ശനിയാഴ്‌ച

നഷ്ടവര്‍ഷങ്ങള്‍....

കീമ കടിച്ചു കറുപ്പിച്ച
കവിള്‍ത്തടങ്ങളില്‍ തടവിയ
“സാരമില്ലെടാ“ന്നൊരു വാക്കിന്
ഉള്ളംകെയില്‍ പതിച്ചു കിട്ടിയ
ഇരയിറുക്കാത്ത നുണക്കുഴി...

ഭയപ്പാടുകളാല്‍
വിളറിയ മുഖത്തു ചേര്‍ത്തു വച്ച
വേദപുസ്തകത്തിനിടയിലൂടെ
ചിലമ്പിച്ചൊഴുകി വീണൊരു
പ്രാര്‍ത്ഥനാ ഗീതത്തിന്റെ
നനുനനുത്ത ഈണം..

ചാറ്റലെറിഞ്ഞൊരു മഴ
പാടിത്തുടങ്ങിയിരിക്കുന്നു...

തളംകെട്ടിയൊതുങ്ങും മുമ്പ്
പതം പറഞ്ഞ് കൂടെയൊഴുകണം
തിരികെപ്പോകുമ്പോള്‍
കൂട്ടണമെന്നു ശാഠ്യം തിരുകണം...
മഴനൂലിലലിഞ്ഞലിഞ്ഞ് അലിവോടെ
മണ്ണകങ്ങളെ തലോടി
അവനു മാത്രമറിയുന്ന സ്വരത്തില്‍
ആശ്വസിപ്പിച്ച്
പെയ്തൊഴിയണം..


പരിചിതമായ അനക്കങ്ങളില്‍,
മണത്തെടുത്ത വാക്കുകളില്‍
രസം പിടിച്ചൊരു മൂകത
പേരറിയാത്തൊരു കിളിയെ കൊണ്ട്
“ഒരിത്തിരി നേരം കൂടി എന്റടുത്തെന്ന്“
കെഞ്ചിക്കുന്നപോലെ...
ഫിലിപ്പ്,
അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!

25 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

അളിയാ,
നിന്റെ ചിരിയില്ലാത്ത
ആദ്യത്തെ പുതുവര്ഷം..
എങ്കിലും
നിനക്കിരിക്കട്ടെ,
നിനക്കു മാത്രമിരിക്കട്ടെ
ഈ ചങ്കിലെ ആശംസകള്‍ മുഴുവനും!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:(
ആദരാഞ്ജലികള്‍..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പ്രിയ സുഹൃത്തേ..പുതുവത്സരാശംസകള്‍....!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

പുതുവത്സരാശംസകള്‍....

കാപ്പിലാന്‍ പറഞ്ഞു...

അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!

Super :(

Have a Great Year

പാമരന്‍ പറഞ്ഞു...

നഷ്ടങ്ങള്‍ക്കു പോയവര്‍ഷം.. നേട്ടങ്ങള്‍ക്കു പുതുവര്‍ഷം. മുറിവുകളെ കരിക്കാനേ കാലത്തിനു കഴിയൂ.. ചിരികളെ മായ്ക്കാനാവില്ല.. നഷ്ടത്തിലൊരു പങ്ക്‌ എനിക്കും..

siva // ശിവ പറഞ്ഞു...

എല്ലാ വിധ ആശംസകളും.... 2010 ആകുമ്പോള്‍ 2009 നഷ്ടവര്‍ഷം ആയി തന്നെ തോന്നും.....

siva // ശിവ പറഞ്ഞു...

ഒരു കാര്യം കൂടി, അവസാന്‍ അഞ്ചു വരികള്‍ സോ നൈസ്.... സോ സൂപ്പര്‍....

കാസിം തങ്ങള്‍ പറഞ്ഞു...

കളങ്കമില്ലാത്ത സൌഹൃദത്തിന്റെ അനശ്വരത മുറ്റുന്ന വരികള്‍.

നരിക്കുന്നൻ പറഞ്ഞു...

അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!

നല്ല വരികൾ!

Rare Rose പറഞ്ഞു...

touchng.....:(

പാറുക്കുട്ടി പറഞ്ഞു...

നല്ല പോസ്റ്റ്.

