നിര്‍ദ്ദയമായി
ചവുട്ടിയരയ്ക്കപ്പെട്ട
കാലഘട്ടത്തിന്റെ
വക്കുകളില്‍
കുത്തിക്കീറുന്നതു കൊണ്ടാവാം
വാക്കുകളില്‍
എപ്പോഴുമീ ചോരമണക്കുന്നത്.
പ്രിയതരമായതെന്തിനുമേതിനും
ചൂണ്ടുവിരല്‍
കൊടുത്തുതന്നെയാവും
നിലവിളികളൊക്കെയും
ഇത്രമാത്രം
കനത്തും തുടങ്ങിയത്.
എങ്കിലും
സ്വാര്‍ത്ഥതയുടെ
പുറംചട്ടയിട്ട
ചില കെട്ടിപ്പുണരലുകളെ
തിരിച്ചറിയാനുള്ള
സാമാന്യബോധത്തെ
ഏത് ഞരമ്പിലൂടെ
കുത്തിയിറക്കിയാവണം
ശീലമാക്കേണ്ടത്?
ശനിയാഴ്‌ച
അവനിവിടെത്തന്നെയുള്ളപ്പോള്‍..
ഇനി ദിവസവും അധികം ഇല്ല.
സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.
പക്ഷെ എന്നാലും എഴുതും. മരണം വരെ......
എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.
പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...
തിങ്കളാഴ്‌ച
മഴയാണ്..
മഴയാണ്,
മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.
മഴയാണ്..,,
മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!
മഴയാണ്..,,
മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.
മഴയാണ്!
കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!
...............
നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..
എന്റെ മഴേ...!!
മഴത്തുള്ളി മാലയണിഞ്ഞ്
പുഞ്ചിരിച്ചൊരു പിച്ചകപ്പടര്‍പ്പ്
ജാലകവഴി വളര്‍ന്ന് പടര്‍ന്ന്
എന്റെ നെഞ്ചിനു മീതെ
തണുത്ത കവിളുരുമ്മുന്നു,
പൂക്കളാല്‍ നെറ്റിയില്‍
പ്രണയം
പ്രണയമെന്നായിരം വട്ടമെഴുതി
ചുംബനം കൊണ്ടോമനിക്കുന്നു.
മഴയാണ്..,,
മഴക്കാലങ്ങള്‍ മുഴുവന്‍
കോരിക്കുടിച്ച കണ്ണുകള്‍,
മിന്നലെറിഞ്ഞു പൊള്ളിച്ചെടുക്കുന്ന
ഇമയനക്കങ്ങള്‍,
നിശ്വാസങ്ങളുടെ
നിമിഷവേഗങ്ങളിലൊന്നു കൊണ്ട്
മരുഭൂമിയെപ്പോലും ഈറന്‍ പുതപ്പിക്കുന്ന
നിന്റെ പ്രണയം!
മഴയാണ്..,,
മഴപ്പെണ്ണിനെ തന്നിലേക്ക് ചേര്‍ത്ത്
ആഞ്ഞുപുണരുന്ന
നനഞ്ഞുതുടുത്ത കാറ്റ്..
പൊന്തക്കാടുകള്‍ക്കിടയില്‍
എനിക്കു മണക്കുവാന്‍ മാത്രമായി
വിടര്‍ന്നു ചിരിക്കുന്ന കൈതപ്പൂവ്.
മഴയാണ്!
കാഴ്ചയും കിനാവും തട്ടിപ്പറപ്പിച്ച്
പെരുമഴ മുറിച്ചൊരു പൊടിക്കാറ്റ്..
മണല്‍ത്തരികളാല്‍ ചുണ്ട് മുറിഞ്ഞ്
താഴേക്കു പൊഴിഞ്ഞ
പാതിപൂത്ത ചുംബനങ്ങള്‍!
...............
നീട്ടിയും കുറുക്കിയും
നീ വരച്ചിട്ട മൂന്നക്ഷരങ്ങളില്‍
വിരല്‍ പരതി നോക്കി.,
കുളിരുണങ്ങാത്തൊരു ചന്ദനക്കുറിപോലെ
അതവിടെ തിണര്‍ത്തു കിടക്കുന്നു..
എന്റെ മഴേ...!!
ചൊവ്വാഴ്ച
ലേബര്‍ക്യാമ്പിലെ കാരിക്കേച്ചറുകള്‍
ചീവിടുകളുടെ പാട്ടിന്റെ
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
താരാട്ടാണത്..
ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..
ചാപിള്ളകള്‍ക്കായുള്ള താരാട്ട് പാട്ട് !
ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.
ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..
വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!
തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!
അര്‍ത്ഥം തിരഞ്ഞു തളര്‍ന്ന
രാവ് കേള്‍ക്കാനായൊരു
കുഴഞ്ഞ നാവ്
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
താരാട്ടാണത്..
