സത്യസന്ധമായേതോരു
വാക്കിനെയും
കവിതയാക്കാനറിയാത്തോരപൂർണനിതാ,
പൂർണത മുറ്റിയൊരു
പ്രണയകവിത
വെറും രണ്ടക്ഷരത്തിൽ
കുറിച്ച് പൂർണവിരാമമിടുന്നു
“ചക്കി”.
(ചക്കി..
ഞാൻ തൊട്ടറിഞ്ഞ ,
പ്രണയത്തീ തിന്നു തീർത്തൊരു
നിർഭാഗ്യവതി!.
ആറുവയസ്സിലെന്റെ
കാഴ്ചകളിൽ കത്തിപ്പിടിച്ച്
അവൾ കത്തിയമർന്ന പോലെ
ഇപ്പോഴും
ചങ്കിൽ കത്തിയെരിയുന്നവൾ,,
പ്രണയം ഇങ്ങനെയാകണമെന്നോരു
നാടിനെ പഠിപ്പിച്ചവൾ!!)
ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങൾ:
പ്രണയത്തിന്റെ
ചെമ്പട്ടുടുത്ത് നീ നൃത്തമാടിയ
ഇക്കുടിലിൻ മുറ്റത്തെ
വിഹായസ്സിൽ
രാവുയർത്തിക്കാട്ടിയ
നിൻ പുഞ്ചിരിയുടെ
സുഗന്ധമേറ്റ് തളിർത്താവും
വസന്തം ഇന്നലെ
ഈ ഇടവഴിയിൽ തന്നെ
നടക്കാനിറങ്ങിയത്!!
(ഒരുപാട് എഴുതി നോക്കിയെങ്കിലും
നിന്റെ പേരിനപ്പുറമൊരു വാക്കുമില്ല ചക്കീ അത്രമാത്രം
മനോഹരമായി!!)
ദുബായിലായിരുന്നപ്പോ ദേ ആദ്യതേങ്ങ എന്റെ വകയായിരുന്നു.
ദേ ഇവിടെ ഒരു കുല തന്നെ വെട്ടിയിട്ടേക്കുവാ
അതേ സുഖമാണോ തണലു/
പൂർണത മുറ്റിയൊരു
പ്രണയകവിത
നല്ല പദപ്രയോഗം.
ചക്കി കൊള്ളാം
പിന്നെ ആ പഴയ ദേവിയില്ലെ അവളെ ഞാൻ കണ്ടു.സത്യം പറഞ്ഞാല് ചങ്ക് വിറച്ചു പോയി.
ഈ പ്രണയമൊക്കെ ശരിക്കും നഷ്ടസ്വപനം തന്നെയാണ് എനിക്ക് പകരുന്നത്.
ആഹാ!
നീ മറന്നില്ലാ എന്നത് തന്നെ സന്തോഷം!
(ദേവി പോയാൽ ശ്രീദേവി വരുമെടാ..കാത്തിരിക്കുക)
:)
ഉം..ഉം..
:)
ചക്കീ
കത്തീ...
എരിയട്ടെ എല്ലാം
ഡാ ...
വസന്തം ഇന്നലെ
ഈ ഇടവഴിയിൽ തന്നെ
നടക്കാനിറങ്ങിയത്!!
ഇം..!
നന്നായി, മാഷേ
പ്രണയമേ.....
പ്രാണനില്‍ ഇടയ്ക്കിങ്ങനെയൊരു
വിങ്ങലുണ്ടാക്കാന്‍ മാത്രമായി
നീയെന്തിനു ചിലരെ തെരഞ്ഞെടുക്കുന്നു!
ചിലത് കഥാപാത്രമായാണ് വരുന്നത്.. ഞാന്‍ തന്നെയല്ലേ കഥയെന്നും ചോദിച്ച്.. കറുപ്പിലും വെളുപ്പിലും ഒതുങ്ങാത്ത ചിലരു്..
കവിത മനോഹരമായി
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