞുവിരിച്ച്

നിന്റെ മാനത്തിനു കാവലാളാകുന്നു….!

20 അഭിപ്രായങ്ങൾ:

കുട്ടമണി പറഞ്ഞു...

:)

തണല്‍ പറഞ്ഞു...

വറ്റാത്ത സ്നേഹത്തിന്റെ,
തളരാത്ത കരുതലുകളുടെ,
ഉറവകള്‍ക്ക് സമര്‍പ്പണം...!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

എന്റെ മല ദൈവങ്ങളേ തണലിനെക്കാത്തോളണമേ...

കാപ്പിലാന്‍ പറഞ്ഞു...

നന്നായി തണലെ,ഇങ്ങനെ കൂട്ടിനു ആരെങ്കിലും ഉള്ളത് നല്ലതാ

പാര്‍ത്ഥന്‍ പറഞ്ഞു...

ആങ്ങിളമാരാവാന്‍ കഴിയാത്തതാണ്‌ ഇന്നിന്റെ ശാപം.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അങ്ങനെ കവിതയുടെ വനവാസത്തിലായിരുന്ന
തണലിനെ കവിതയിലൂടെ തന്നെ രാജ്യഭാരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നേ ഹോ ഹോയ്....

അങ്ങനെ വെറുതേ വിശ്വസിക്കാലോ...

പാമരന്‍ പറഞ്ഞു...

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍
മാരനെയല്ല, മണാളനെയല്ല, നിന്‍
മാനം കാക്കുമോരാങ്ങളയേ..

തണലിനു പകരം തണലുമാത്രം!

കരീം മാഷ്‌ പറഞ്ഞു...

നിന്റെ മാനത്തിനു കാവലാളാകുന്നു….!

തണലിനൊരുമ്മ

ചന്ദ്രകാന്തം പറഞ്ഞു...

ആങ്ങളയുടെ കരുതലും, തണലും...
പെണ്ണിന്റെ ഭാഗ്യമാണത്‌.

(.... വെയില്‍ ഉരുകിയൊഴുകുമ്പോഴും
തളിര്‍‌ത്തുനില്‍ക്കുന്ന ചില്ല.
ഈ വേനലറുതി കാത്തിരിയ്ക്കുകയായിരുന്നു മനസ്സിതുവരെ.)

Unknown പറഞ്ഞു...

തണലെ എന്റെ മനസ്സും ചിന്തകളും ഒരു നിമിഷം
നാട്ടിലേക്ക് പോയി
എന്റെ പെങ്ങള്‍ക്ക് മനസ്സില്‍ എവിടെ യോ
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നൊമ്പരം
പോലെ സേനഹത്തിന്റെ തലോടല്‍
പോലെ
സുഖമുള്ള ഒരു നോവായി
നൊമ്പരമായി അങ്ങനെ...............

ഗുപ്തന്‍ പറഞ്ഞു...

നല്ല കവിത :)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആഹാ !! വനവാസത്തിനു ശേഷം തിരിച്ചെത്തിയോ ?? നന്നായി .. നല്ല കവിത .ഒരു ആങ്ങളയുടെ കരുതലും സ്നേഹവും ലഭിക്കാന്‍ കഴിഞ്ഞ ഒരു പെങ്ങള്‍ ആ‍ണ് ഞാന്‍ .എനിക്ക് ഇഷ്ടപ്പെട്ടു ഈ വരികള്‍

ജ്യോനവന്‍ പറഞ്ഞു...

ഹാവൂ‌..............................
കരപ്പന്‍ചലം തേച്ച അരഞ്ഞാണകൂമ്പ്!
(കാണിച്ചതിന്നപ്പുറം കണ്ണടച്ചിരുന്നാലും
തെളിച്ചം വരുന്ന ഒരുപാട് ലവണരേഖകള്‍; മുറിവിലൂടെ.)
നല്ലൊരു കവിത.

ഇഗ്ഗോയ് /iggooy പറഞ്ഞു...

കാത്തിരുന്നതിത്രനാളും
നിന്റെ
കാവലിന്റെ കരവലയതിലുറങുവാന്

കാവലാന്‍ പറഞ്ഞു...

കാവ്യ സപര്യയില്‍ നിന്ന് പെട്ടന്നൊരുനാള്‍
മൗനവാത്മീകത്തിലേക്കൊരു കവി മറയുമ്പോള്‍
ഒരു തിരിച്ചു വരവു പ്രതീക്ഷിക്കുന്നവര്‍ ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
കവിത ഗംഭീരം.
ആശംസകള്‍

ബഷീർ പറഞ്ഞു...

പവിത്രമായ ബന്ധങ്ങള്‍ പാരിലില്ലാതാവുന്ന അവസ്ഥയില്‍ ഇങ്ങിനെയുള്ള ചിന്തകള്‍ ആശാവഹം. ആശംസകള്‍

CHANTHU പറഞ്ഞു...

നല്ല കവിത, കവിക്കെന്റെ ഒരുമ്മ.
(മനുഷ്യന്‍ പതുക്കെ മറക്കുന്ന ബന്ധം. എന്റെ ദൈവമേ ഇങ്ങിനെ ഒന്നുണ്ടെന്ന ബോദ്ധ്യം വരുത്താന്‍ ഇനി ആരാണാവോ മനുഷ്യനിലേക്കിറങ്ങിവന്ന്‌ ഒന്നു രക്ഷിക്കുക എന്ന്‌ എന്റെ ഒരു "E' അനുഭവ വേദനയോടെ)

smitha adharsh പറഞ്ഞു...

ഇങ്ങനെ ഒരു "കിടിലന്‍ സംഭവം " ഒപ്പിക്കാനായിരുന്നോ,ഒളിച്ചിരുന്നത്‌? ഗൊച്ചു ഗള്ളന്‍ !!

Rare Rose പറഞ്ഞു...

ഇടയ്ക്ക് ഈ ചില്ലയില്‍ നിന്നും തണല്‍ മാറിനിന്നുവോ എന്നു സംശയിച്ചു....പക്ഷെ..ഒരിക്കലും അണയാത്ത സ്നേഹത്തിന്റെ ഉറവയുമായിട്ടാണീ തിരിച്ചുവരവെന്നീ വരികള്‍ പറഞ്ഞു...പെങ്ങള്‍‍ക്കായെഴുതിയ വരികളില്‍ കരുതലിന്റെ തണല്‍ അനുഭവിക്കാനാവുന്നു .....:)

തണല്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി..നന്ദി..നന്ദി!