അറവു കാത്തിരിക്കുന്ന
തടിക്കു മുകളില്‍
മുരളിയും ശശിയുമുരിഞ്ഞു
വച്ചുപോയ ചുണ്ടുമുറിഞ്ഞ ചിരി
പിന്‍ഭാഗം തുളച്ച്
നിന്നെ അസ്വസ്ഥമാക്കുന്നുവെന്ന
വെളിപ്പെടുത്തലോടെ
തട്ടുകട ജോസഫിന്റെ
കുഴിഞ്ഞകണ്ണുകളിലെ
ആക്രാന്തം.
വിദേശത്തായിപ്പോയ
പൌരുഷത്തിന്റെ അസാന്നിദ്ധ്യം
ഒരു ചൂളംവിളിയുടെ
അറ്റത്തുകെട്ടി
ചിന്തേരിടുന്ന തിരക്കിനിടയിലും
കണ്ണിറുക്കി കറക്കുന്നുണ്ട്
സതീശനും രമേശനും.
കമ്പിവലയ്ക്കകത്തിരുന്നു
കാഷ്യര്‍ പ്രകാശന്‍
തുപ്പലുപൊട്ടന്‍ ചിരിയാല്‍
എണ്ണിപറഞ്ഞു തീര്‍ക്കും
പണയ ഉരുപ്പടികളുടെ
മങ്ങിത്തീരുന്ന നിറവും മൂല്യവും
രാവേറുമ്പോള്‍,
ജന്നലഴിയ്ക്കിടയില്‍ കൊരുത്തുതൂക്കിയ
ചന്ദ്രനില്‍ തട്ടിത്തെറിച്ച്
അകത്തേക്കു വീണൊരു
ഏഴുകടലുകള്‍ മുങ്ങിത്തപ്പിയ കരുതലിന്
മറുമൊഴിചൊല്ലി
സ്വപ്നം തിളച്ചുതൂവിയ തലയണയും ചാരി
ഞാനുമിങ്ങനെ.......
സ്വപ്നം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്വപ്നം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
