ഞായറാഴ്‌ച

08-11-2009, ഞായറാഴ്ച, (കവിതയല്ല..കുത്തിക്കുറിപ്പുകള്)

നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.

പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.

എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?

7 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ചുമ്മാ..ഒരു രസത്തിന്!!!

:)

Unknown പറഞ്ഞു...

സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?
നന്മയുള്ള നല്ല ചിന്തകളൂള്ള ഒരു മനസ്സിലൂടെയാകട്ടേ

പാമരന്‍ പറഞ്ഞു...

വല്ല്യ പാടാ മോനേ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ശീലമാക്കൂ, മോനെ ദിനേശാ..

the man to walk with പറഞ്ഞു...

athu thaane sheelamaavum..:)

Umesh Pilicode പറഞ്ഞു...

കൊള്ളാലോ മാഷെ

ഗീത പറഞ്ഞു...

ഏതു ഞരമ്പിലൂടേ കുത്തിയിറക്കിയാലും ശീലമാവില്ല...