ഞായറാഴ്‌ച

ചക്കി

സത്യസന്ധമായേതോരു
വാക്കിനെയും
കവിതയാക്കാനറിയാത്തോരപൂർണനിതാ,
പൂർണത മുറ്റിയൊരു
പ്രണയകവിത
വെറും രണ്ടക്ഷരത്തിൽ
കുറിച്ച് പൂർണവിരാമമിടുന്നു
“ചക്കി”.


(ചക്കി..
ഞാൻ തൊട്ടറിഞ്ഞ ,
പ്രണയത്തീ തിന്നു തീർത്തൊരു
നിർഭാഗ്യവതി!.
ആറുവയസ്സിലെന്റെ
കാഴ്ചകളിൽ കത്തിപ്പിടിച്ച്
അവൾ കത്തിയമർന്ന പോലെ
ഇപ്പോഴും
ചങ്കിൽ കത്തിയെരിയുന്നവൾ,,
പ്രണയം ഇങ്ങനെയാകണമെന്നോരു
നാടിനെ പഠിപ്പിച്ചവൾ!!)

14 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പ്രണയത്തിന്റെ
ചെമ്പട്ടുടുത്ത് നീ നൃത്തമാടിയ
ഇക്കുടിലിൻ മുറ്റത്തെ
വിഹായസ്സിൽ
രാവുയർത്തിക്കാട്ടിയ
നിൻ പുഞ്ചിരിയുടെ
സുഗന്ധമേറ്റ് തളിർത്താവും
വസന്തം ഇന്നലെ
ഈ ഇടവഴിയിൽ തന്നെ
നടക്കാനിറങ്ങിയത്!!
(ഒരുപാട് എഴുതി നോക്കിയെങ്കിലും
നിന്റെ പേരിനപ്പുറമൊരു വാക്കുമില്ല ചക്കീ അത്രമാത്രം
മനോഹരമായി!!)

Unknown പറഞ്ഞു...

ദുബായിലായിരുന്നപ്പോ ദേ ആദ്യതേങ്ങ എന്റെ വകയായിരുന്നു.
ദേ ഇവിടെ ഒരു കുല തന്നെ വെട്ടിയിട്ടേക്കുവാ


അതേ സുഖമാണോ തണലു/

അനൂപ് കോതനല്ലൂർ പറഞ്ഞു...

പൂർണത മുറ്റിയൊരു
പ്രണയകവിത
നല്ല പദപ്രയോഗം.
ചക്കി കൊള്ളാം
പിന്നെ ആ പഴയ ദേവിയില്ലെ അവളെ ഞാൻ കണ്ടു.സത്യം പറഞ്ഞാല് ചങ്ക് വിറച്ചു പോയി.
ഈ പ്രണയമൊക്കെ ശരിക്കും നഷ്ടസ്വപനം തന്നെയാണ് എനിക്ക് പകരുന്നത്.

തണല്‍ പറഞ്ഞു...

ആഹാ!
നീ മറന്നില്ലാ എന്നത് തന്നെ സന്തോഷം!
(ദേവി പോയാൽ ശ്രീദേവി വരുമെടാ..കാത്തിരിക്കുക)
:)

ചന്ദ്രകാന്തം പറഞ്ഞു...

ഉം..ഉം..
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ചക്കീ
കത്തീ...

എരിയട്ടെ എല്ലാം

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഡാ ...

Unknown പറഞ്ഞു...

വസന്തം ഇന്നലെ
ഈ ഇടവഴിയിൽ തന്നെ
നടക്കാനിറങ്ങിയത്!!

ഇം..!

ശ്രീ പറഞ്ഞു...

നന്നായി, മാഷേ

കാവലാന്‍ പറഞ്ഞു...

പ്രണയമേ.....
പ്രാണനില്‍ ഇടയ്ക്കിങ്ങനെയൊരു
വിങ്ങലുണ്ടാക്കാന്‍ മാത്രമായി
നീയെന്തിനു ചിലരെ തെരഞ്ഞെടുക്കുന്നു!

പാമരന്‍ പറഞ്ഞു...

ചിലത്‌ കഥാപാത്രമായാണ്‌ വരുന്നത്‌.. ഞാന്‍ തന്നെയല്ലേ കഥയെന്നും ചോദിച്ച്‌.. കറുപ്പിലും വെളുപ്പിലും ഒതുങ്ങാത്ത ചിലരു്‌..

Anurag പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anurag പറഞ്ഞു...

കവിത മനോഹരമായി

ചക്കി പറഞ്ഞു...

:)