പുതുവത്സരാശംസകൾ!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എപ്പോഴും വേദന മാത്രം ! ടച്ചിങ്ങ് ആയിരുന്നു കവിത

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നഷ്ടങ്ങളുടെ കുഴിയടിയിലാണെങ്കിലും...
കവിതപൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍
സന്തോഷം!!!
പുതുവത്സരാശംസകള്‍....

അജ്ഞാതന്‍ പറഞ്ഞു...

കവിതയായ് കണ്ടല്ലോ ചില്ലയിലിന്നുഞാൻ
കഴിഞ്ഞോരു കാലത്തിൻ കല്പനയെ
കരംതട്ടി ഉണർത്തി നീ കരഞ്ഞിടാൻ വീണ്ടുമാ
കാലത്തിൻ കല്ലറ കുത്തിനീക്കി
കരയാതിരിക്കുവാൻ ആയില്ല എന്നിട്ടും
കരയിച്ച കവിതയെ കമന്റടിച്ചു..

മാണിക്യം പറഞ്ഞു...

സുഹൃത്തിന്റെ സ്മരണക്ക് മുന്നില്‍
ആദരാഞ്ജലികള്‍...
മനസ്സില്‍ ഉടക്കുന്ന വരികള്‍ !
നന്മകള്‍ നേരുന്നു ... മാണിക്യം

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

"അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!"

ഈ വരികളാണ്‌
എനിക്കേറെയിഷ്ടപ്പെട്ടത്‌.....
പുതുമ നഷ്ടപ്പെടാത്ത.....
വേദനയുടെ നനവുള്ള..
വിശുദ്ധി നിറഞ്ഞ ഒരോര്‍മ്മ
നിന്റെ കണ്ണൂകളെ
ഈറനണിയിക്കുന്നു.....
നനുത്ത സ്മൃതി തീര്‍ത്ത
മിഴിനീര്‍ കൊണ്ട്‌
സമൃദ്ധമായ പ്രവാഹത്തില്‍
ഒടുവില്‍ നീ സ്വയം
മുങ്ങിത്താഴുന്നു......

മുങ്ങിച്ചാവണമെന്നില്ല...
അങ്ങിനെവരുമ്പോള്‍
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം
നീയും നശിക്കും....
ഒടുവില്‍ ഓര്‍മ്മകള്‍
മരണത്തെ പുല്‍കും...

മറവിയുടെ ശ്മശാനത്തില്‍
അനാഥമായി കിടന്ന
ശവകൂടിരത്തില്‍
ചാര്‍ത്താനുള്ളതല്ല...
നിന്റെ മിഴിനീര്‍പൂക്കള്‍...
അത്‌ സുഹൃത്തിന്റെ
ഓര്‍മ്മകള്‍ക്ക്‌ മുമ്പിലാവണം
സമര്‍പ്പിക്കേണ്ടത്‌.....
ആശംസകള്‍...
എഴുത്ത്‌ തുടരുക....

തണല്‍ പറഞ്ഞു...

ചൂടാറ്റിത്തന്ന ചുണ്ടുകള്‍ക്ക് നിറഞ്ഞ സ്നേഹവും നന്ദിയും ...!

B Shihab പറഞ്ഞു...

അഴുകിപ്പിടിക്കാത്ത,
അഴുക്കുപുരളാത്ത
നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്
kollam

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിത നന്നായിരിക്കുന്നു!!!!

വിജയലക്ഷ്മി പറഞ്ഞു...

Manassil nombaramunarthhaan ee varikalkku kazhinju..nalla kavitha..puthuvalsaraashamsakal!

ഇരുമ്പുഴിയൻ പറഞ്ഞു...

ആദരാഞ്ജലികള്‍..

:(

Manikandan പറഞ്ഞു...

കവിത ഒരുപാടിഷ്ടാമായി എല്ലാം വായിച്ചു വരുന്നു

the man to walk with പറഞ്ഞു...

നിന്റെ ഓര്‍മ്മകളിലാണളിയാ
എന്റെ കണ്ണുകളിലെ
പുഴകവിഞ്ഞ് ഞാനിന്നലെ മുങ്ങിച്ചത്തത്!
:(

വിജയലക്ഷ്മി പറഞ്ഞു...

Nalla kavitha..ullil tharanjunilkkunna varikal..aashamsakal!