ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
താരാട്ടാണത്..
ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..
ചാപിള്ളകള്‍ക്കായുള്ള താരാട്ട് പാട്ട് !
ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.
ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..
വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!
തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!
ലേബര്‍ ക്യാമ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേബര്‍ ക്യാമ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)