ചോര വാര്‍ന്ന് തീര്‍ന്നിട്ടും
അടിവറ്റി വരളരുതേന്നു
പിടയ്ക്കുന്ന മനസ്സുകള്‍
നിറവയറുകള്‍ക്കുള്ളിലേക്ക്
പ്രാണനോതി കൊടുക്കുന്ന
ഈണമാണത്..
ചാപിള്ളകള്‍ക്കായുള്ള താരാട്ട് പാട്ട് !
ഇന്നലെയും കൂടി കേട്ടു
കിടക്കക്കരികില്‍അതേ പാട്ട്.
ഇടംകാതു തുളച്ച് പുളഞ്ഞൊരു നടുക്കം
നെഞ്ചിനു മോളീലോട്ടൊരൊറ്റ
ചാട്ടമാണപ്പോള്‍.
ഇരുളിനോളം പോന്നൊരു
കാഴ്ചയുടെ തുഞ്ചാണിയറ്റത്തു നിന്നും
മെല്ലിച്ച ബാല്യമൊന്ന്
ഒഴുകിയൊഴുകിയിറങ്ങുകയായി..,
ഉണ്ടക്കണ്ണുകള്‍വിടര്‍ത്തി
കുഞ്ഞു വിരലുകളാല്‍ താളം ഞൊടിച്ച്
അവരൊത്ത് പാടുകയാണ്..
വെളിച്ചമുണര്‍ന്നു...
മുറിയുണര്‍ന്നു!
തറയില്‍
പാടിപ്പാടി പാതിചത്ത ചീവീടുകള്‍ക്കൊപ്പം
എന്നത്തേയും പോലെ
പിടഞ്ഞ് പിടഞ്ഞ് കരയുകയാണ്..
അവന്‍,
അബ്ദുള്‍ലത്തീഫ്!
Labels:
കവിത,
ലേബര്‍ ക്യാമ്പ്
വ്യാഴാഴ്‌ച
തെരുവ് കരിങ്കൊടി പൊക്കുമ്പോള്‍
തെരുവ്
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..
ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കളഞ്ഞ്
ആശ്വാസം കൊള്ളും.
വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും
പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും
രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും
നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…
ഏറ് കൊണ്ട് പഴുപ്പൊലിപ്പിച്ച
നായയെപ്പോലെ..
ഈച്ചയാര്‍ക്കുമ്പോഴും
മഴ നക്കിവലിച്ച
ചുവപ്പന്‍ പതാകയെ
ഊതിയൂതി ഉണക്കി ,
ഞെരിച്ചുപൊട്ടിച്ച
കപ്പലണ്ടിത്തോടുകളിലെ
കറുത്ത വിരല്‍ പതിഞ്ഞ
വിപ്ലവ മണികള്‍
ഒന്നൊഴിയാതെ പെറുക്കിക്കളഞ്ഞ്
ആശ്വാസം കൊള്ളും.
വെള്ളം തുടിയ്ക്കാത്ത
പഞ്ചായത്ത് പൈപ്പിഞ്ചോട്ടില്‍
സരസയും,ഭാര്‍ഗ്ഗവിയും
കൂനു വിഴുങ്ങിയ നാണിത്തള്ളയുമൊക്കെ
വിപ്ലവമാലകള്‍
ഉടുമുണ്ടുപൊക്കി സ്വീകരിക്കുമ്പോള്‍
കോളനിയുടെ
അടുക്കളപ്പുറങ്ങളിലെ
മീന്‍ മണം കൊതിക്കുന്ന
കറിച്ചട്ടികള്‍
മറിച്ചു വീഴ്ത്തിപ്പൊട്ടിച്ച്
വാശി തീര്‍ക്കും
പുറമ്പോക്കിലെ
ദളിതക്കൂട്ടായ്മകളിലെ
ഒച്ചയടച്ച ശബ്ദങ്ങളെ വിഴുങ്ങാന്‍
വന്‍ കുഴികളുണ്ടാക്കും..
സൌഹൃദതാളത്തില്‍ ചെണ്ടകൊട്ടി
വാറ്റിന്‍ ലഹരിയുടെ
കവിത വാര്‍ന്ന ഈണത്തില്‍
താടി വളര്‍ന്നചിന്തകളുടെ
കഴുത്തൊടിപ്പിക്കും
രാവു കനക്കുമ്പോള്‍
കൂരകള്‍ കഞ്ഞിക്കലങ്ങള്‍ ചുരണ്ടിക്കോരുന്ന
ഉന്മാദതാളത്തില്‍
തെരുവു നായ്ക്കള്‍ക്കൊപ്പം
പകലു കാട്ടിതന്ന ഇറച്ചിക്കഷ്ണങ്ങളില്‍
തല പൂഴ്ത്തും
നിലവിളികളെകടിച്ചു കുടഞ്ഞ്
വലിച്ചു കീറി…
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
