ചങ്ങാത്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചങ്ങാത്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച

08-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)

നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.

പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.

എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?